ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മരുന്ന് ലഭ്യത ഉറപ്പു വരുത്തണമെന്ന് കർഷക തൊഴിലാളി യൂണിയൻ എരിയ സമ്മേളനം
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മരുന്ന് ലഭ്യത ഉറപ്പ് വരുത്തണമെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ( കെ എസ് കെ ടി യു )ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ടൗൺ ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ടി സി ഷിബു ഉദ്ഘാടനം ചെയ്തു. കെ കെ സുരേഷ് ബാബു അധ്യക്ഷനായി. നീന ബാബു രക്തസാക്ഷി പ്രമേയവും എം എ ദേവാനന്ദൻ അനുശോചന പ്രമേയവും കെ വി മദനൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം ലളിത ബാലൻ, ജില്ല സെക്രട്ടറി ടി കെ വാസു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ എസ് ദിനകരൻ, കെ എ വിശ്വംഭരൻ, ജില്ല കമ്മിറ്റി അംഗങ്ങളായ സിജി മോഹൻദാസ് , മല്ലിക ചാത്തുക്കുട്ടി എന്നിവർ പ്രസംഗിച്ചു. വി എ മനോജ് കുമാർ സ്വാഗതവും എം എ ദേവാനന്ദൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ കെ കെ സുരേഷ് ബാബു (പ്രസിഡൻ്റ്), പി വി സദാനന്ദൻ , ജയശ്രീ അനിൽ (വൈസ് പ്രസിഡൻ്റുമാർ), കെ വി മദനൻ (സെക്രട്ടറി)നീന ബാബു, എം എ മോഹൻ ദാസ് (ജോയിൻ്റ് സെക്രട്ടറിമാർ), എം എ ദേവാനന്ദൻ ( ട്രഷറർ).















