തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം തൃശ്ശൂർ ജില്ലാ ഘടകത്തിൽ രൂപപ്പെട്ട അഭിപ്രായഭിന്നതകൾ രൂക്ഷമാകുന്നു; സെപ്റ്റംബർ 18 ന് ഒരേ സമയത്ത് യോഗങ്ങൾ വിളിച്ച് ഇരു വിഭാഗങ്ങളും ഇരിങ്ങാലക്കുട : തദ്ദേശ , നിയമസഭ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം തൃശ്ശൂർ ജില്ലാ ഘടകത്തിൽ രൂപപ്പെട്ട അഭിപ്രായ ഭിന്നതകൾ രൂക്ഷമാകുന്നു. മികച്ച ഭൂരിപക്ഷത്തോടെ നാലാമതും നിയമസഭയിലേക്ക് എത്തിയ കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാൻContinue Reading

കേരളത്തെ ഇരുട്ടിലാക്കിയ സർക്കാർ നയത്തിനെതിരെ വൈദ്യുതി ഓഫീസുകളിലേക്ക് മാർച്ചുമായി സിപിഐ പ്രവർത്തകർ   ഇരിങ്ങാലക്കുട :കേരളത്തെ ഇരുട്ടിലാഴ്ത്തിയ യുഡിഎഫ് സർക്കാരിൻ്റെ ജനവിരുദ്ധ വൈദ്യുതി നയത്തിനെതിരെ സിപിഐ സംസ്ഥാന കൗൺസിൽ ആഹ്വാനപ്രകാരം സംസ്ഥാനത്തെ മുഴുവൻ വൈദ്യുതി ഓഫീസുകളിലേക്കും മാർച്ചുമായി സിപിഐ പ്രവർത്തകർ. ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ഭവന് മുന്നിലേക്ക് നടന്ന മാർച്ച് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി മണി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എൻ കെ.ഉദയപ്രകാശ്Continue Reading

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; നിക്ഷേപകരുടെ സഹായം തേടി കൊണ്ടുള്ള അഡ്മിനിസ്‌ട്രേറ്ററുടെ അഭ്യർഥന തള്ളി നിക്ഷേപക കൂട്ടായ്മ; വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാനും തീരുമാനം ഇരിങ്ങാലക്കുട : പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്കിൻ്റെ അതിജീവനത്തിനായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മുന്നോട്ട് വച്ച സഹായാഭ്യർഥന തള്ളി ബാങ്കിൻ്റെ നിക്ഷേപക കൂട്ടായ്മ. അയ്യങ്കാവ് എൻഎസ്എസ് ഹാളിൽ ചേർന്ന നിക്ഷേപകകൂട്ടായ്മയുടെ യോഗമാണ് ബാങ്കിൻ്റെ മൂലധനം വർധിപ്പിക്കാൻ നിക്ഷേപങ്ങളുടെ ശതമാനം ഓഹരികളാക്കിContinue Reading

ഇന്ത്യൻ ബാർ കൗൺസിലിനെ ജനാധിപത്യവൽക്കരിക്കണമെന്ന് ലോയേഴ്‌സ് യൂണിയൻ തൃശ്ശൂർ ജില്ലാ സമ്മേളനം   ഇരിങ്ങാലക്കുട : ഇന്ത്യൻ ബാർ കൗൺസിലിനെ ജനാധിപത്യവൽക്കരിക്കണമെന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക് അധികാരം നൽകണമെന്നും ഇന്ത്യൻ ലോയേഴ്സ് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ തൃശ്ശൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനം അഖിലേന്ത്യാ വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് ഇ കെ നാരായണൻ ഉദ്ഘാടനം ചെയ്തു . സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വക്കേറ്റ് കെ അനിൽകുമാർ, ലതാ ടിContinue Reading

എഫ് എൻ പി ഒ ‘സൗഹൃദം’ 2026 ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട: ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ ഡിവിഷൻ ‘സൗഹൃദം 2026’ എന്ന പേരിൽ കൂട്ടായ്മ സംഘടിപ്പിച്ചു. അഡ്വ. തോമസ് ഉണ്ണിയാടൻ എം എൽ എ ഉദ്‌ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു. എൻ യു ജി ഡി എസ് സർക്കിൾ സെക്രട്ടറി പി. എം. ജയാനന്ദൻ മുഖ്യപ്രഭാഷണം നടത്തി.ശ്രീജ ശബരിനാഥ്, ശരത് ചന്ദ്രൻ, ആർ. ജയകുമാർ,Continue Reading

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; ബാങ്കിൻ്റെ പുനരുജ്ജീവനത്തിന് നിക്ഷേപകരുടെ സഹായം തേടി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൻ്റെ പുനരുജ്ജീവനത്തിന് നിക്ഷേപകരുടെ സഹായം തേടി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി . ബാങ്കിൻ്റെ തിരിച്ച് വരവിന് ഭരണപരവും നിയമപരവുമായ നടപടികളിലൂടെ കിട്ടാക്കടങ്ങൾ തിരിച്ച് പിടിക്കുന്നതോടൊപ്പം ബാങ്കിൻ്റെ മൂലധന ഘടന ശക്തിപ്പെടുത്താനും ആർബിഐ നിഷ്കർക്കുന്ന നിബന്ധനകൾ ഉറപ്പാക്കാനുള്ള വഴികളുമാണ് കമ്മിറ്റി തേടുന്നത്. ഇതിൻ്റെ ഭാഗമായി നിക്ഷേപങ്ങൾ ഓഹരി മൂലധനംContinue Reading

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഏകദിന സെമിനാർ ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലയിലെ യു പി, ഹൈസ്കൂൾ, എച്ച് എസ് എസ് യൂണിറ്റ് ലീഡർമാരായ സ്കൗട്ട് – ഗൈഡ് – റോവർ – റെയിഞ്ചർ അദ്ധ്യാപകരുടെ ജില്ലാ ഏകദിന സെമിനാർ അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സുഭാഷ് ചന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന റോവർContinue Reading

ഇരിങ്ങാലക്കുട മാർക്കറ്റിൽ ആരോഗ്യവിഭാഗത്തിൻ്റെ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു ഇരിങ്ങാലക്കുട : 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യവിഭാഗം. മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ അവിട്ടത്തൂർ സ്വദേശി അബ്ദുൾ മജീദിൻ്റെ വാഹനത്തിൽ നിന്നും എൻ എ ജോൺ എന്ന വ്യക്തിയുടെ ഗോഡൗണിൽ നിന്നുമായിട്ടാണ് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, പ്ലാസ്റ്റിക് വാഴയില, പ്ലാസ്റ്റിക് ഗ്ലാസ്സുകൾ എന്നിവ പിടിച്ചെടുത്തത് . ഇവരിൽ നിന്നുംContinue Reading

150 കിലോയുടെ ജന്മദിന കേക്ക്; മാതാവിന്റെ തിരുനാള്‍ ഭക്തിസാന്ദ്രം ഇരിങ്ങാലക്കുട: പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ നേതൃത്വത്തില്‍ ഒരുക്കിയ 150 കിലോ തൂക്കമുള്ള ഭീമന്‍ ജന്മദിന കേക്ക് ശ്രദ്ധേയമായി. 40 അടി നീളവും മൂന്ന് അടി വീതിയുമുള്ള കേക്കാണ് സിഎല്‍സി പ്രവര്‍ത്തകര്‍ ഒരുക്കിയത്. മാതാവിന്റെ വിവിധ രൂപങ്ങളും ചിത്രങ്ങളും കേക്കിൽ രൂപകല്‍പന ചെയ്തിരുന്നു. വൈകീട്ട് അഞ്ചിന് നടന്ന ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവയ്ക്ക്Continue Reading

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷൻ ഉപതിരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാർഥികളായി ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാർഥികളായി. പടിയൂർ പഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സിപിഐ പടിയൂർ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ വി ആർ രമേഷിനെയാണ് ഡിവിഷൻ നിലനിറുത്താൻ എൽഡിഎഫ് നിയോഗിച്ചിരിക്കുന്നത്. പടിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഇ എൻ ശ്രീനാഥാണ് യുഡിഎഫ്Continue Reading