ഗ്യാനേഷ്കുമാറിൻ്റെ രാജി വിഷയത്തിൽ സമരം നടത്തിയ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ
ഇരിങ്ങാലക്കുട : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടത്തിയ സമരത്തിൽ സിപിഐഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം എ ബേബി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഎം എരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം. ടൗൺ ഹാൾ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം കുട്ടംകുളത്ത് എത്തി തിരിച്ച് ആൽത്തറയ്ക്കൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗത്തിൽജില്ല കമ്മിറ്റി അംഗം അഡ്വ. കെ ആർ വിജയ അധ്യക്ഷ വഹിച്ചു. ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ, കെ സി പ്രേമരാജൻ എന്നിവർ സംസാരിച്ചു.















