പടിയൂർ – പെരിഞ്ഞനം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചക്കരപാടം പാലം തകർന്ന് വീണു ഇരിങ്ങാലക്കുട : പടിയൂർ – പെരിഞ്ഞനം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മഴുവഞ്ചേരി തുരുത്ത് – ചക്കരപ്പാടം പാലം തകർന്ന് വീണു . ഇന്ന് പുലർച്ചെയാണ് 50 വർഷത്തിൽ എറെ പഴക്കമുളള പാലം തകർന്ന് വീണത്. പാലം പുനർനിർമ്മിക്കാൻ ബജറ്റുകളിൽ ടോക്കൺ തുക വകയിരുത്തിയതായി പ്രഖ്യാപനങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും തുടർ നടപടികൾ നടന്നിരുന്നില്ല .പാലം തകർന്ന് വീണതോടെ പെരിഞ്ഞനം സി.എച്ച്.സി, ആർ.എം.വി.എച്ച്.എസ്Continue Reading

കഥകളി സംഗീതോത്സവം സമാപിച്ചു ; ‘വെങ്കലനാദ’ത്തിന്റെ സ്മരണ പുതുക്കി സംഗീതസദസ്സുകൾ   ഇരിങ്ങാലക്കുട: കഥകളിഗായകൻ കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ 39-ാമത് അനുസ്മരണ ചടങ്ങുകളുടെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ ക്രൈസ്റ്റ് കോളേജ് ഐ.കെ.എസ്. സെല്ലിൻ്റെ സഹകരണത്തോടെ ഉണ്ണിക്കൃഷ്ണക്കുറുപ്പ് അനുസ്മരണസമിതിയും, ഡോക്ടർ കെ. എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച കഥകളി സംഗീതോൽസവം ശ്രദ്ധേയമായി. പുഷ്പാർച്ചന, ഡോ എം എസ് പരമേശ്വരൻ്റെ സ്മാരക പ്രഭാഷണം, കലാനിലയം ഉണ്ണിക്കൃഷ്ണൻ, കോട്ടക്കൽContinue Reading

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ ” ഹരിത വസന്തം” പദ്ധതിക്ക് തുടക്കമായി   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ രണ്ട് ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന “ഹരിതവസന്തം2026-27” പറപ്പൂക്കര പഞ്ചായത്തിൽ തുളസി ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ കൃഷിസ്ഥലത്ത് പച്ചക്കറി തൈ നട്ടു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി ജി ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൺ സിൻസി കെ അധ്യക്ഷതContinue Reading

ഗൃഹനാഥനെ അക്രമിച്ച സംഭവം; പ്രതികളായ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കാൻ ക്രൈസ്റ്റ് മാനേജ്മെൻ്റ് തയ്യാറാകണമെന്ന് ക്രൈസ്റ്റ് നഗർ റെസിഡൻ്റസ് അസോസിയേഷൻ; നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഹോസ്‌റ്റലുകൾക്കെതിരെ നഗരസഭയും ആരോഗ്യ വകുപ്പും പോലീസും നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ഇരിങ്ങാലക്കുട : ഗൃഹനാഥനെ അക്രമിച്ച കേസിലെ പ്രതികളായ ക്രൈസ്റ്റ് കോളേജ് വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കാൻ മാനേജ്മെൻ്റ് തയ്യാറാകണമെന്ന് ക്രൈസ്റ്റ് നഗർ റെസിഡൻ്റസ് അസോസിയേഷൻ. ക്യാംപസിന് പുറത്ത് നടന്ന സംഭവത്തിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന മാനേജ്മെൻ്റ് വാദം ശരിയല്ല.Continue Reading

അഡ്വ ജിയോ ഫ്രാൻസിസ് (46) നിര്യാതനായി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് റോഡിൽ തെക്കേത്തല വീട്ടിൽ പരേതനായ ഫ്രാൻസിസ് മകൻ അഡ്വ ജിയോ ( 46) നിര്യാതനായി . റീത്തയാണ് അമ്മ . കല്പപറമ്പ് ബി വി എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ജ്യോതിയാണ് ഭാര്യ. ഫ്രാൻസിസ്, ആൻ്റണി, റീത്ത എന്നിവർ മക്കളാണ് . സംസ്കാരം ഇന്ന് 3.30 ന് സെൻ്റ് തോമസ് കത്തീഡ്രലിൽContinue Reading

ഗ്യാനേഷ്കുമാറിൻ്റെ രാജി ; ;സമരക്കാർക്ക് ഐക്യദാർഡ്യവുമായി എഐഎസ്എഫ് – എഐവൈഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് ഇരിങ്ങാലക്കുട :മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്യുന്ന പാർട്ടി പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഐഎസ്എഫ് – എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റികൾ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.സി.അച്ചുതമേനോൻ സ്മാരകത്തിൽ നിന്ന് ആരംഭിച്ച മാർച്ച് ആൽത്തറ ചുറ്റി ബസ് സ്റ്റാന്റിൽ സമാപിച്ചു. മാർച്ച് എഐവൈഎഫ് ജില്ലാ വൈസ്Continue Reading

ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രമേള ഒക്ടോബർ 27, 28 , 29 തീയതികളിൽ എടതിരിഞ്ഞിയിൽ ; സംഘാടകസമിതി രൂപീകരിച്ചു ഇരിങ്ങാലക്കുട : ഒക്ടോബർ 27, 28, 29 തിയ്യതികളിലായി എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹയർ സെക്കൻഡറി സ്കൂൾ, സെൻ്റ് മേരീസ് സ്കൂൾ എന്നിവടങ്ങളിലെ നാല് വേദികളിലായി നടക്കുന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രമേളയുടെ സംഘാടകസമിതി രൂപീകരണയോഗം അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സമാജം ഹാളിൽ നടന്ന യോഗത്തിൽ പടിയൂർContinue Reading

ഇരിങ്ങാലക്കുട പട്ടണത്തിൽ വിദ്യാർഥികൾക്കായുള്ള ഹോം സ്റ്റേകൾ പ്രവർത്തിക്കുന്നത് മാനദണ്ഡങ്ങൾ ലംഘിച്ച്; ഇവയുടെ പ്രവർത്തനം സംബന്ധിച്ച് കണക്കുകൾ ഇല്ലെന്ന് സമ്മതിച്ച് അധികൃതർ ഇരിങ്ങാലക്കുട : പട്ടണത്തിൽ വ്യാപകമായിട്ടുള്ള പേയിംഗ് ഗസ്റ്റ് ( PG) , ഹോസ്റ്റൽ, ഹോംസ്റ്റേ എന്നിവയിൽ അധികവും പ്രവർത്തിക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് സൂചന. ഇവ നടത്തുന്നതിനും രജിസ്ട്രേഷനും ലൈസൻസും വേണമെന്നാണ് നിയമങ്ങൾ വ്യക്തമാക്കുന്നത്. കെട്ടിടത്തിൻ്റെ ഉപയോഗം, കെട്ടിട നമ്പർ, ബാധകമായ പ്രാദേശിക ചട്ടങ്ങൾ എന്നിവ തദ്ദേശസ്ഥാപനങ്ങൾക്കും ഉടമയുടെയും അതിഥികളുടെയുംContinue Reading

കൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 11 മുതൽ 21 വരെ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി നൃത്ത സംഗീതോൽസവം ഒക്ടോബർ 11 മുതൽ 21 വരെ നടക്കും. ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുരനടയിൽ സജ്ജമാക്കിയ വേദിയിൽ പത്ത് ദിവസങ്ങളിലായി നടക്കുന്ന കലാപരിപാടികളിൽ 750 ൽ പരം കലാകാരൻമാർ പങ്കെടുക്കുമെന്ന് ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി പത്രസമ്മേളനത്തിൽ അറിയിച്ചു. മൃദംഗമേള, തിരുവാതിരക്കളി, മോഹിനിയാട്ടം, നൃത്തനൃത്യങ്ങൾ,Continue Reading

വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വണ്ടി മാറ്റി വയ്ക്കാൻ പറഞ്ഞ ഗൃഹനാഥന് ക്രൈസ്റ്റ് കോളേജ് വിദ്യാർഥികളിൽ നിന്നും മർദ്ദനമേറ്റു; അഞ്ച് വിദ്യാർഥികൾക്കെതിരെ പോലീസ് കേസ്സെടുത്തു; കോളേജ് പരിസരത്തുള്ള ഹോസ്റ്റലുകളുടെ പ്രവർത്തനം നിയന്ത്രിക്കണമെന്നും നിയമവിധേയമാക്കണമെന്നും ക്രൈസ്റ്റ് നഗർ റെസിഡൻ്റ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട : വീടിൻ്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ മാറ്റി വയ്ക്കാൻ പറഞ്ഞതിൻ്റെ വൈരാഗ്യത്തിൽ ഗൃഹനാഥന് കോളേജ് വിദ്യാർഥികളിൽ നിന്നും മർദ്ദനമേറ്റു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൻ്റെ അടുത്ത് ഹിൽ വാലിContinue Reading