ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ജില്ലാ പഞ്ചായത്ത് കാട്ടൂർ , മുരിയാട് ഡിവിഷനുകളുടെ നേതൃത്വത്തിൽ ആദരം

ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ജില്ലാ പഞ്ചായത്ത് കാട്ടൂർ, മുരിയാട് ഡിവിഷനുകളുടെ നേതൃത്വത്തിൽ ആദരം

 

ഇരിങ്ങാലക്കുട : കാട്ടൂർ, മുരിയാട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കും നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങൾക്കും ആദരം. ടൗൺ ഹാളിൽ നടത്തിയ വിജയോത്സവം 2026 ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ സുധീഷ് അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ എം.പി. ജാക്സൺ, സിനിമാനടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യർ, ജൂനിയർ ഇന്നസെൻ്റ്, പ്രമുഖ വ്ളോഗർ റിജാസ് കെ. എ ,

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി.ജി ശങ്കരനാരായണൻ, വത്‌സല ബാബു, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യസ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ഷീല ജോർജ്,പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.പി. കണ്ണൻ, കെ.കെ. ശിവൻകുട്ടി, പി എസ് മനു, കെ എസ് തമ്പി , ടി.കെ. രാജു, ഷീജ ഉണ്ണികൃഷ്ണൻ, ബീന സുരേന്ദ്രൻ ,ജില്ലാ പഞ്ചായത്ത് മെമ്പർ സി.ബി ഷക്കീല ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ ജോസ് ജെ ചിറ്റിലപ്പിള്ളി സ്വാഗതവും സത്യപാലൻ കുറുവത്ത് നന്ദിയും പറഞ്ഞു

Please follow and like us: