എസ്എൻബിഎസ് ഭരണസമിതി തിരഞ്ഞെടുപ്പ്; ഔദ്യോഗിക പാനലിന് വിജയം
ഇരിങ്ങാലക്കുട : എസ്എൻബിഎസ് ഭരണ സമിതി തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് വിജയം. ഔദ്യോഗിക പാനലിൽ ഉള്ള പതിനഞ്ച് പേരും തിരഞ്ഞെടുക്കപ്പെട്ടു. പ്രാദേശിക വിഭാഗത്തെ പ്രതിനിധീകരിച്ച് ദിനേഷ് എളന്തോളി, ശ്രീജിത്ത് മച്ചാട്ട് , വേണു തോട്ടുങ്ങൽ, കുട്ടപ്പൻ കണ്ണാംകുളം എന്നിവരും ജനറൽ വിഭാഗത്തെ പ്രതിനിധീകരിച്ച് കിഷോർ കുമാർ നടുവളപ്പിൽ, പ്രദീപ് കുമാർ ചോളപ്പറമ്പിൽ , പ്രവികുമാർ ചെറാ ക്കുളം , ബാബു കുണ്ടിൽ, ബിന്നി അതിരിങ്ങൽ, വിജു കൊറ്റിക്കൽ, വിശ്വംഭരൻ മുക്കുളം , ഷിജിൻ തവരങ്ങാട്ടിൽ , സജീവ് എലിഞ്ഞിക്കോടൻ, സുരേന്ദ്രൻ ചാണാടിക്കൽ, സുരേഷ്ബാബു കൂവക്കാട്ടിൽ എന്നിവരുമാണ് വിജയിച്ചത്. രണ്ട് വർഷമാണ് ഭരണസമിതിയുടെ കാലാവധി. പ്രസിഡണ്ട് , സെക്രട്ടറി ഉൾപ്പെടെയുള്ള ഭാരവാഹികളെ അടുത്ത് തന്നെ യോഗം ചേർന്ന് തിരഞ്ഞെടുക്കുമെന്ന് സമാജം അധികൃതർ അറിയിച്ചു .















