ഭവൻസ് റാങ്കിംഗിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ കേന്ദ്രത്തിന് നേട്ടം

ഭവൻസ് റാങ്കിംഗിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ കേന്ദ്രത്തിന് നേട്ടം;

അഖിലേന്ത്യാ തലത്തിൽ എട്ടാം സ്ഥാനവും കേരളത്തിൽ അഞ്ചാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും

ഇരിങ്ങാലക്കുട : സിബിഎസ്ഇ പരീക്ഷാഫലം അടിസ്ഥാനമാക്കി തയ്യാറാക്കിയ ഭാരതീയ വിദ്യാഭവൻ സ്കൂളുകളുടെ സുപ്പീരിയർ അക്കാഡമിക് പെർഫോമൻസ് ഇൻഡക്സ് റാങ്കിംഗിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് നേട്ടം. അഖിലേന്ത്യാ തലത്തിൽ എട്ടാം സ്ഥാനവും കേരളത്തിൽ അഞ്ചാംസ്ഥാനവും തൃശൂർ ജില്ലയിൽ ഒന്നാം സ്ഥാനവും ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ കേന്ദ്രം നേടി. സ്‌കൂളിൽ നടന്ന മികവിന്റെ ആഘോഷ ചടങ്ങിൽ അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു. ചെയർമാൻ ടി എ നായർ അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ഡയറക്ടർ ഇ. രാമൻകുട്ടി, മുൻ ചെയർമാൻ സി സുരേന്ദ്രൻ, എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി നന്ദകുമാർ, വൈസ് ചെയർമാൻ വിവേകാനന്ദൻ ടി പി, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, സെക്രട്ടറി വി രാജൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ജോർഫിൻ പേട്ട, പ്രൊഫ. വിൻസെന്റ്, മുൻ പ്രിൻസിപ്പൽ പ്രസന്നകുമാരി, വൈസ് പ്രിൻസിപ്പൽമാരായ സുജാത രാമനാഥൻ, ഗിരിജ മേനോൻ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽമാർ, അധ്യാപകർ എന്നിവരെ ഉപഹാരവും പ്രശസ്തിപത്രവും നൽകി ആദരിച്ചു.

Please follow and like us: