യുപിഐ ഇടപാടുകൾക്ക് ചാർജ്ജ് എർപ്പെടുത്തിയ നടപടിയിൽ വ്യാപാരി സമിതിയുടെ പ്രതിഷേധം

യുപിഐ ഇടപാടുകൾക്ക് ചാർജ്ജ് എർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി സമിതിയുടെ പ്രതിഷേധം

 

ഇരിങ്ങാലക്കുട : യുപിഐ ഇടപാടുകൾക്ക് ചാർജ്ജ് ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി സമിതി ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പോസ്റ്റ്‌ ഓഫിസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.ധർണ്ണ വ്യാപാരി വ്യവസായി സമിതി തൃശ്ശൂർ ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പർ നകുലൻ നെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. പി എം സനീഷ് അധ്യക്ഷത വഹിച്ചു ജില്ലാ കമ്മിറ്റി അംഗം കെഎം സജീവൻ, ശശി വെട്ടത്ത് , എൻ.എ ഇസ്മയിൽ എന്നിവർ സംസാരിച്ചു .

Please follow and like us: