രാമൻകുളം പള്ളിക്കാട് റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി യുടെ സമരം

പൊറത്തിശ്ശേരി മേഖലയിലെ രാമൻകുളം പള്ളിക്കാട് റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ പൊറത്തിശ്ശേരി മേഖലയിലെ രാമൻകുളം പള്ളിക്കാട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പൊറത്തിശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം. ഏരിയ പ്രസിഡന്റ് സൂരജ് കടുങ്ങാടൻ അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ ട്രഷറർ വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു. ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ ടി കെ ഷാജുട്ടൻ, വിക്രം പി. സി , സൂരജ് നമ്പ്യങ്കാവ്, സന്തോഷ്‌ കാര്യാടൻ എന്നിവർ സംസാരിച്ചു

Please follow and like us: