ഐക്കരക്കുന്നിലെ കത്തിക്കുത്ത്; പ്രതി പിടിയിൽ
വേളൂക്കര പഞ്ചായത്തിലെ ഐക്കരക്കുന്നിൽ വ്യക്തി വൈരാഗ്യത്താൽ മധ്യവയസ്കനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച കാപ്പ പ്രതി പിടിയിൽ ഇരിങ്ങാലക്കുട: ഐക്കരക്കുന്ന് റേഷൻ കടയ്ക്ക് സമീപം വെച്ച് മധ്യവയസ്കനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച കാപ്പ പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് പിടികൂടി. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ സ്റ്റേഷൻ റൌഡിയായ നടവരമ്പ് ഡോക്ടർപ്പടി സ്വദേശി ചെമ്പറമ്പത്ത് വീട്ടിൽ സലോഷ് (31) ആണ് പിടിയിലായത്. കോലോത്തുംപടി കളത്തേരി വീട്ടിൽ സുരേഷ് (60 വയസ്സ്) എന്നയാൾക്കാണ്Continue Reading
ഐക്കരക്കുന്നിൽ സംഘർഷം; ബിജെപി ബൂത്ത് പ്രസിഡണ്ടിന് കുത്തേറ്റു
വേളൂക്കര പഞ്ചായത്തിലെ ഐക്കരക്കുന്നിൽ സംഘർഷം; ബിജെപി ബൂത്ത് പ്രസിഡണ്ടിന് കുത്തേറ്റു; ഒരാൾ പോലീസ് കസ്റ്റഡിയിൽ ഇരിങ്ങാലക്കുട : വേളൂക്കര പഞ്ചായത്തിലെ ഐക്കരക്കുന്നിൽ സംഘർഷം. ബിജെപി ബൂത്ത് പ്രസിഡണ്ട് നടവരമ്പ് കളത്തേരി വീട്ടിൽ സുരേഷിന് ( 62 ) വയറ്റിൽ കുത്തേറ്റു . പരിക്കേറ്റ സുരേഷിനെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം. പാർട്ടി പ്രവർത്തകർക്ക് ഭക്ഷണം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ബൂത്ത് കമ്മിറ്റി ഓഫീസിൽ എത്തിയContinue Reading
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് നടൻ ടൊവിനോ തോമസ്
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും സിനിമയുടെ സമ്മർദ്ദം തന്നെ അധികമാണെന്നും കൂടുതൽ സമ്മർദ്ദമുള്ള രാഷ്ട്രീയം ഇപ്പോഴത്തെ സാഹചര്യത്തിൽ ഉദ്ദേശിക്കുന്നില്ലെന്നും നടൻ ടൊവിനോ തോമസ് ഇരിങ്ങാലക്കുട : സിനിമ തന്നെ എറെ സമ്മർദ്ദമാണ് നൽകുന്നതെന്നും ഇതിലും സമ്മർദ്ദമുള്ള രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും നടൻ ടൊവിനോ തോമസ്. രാഷ്‌ട്രീയത്തിൽ തനിക്ക് സുഹൃത്തുക്കളുണ്ട്. അവർ നേരിടുന്ന സമ്മർദ്ദത്തെക്കുറിച്ച് ബോധ്യമുണ്ട് . ഉറക്കക്കുറവും സമ്മർദ്ദവും സിനിമയിൽ നിന്ന് തന്നെ വേണ്ടുവോളമുണ്ട് . ഗേൾസ് ഹയർ സെക്കൻഡറിContinue Reading
നിയമസഭ തിരഞ്ഞെടുപ്പ്; ശുഭപ്രതീക്ഷയിൽ മുന്നണി സ്ഥാനാർഥികൾ
നിയമസഭ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുടയിൽ ശുഭപ്രതീക്ഷയിൽ മുന്നണി സ്ഥാനാർഥികൾ; തുടരുമെന്ന് ഡോ ആർ ബിന്ദു ; നഷ്ടപ്പെട്ട മണ്ഡലം തിരിച്ച് പിടിക്കുമെന്ന് തോമസ് ഉണ്ണിയാടൻ; താമര വിരിയുമെന്ന് സന്തോഷ് ചെറാക്കുളം ഇരിങ്ങാലക്കുട : വിജയ പ്രതീക്ഷയുമായി മുന്നണി സ്ഥാനാർഥികൾ. കേരളത്തിൽ എൽഡിഎഫ് ഭരണം തുടരുമെന്നും ഇരിങ്ങാലക്കുടയിൽ നല്ല ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും എൽഡിഎഫ് സ്ഥാനാർഥിയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ ആർ ബിന്ദു പറഞ്ഞു. തൃശ്ശൂർ കേരളവർമ്മ കോളേജിൽ വോട്ട്Continue Reading
എൻഡിഎ സ്ഥാനാർഥി സന്തോഷ് ചെറാക്കുളവുമായുള്ള അഭിമുഖം
മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് ഇരിങ്ങാലക്കുട വികസന വിഷയത്തിൽ പുറകിലെന്ന് എൻഡിഎ സ്ഥാനാർഥി സന്തോഷ് ചെറാക്കുളം ; മാറ്റം വരണമെങ്കിൽ കേന്ദ്ര ഫണ്ട് വരണമെന്നും ഇരിങ്ങാലക്കുട ജില്ല രൂപീകരിക്കാൻ പ്രഥമ പരിഗണനയെന്നും പ്രഖ്യാപനം ഇരിങ്ങാലക്കുട : മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് ഇരിങ്ങാലക്കുട വികസന വിഷയത്തിൽ പുറകിലാണെന്ന് എൻഡിഎ സ്ഥാനാർഥി സന്തോഷ് ചെറാക്കുളം. റോഡുകൾ തകർന്ന് കിടക്കുന്നു. കുടിവെള്ളം ലഭിക്കാത്ത സാഹചര്യം തുടരുന്നു. മാറ്റം വരണമെങ്കിൽ കേന്ദ്ര ഫണ്ട് ലഭിക്കണം . എന്നാൽContinue Reading
യുഡിഎഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം സ്ഥാനാർഥി
നിയമസഭ തിരഞ്ഞെടുപ്പ്; ഠാണാ ചന്തക്കുന്ന് വികസനം ഉൾപ്പെടെയുള്ള പദ്ധതികളുടെ പേരിൽ എൽഡിഎഫും മന്ത്രി ബിന്ദുവും അവകാശവാദങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയ മാന്യത അല്ലെന്ന് യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ; യുഡിഎഫ് ഇരിങ്ങാലക്കുടയിൽ ഒറ്റക്കെട്ടെന്നും ഇരിങ്ങാലക്കുടയെ ” സ്‌മാർട്ട് ” ആക്കുമെന്നും പ്രഖ്യാപനംContinue Reading
ജെസിഐ യുടെ നേതൃത്വത്തിൽ മാനവസമ്വനയം; അഞ്ഞൂറോളം ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു
ജെസിഐ യുടെ നേതൃത്വത്തിൽ മാനവ സമന്വയം ; അഞ്ഞൂറോളം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു ഇരിങ്ങാലക്കുട : കാരുണ്യ പ്രവർത്തികളാണ് ദൈവത്തിന് നൽകുന്ന ഏറ്റവും വലിയ പ്രാർത്ഥനയെന്ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു. ജെ.സി.ഐ. ഇരിങ്ങാലക്കുട റംസാൻ,ഈസ്റ്റർ,വിഷു എന്നീ ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ മാനവ സമന്വയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ബിഷപ്പ്. ജെ.സി.ഐ. പ്രസിഡന്റ് ഷൈജോ ജോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഠാണാ ജുമ മസ്ജിദ് ഇമാംContinue Reading
2026 ലെ മാണിക്യശ്രീ പുരസ്കാരം കൂടിയാട്ടകലാകാരൻ വേണുജിക്ക്
2026 ലെ മാണിക്യശ്രീ പുരസ്കാരത്തിന് കൂടിയാട്ട കലാകാരൻ വേണുജി അർഹനായി ഇരിങ്ങാലക്കുട : 2026 ലെ ശ്രീകൂടൽമാണിക്യം ദേവസ്വത്തിൻ്റെ മാണിക്യശ്രീ പുരസ്കാരത്തിന് കൂടിയാട്ടകലാകാരൻ വേണുജി അർഹനായി. സംസ്കൃത നാടകങ്ങളായ അഭിജ്ഞാനശാകുന്തളം, വിക്രമോർവശീയം, ഊരുഭംഗം, മൃച്ഛകടികം തുടങ്ങിയ കൃതികളെ കൂടിയാട്ടത്തിൽ അവതരിപ്പിച്ച് ദേശീയ അന്തർദേശീയ വേദികളിൽ എത്തിച്ചുവെന്നതാണ് നടനകൈരളി സ്ഥാപകൻ കൂടിയായ വേണുജിയുടെ ഈ രംഗത്തെ പ്രധാന നേട്ടം. കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേരത്തെContinue Reading
നന്ദഗോവിന്ദം ഭജൻസ് ലൈവ് എപ്രിൽ 12 ന് ഇരിങ്ങാലക്കുടയിൽ
നന്ദഗോവിന്ദം ഭജൻസ് ലൈവ് എപ്രിൽ 11 ന് ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട : ഇ ബി സിഗ്നേച്ചറിൻ്റെ ബാനറിൽ നേതൃത്വത്തിൽ ഏപ്രിൽ 11 ന് ഇരിങ്ങാലക്കുടയിൽ ഒരുക്കുന്ന നന്ദഗോവിന്ദം ഭജൻസ് ലൈവിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി . 11 ന് വൈകീട്ട് ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ ആധുനിക സംവിധാനങ്ങളോടെയാണ് മെഗാ ലൈവ് ഷോ അരങ്ങേറുന്നതെന്ന് ഇ ബി സിഗ്നേച്ചർ മേധാവിയും നടനുമായ ഇടവേള ബാബു പത്ര സമ്മേളനത്തിൽ അറിയിച്ചു. 120 അടി വിസ്‌തീർണ്ണമുള്ളContinue Reading
സ്വാതി തിരുനാൾ നൃത്ത സംഗീതോൽസവം ഇരിങ്ങാലക്കുടയിൽ എപ്രിൽ 9 മുതൽ 12 വരെ
നാദോപാസന ഇരിങ്ങാലക്കുട സ്വാതി തിരുനാൾ നൃത്ത–സംഗീതോത്സവം ഏപ്രിൽ 9 മുതൽ 12 വരെ ഇരിങ്ങാലക്കുട: നാദോപാസനയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്വാതി തിരുനാൾ നൃത്ത–സംഗീതോത്സവം 2026 ഏപ്രിൽ 9 മുതൽ 12 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. നാല് ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിൽ കർണാടക സംഗീതം, ജുഗൽബന്ദി, സൂഫി സംഗീതം, ബൗൾ സംഗീതം, ഭരതനാട്യം തുടങ്ങിയവ അവതരിപ്പിക്കും. അമേരിക്കയിലെ ഷാർലറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വാതി തിരുനാൾ സംഗീത സഭയുടെContinue Reading






















