ശ്രീകൂടല്‍മാണിക്യം തിരുവുൽസവം; ഭഗവാന്‍ ആറാട്ടിനായി കൂടപ്പുഴ ആറാട്ട് കടവിലേക്ക് എഴുന്നള്ളി…   ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഭഗവാന്‍ ആറാട്ടിനായി ചാലക്കുടി കൂടപ്പുഴ ആറാട്ട് കടവിലേക്ക് എഴുന്നള്ളി. രാവിലെ പശുക്കുട്ടിയുടെ കരച്ചില്‍ കേട്ടുണരുന്ന ദേവന് കണി കാണിച്ച് ദിനചര്യകള്‍ പൂര്‍ത്തിയാക്കി അലങ്കരിച്ച് പൂജ കഴിച്ചു. വിളക്ക് വെച്ച് പാണി കൊട്ടി അകത്തേക്കെഴുന്നള്ളിച്ചു. എതൃത്തപൂജയ്ക്ക് ശേഷം ആറാട്ട് ക്രിയകള്‍ തുടങ്ങി.വാദ്യഘോഷങ്ങളോടെ കൂടപ്പുഴ ആറാട്ട് കടവിലേക്ക് രാവിലെ ഒൻപത് മണിയോടെ പള്ളിനീരാട്ടിനായി പുറപ്പെട്ട കൂടല്‍മാണിക്യContinue Reading

ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോല്‍സവം: പള്ളിവേട്ട ഭക്തിസാന്ദ്രം   ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുൽസവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ഭക്തിസാന്ദ്രമായി. ആല്‍ത്തറക്കല്‍ രാത്രി പത്ത് മണിയോടെ ആയിരുന്നു ചടങ്ങ്. ക്ഷേത്ര ഗോപുരം വിട്ട് ഭഗവാൻ ആദ്യമായി പുറത്തേക്ക് ഇറങ്ങുന്നത് പള്ളിവേട്ടയ്ക്കാണ്. കിഴക്കേ ഗോപുരനടയിൽ പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. കിഴക്കേ പള്ളിവേട്ട ആൽത്തറയ്ക്കലാണ് ചടങ്ങ് നടക്കുന്നത്. പന്നിയുടെ കോലം കെട്ടി ഉണ്ടാക്കി അതിൽ അമ്പെയ്ത് കൊള്ളിക്കുകയാണ് ചെയ്യുന്നത്. മുളയത്ത് നാരായണൻനായരുടെ മകൻ സത്യനാണ്Continue Reading

അഡ്വ. തോമസ് ഉണ്ണിയാടന് എൻ എൻ എസ് ആസ്ഥാനത്ത് സ്വീകരണം ഇരിങ്ങാലക്കുട: നിയുക്ത എം എൽ എ തോമസ് ഉണ്ണിയാടന് മുകുന്ദപുരം താലൂക്ക് എൻ എസ് എസ് കരയോഗം യൂണിയൻ ഓഫീസിൽ സ്വീകരണം നൽകി. യൂണിയൻ പ്രസിഡന്റ് അഡ്വ. ഡി ശങ്കരൻകുട്ടി, വൈസ് പ്രസിഡന്റ് കെ. ബാലകൃഷ്ണൻ, എസ്.കൃഷ്ണകുമാർ, കെ.ബി.ശ്രീധരൻ, വിജയൻ ചിറ്റേത്ത്, ഡി.പി.നായർ, കണ്ണൂർ രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു.Continue Reading

ശ്രീ കൂടല്‍മാണിക്യം തിരുവുൽസവം ; ഭക്തിയിലലിഞ്ഞ് ശ്രീരാമ പട്ടാഭിഷേകം കഥകളി …..   ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യം തിരുവുൽസവത്തിന്റെ വലിയ വിളക്കിനോടനുബന്ധിച്ച് അരങ്ങേറിയ ശ്രീരാമപട്ടാഭിഷേകം കഥകളി ഭക്തിസാന്ദ്രമായി. കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ ഭാഗമായി രണ്ടാം ഉത്സവനാള്‍ മുതല്‍ വലിയവിളക്കുവരെ അവതരിപ്പിക്കുന്ന കഥകളിയില്‍ അപൂര്‍വ്വമായ ഭക്തിയും ആസ്വാദനവും നല്‍കുന്ന കഥയാണ് വലിയവിളക്കുനാളിലെ ശ്രീരാമപട്ടാഭിഷേകം കഥകളി.കൂടല്‍മാണിക്യം ക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് രാമായണ കഥാസന്ദര്‍ഭം ആട്ടക്കഥയാക്കിയ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ കൃതിയാണ് ശ്രീരാമപട്ടാഭിഷേകം. വനവാസം കഴിഞ്ഞ് അയോദ്ധ്യയിലേയ്ക്ക്Continue Reading

നിയമസഭ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട മണ്ഡലത്തിൽ യുഡിഎഫ് 134 ബൂത്തുകളിൽ മുന്നിൽ; എൽഡിഎഫ് മുന്നിലെത്തിയത് 81 ബൂത്തുകളിൽ ഇരിങ്ങാലക്കുട : നിയമസഭ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ യുഡിഎഫ് മുന്നിലെത്തിയത് 134 ബൂത്തുകളിൽ. 223 ബൂത്തുകളാണ് ആകെയുള്ളത്. എൽഡിഎഫ് 81 ബൂത്തുകളിലാണ് ഒന്നാം സ്ഥാനത്ത് ഉള്ളത്. ഒരു ബൂത്തിൽ യുഡിഎഫും എൽഡിഎഫും തുല്യനിലയിലാണ് . എഴ് ബൂത്തുകളിലാണ് എൻഡിഎ മുന്നിൽ എത്തിയിരിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭ ( പഴയ) പ്രദേശത്ത് 5028 വോട്ടിൻ്റെ ലീഡാണ്Continue Reading

നിയമസഭ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട മണ്ഡലത്തിലെ തോൽവിയുടെയും കുറഞ്ഞ വോട്ടുകളുടെയും കാരണങ്ങൾ തേടി സിപിഎമ്മും ബിജെപിയും ഇരിങ്ങാലക്കുട : നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവിയുടെയും നഷ്ടമായ വോട്ടുകളുടെയും കാരണങ്ങൾ തേടി സിപിഎമ്മും ബിജെപി യും. ജില്ലയിൽ സിപിഎമ്മിന് നഷ്ടപ്പെട്ട എക സീറ്റ് കൂടിയാണ് ഇരിങ്ങാലക്കുട. പരാജയപ്പെട്ടത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും കൂടിയാണെത് പാർട്ടി നേതൃത്വത്തിന് തലവേദന ആയിക്കഴിഞ്ഞു. ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷ വോട്ടുകളുടെ എകീകരണവും എൻഡിഎContinue Reading

ഉണ്ണിയാടൻ്റെ തിരിച്ച് വരവ്; തുണയായത് ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷ വോട്ടുകളുടെ എകീകരണവും എൻഡിഎയുടെ പ്രകടനവും; എൽഡിഎഫ് മേൽക്കോയ്മ കാറളം , മുരിയാട്, പടിയൂർ പഞ്ചായത്തുകളിൽ മാത്രം. ഇരിങ്ങാലക്കുട : മൂന്ന് വിജയങ്ങൾക്ക് ശേഷം തുടർച്ചയായ രണ്ട് പരാജയങ്ങൾ. എഴാം തവണയും ഒരേ മണ്ഡലത്തിൽ നിന്നും മൽസരിക്കുന്നതിനെ ചൊല്ലിയുള്ള മുറുമുറുപ്പുകൾ . ഉണ്ണിയാടന് ജയസാധ്യത ഇല്ലെന്നും ഇരിങ്ങാലക്കുട സീറ്റിൽ കോൺഗ്രസ് മൽസരിക്കണമെന്ന വാദവുമായി എത്തിയ ഒരു വിഭാഗം യൂത്ത് കോൺഗ്രസ് –Continue Reading

നിയമസഭ തിരഞ്ഞെടുപ്പ്;പതിനാറ് റൗണ്ടുകളും പൂർത്തിയായി; ഇരിങ്ങാലക്കുട മണ്ഡലം തിരിച്ച് പിടിച്ച് യുഡിഎഫും തോമസ് ഉണ്ണിയാടനും; വിജയം 10212 വോട്ടിന്Continue Reading

കനത്ത മഴയിലും കാറ്റിലും ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഭാഗിക നഷ്ടങ്ങൾ നേരിട്ടത് 17 വീടുകൾക്ക് ; നിശ്ചലമായ വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുളള ശ്രമങ്ങളിൽ കെഎസ്ഇബി അധികൃതർ; ജല വിതരണം ഉച്ചയോടെ പുനരാരംഭിച്ച് വാട്ടർ അതോറിറ്റി ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം വൈകീട്ട് ഉണ്ടായ കനത്ത മഴയിലും കാറ്റിലും ഇരിങ്ങാലക്കുട മണ്ഡലത്തിൽ മരങ്ങൾ വീണും മറ്റും ഭാഗിക നഷ്ടങ്ങൾ നേരിട്ടത് 17 വീടുകൾക്ക്. മുരിയാട് പഞ്ചായത്തിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് 15 വീടുകൾക്കുംContinue Reading

ലേബർ കോഡിലെ തൊഴിലാളി വിരുദ്ധ വ്യവസ്ഥകൾ പിൻവലിക്കണമെന്ന് ഭാരതീയ പ്രൈവറ്റ് ടെലികോം മസ്ദൂർ സംഘം സംസ്ഥാന പ്രതിനിധി സമ്മേളനം   ഇരിങ്ങാലക്കുട : കേന്ദ്രസർക്കാരിൻ്റെ ലേബർ കോഡിലെ തൊഴിലാളി വിരുദ്ധ വ്യവസ്ഥകൾ പിൻവലിക്കണമെന്ന് ഭാരതീയ പ്രൈവറ്റ് ടെലികോം മസ്ദൂർ സംഘം സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന സമ്മേളനം ബിഎംഎസ് ക്ഷേത്രസംഘടനാ സെക്രട്ടറി എം പി രാജീവൻ ഉദ്ഘാടനം ചെയ്തു . സിബി വർഗ്ഗീസ് അധ്യക്ഷതContinue Reading