നിയമസഭ തിരഞ്ഞെടുപ്പ്; ” യൂത്തൻ ” മാർ തമ്മിലുള്ള പോരാട്ടത്തിന് തീവ്രതയേറുന്നു; യൂത്ത് ഫ്രണ്ടിന് മറുപടിയായി യൂത്ത് കോൺഗ്രസ്;മുന്നണി മര്യാദ പഠിപ്പിക്കാൻ വന്ന യൂത്ത് ഫ്രണ്ടുകാരെ നേരത്തെ കണ്ടിട്ടില്ലെന്നും ഫ്രണ്ടുകാരെ ഇളക്കി വിട്ടത് കൊണ്ട് ഉണ്ണിയാടന് ജയസാധ്യത കുറവാണെന്ന അഭിപ്രായം മാറ്റില്ലെന്നും യൂത്ത് കോൺഗ്രസ്   ഇരിങ്ങാലക്കുട : നിയമസഭ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലെ സ്ഥാനാർഥി നിർണ്ണയത്തെ ചൊല്ലി ഇരിങ്ങാലക്കുട മണ്ഡലത്തിലെ ” യൂത്തൻ ” മാർ തമ്മിലുള്ള പോരാട്ടത്തിന്Continue Reading

ഇരിങ്ങാലക്കുട അസംബ്ലി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്; തോമസ് ഉണ്ണിയാടന് ജയസാധ്യത ഇല്ലെന്നും കോൺഗ്രസ് നേതൃത്വത്തിന് മുമ്പാകെ വ്യക്തമാക്കി ബൂത്ത് ലെവൽ എജൻ്റുമാർ   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട അസംബ്ലി സീറ്റ് കോൺഗ്രസ് എറ്റെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്. ഇരിങ്ങാലക്കുട മണ്ഡലത്തിലെ ബൂത്ത് ലെവൽ എജൻ്റുമാരുടെ യോഗത്തിന് എത്തിയ എഐസിസി ജനറൽ സെക്രട്ടറി പി വി മോഹൻ്റെ മുമ്പാകെയാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സനൽ കല്ലൂക്കാരൻ ഇക്കാര്യം ഉന്നയിച്ചത്.Continue Reading

കൊറിയർ സർവീസിൻ്റെ മറവിൽ ലഹരി മരുന്ന് വിൽപ്പന; കാറിൽ കടത്തുകയായിരുന്ന ആറ് കിലോയോളം കഞ്ചാവുമായി ചാലക്കുടി സ്വദേശികളായ പ്രതികൾ അറസ്റ്റിൽ   ഇരിങ്ങാലക്കുട : കൊറിയർ സർവീസിന്റെ മറവിൽ ഓൺലൈൻ കൂട്ടായ്മകൾ രൂപീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന ചാലക്കുടി മൂഞ്ഞേലി അമ്പൂക്കൻ വീട്ടിൽ ജിത്തു വർഗ്ഗീസ് (28), തിരുത്തിപറമ്പ് ചില്ലായി വീട്ടിൽ ഷൈൻ ഷിജു (25) എന്നിവരെ തൃശ്ശൂർ റൂറൽ പോലീസ് സംഘം അറസ്റ്റ് ചെയ്തു. കൊമ്പിടിഞ്ഞാമാക്കൽ വോക്സ് വാഗൺContinue Reading

ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ കുടിവെള്ള പ്രശ്നം; പുതിയ പദ്ധതിക്ക് രൂപം നൽകാൻ ഉന്നതതലയോഗം വിളിക്കാൻ നഗരസഭ യോഗത്തിൽ തീരുമാനം ഇരിങ്ങാലക്കുട : നഗരസഭ പരിധിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിന് പുതിയ പദ്ധതി ആവിഷ്ക്കരിക്കാൻ ഉന്നതതല യോഗം വിളിക്കാൻ നഗരസഭ യോഗത്തിൽ തീരുമാനം. വിവിധ വാർഡുകളിൽ നേരിടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നതിനെ തുടർന്നാണിത്. ആയിരത്തിഅഞ്ഞൂറോളം കുടിവെള്ളContinue Reading

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ പാലിന് സബ്സിഡി പദ്ധതി ഇരിങ്ങാലക്കുട : ക്ഷീര കർഷകർക്ക് പാലിന് സബ്സിഡി പദ്ധതിയുമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്. 2024-25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എഴര ലക്ഷം രൂപയാണ് കാട്ടൂർ, കാറളം, മുരിയാട് ഗ്രാമപഞ്ചായത്ത്, പറപ്പൂക്കര പഞ്ചായത്തുകളിലെ ക്ഷീര സഹകരണ ബാങ്ക് സംഘങ്ങളിൽ പാൽ അളക്കുന്ന ക്ഷീര കർഷകർക്കായി ചിലവഴിക്കുന്നത്. പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ആനന്ദപുരം ഇ എം എസ് ഹാളിൽ നടന്ന ചടങ്ങിൽContinue Reading

സംസ്ഥാന സർക്കാരിൻ്റെ ഭിന്നശേഷി അവാർഡ് ക്രൈസ്റ്റ് കോളേജിന് ;കോളേജിലെ തവനിഷ് സംഘടനക്ക് സംസ്ഥാനതല അംഗീകാരം   തൃശ്ശൂർ : സംസ്ഥാന സർക്കാർ നൽകുന്ന ഭിന്നശേഷി അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് ലഭിച്ചു. കോളേജിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് സഹായമെത്തിക്കുന്നതിലും അവരുടെ പുനരധിവാസത്തിലും മികച്ച പിന്തുണ നൽകുന്ന വിദ്യാഭ്യാസ സ്ഥാപനം എന്ന വിഭാഗത്തിലുള്ള പുരസ്‌കാരത്തിനാണ് ക്രൈസ്റ്റ് കോളേജ് അർഹമായത്. തിരുവനന്തപുരം ടാഗോർ ഹാളിൽ വച്ച് നടന്ന ചടങ്ങിൽContinue Reading

ഹാഷിഷ് ഓയിലും കഞ്ചാവുമായി ഇരിങ്ങാലക്കുട സ്വദേശിയായ യുവാവ് അറസ്റ്റിൽ ഇരിങ്ങാലക്കുട : 16.70 ഗ്രാം ഹാഷിഷ് ഓയിലും 10 ഗ്രാം കഞ്ചാവും ബൈക്കിൽ കടത്തി കൊണ്ട് വന്ന യുവാവ് അറസ്റ്റിൽ. ഇരിങ്ങാലക്കുട സോൾവെൻ്റ് റോഡിൽ തെക്കേ തലയ്ക്കൽ വീട്ടിൽ അഭിഗോപിയാണ് (23 വയസ്സ്) എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ അനുകുമാറും സംഘവും അന്വേഷണത്തിന് നേതൃത്വം നൽകി.Continue Reading

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കരൂപ്പടന്ന സ്വദേശിയായ പ്രതി നെടുമ്പാശ്ശേരി എയർപോർട്ടിൽ അറസ്റ്റിൽ   ഇരിങ്ങാലക്കുട: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റിൽ. കരൂപ്പടന്ന സ്വദേശി കൊമ്പനേഴത്ത് വീട്ടിൽ മുഹമ്മദിനെ (29) ആണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ നിന്ന് ജാമ്യമെടുത്ത് വിചാരണക്ക് ഹാജരാകാതെ ഒളിവിൽ പോയതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി തൃശ്ശൂർ റൂറൽContinue Reading

ചിന്ത ധർമ്മരാജൻ ഇരിങ്ങാലക്കുട നഗരസഭ വൈസ്- ചെയർപേഴ്സൺ   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർപേഴ്സനായി ചിന്ത ധർമ്മരാജനെ തിരഞ്ഞെടുത്തു. നഗരസഭ ഭരണസമിതിയിലേക്ക് മൂർക്കനാട് വാർഡിൽ ( നമ്പർ 1 ) നിന്നും തിരഞ്ഞെടുക്കപ്പെട്ട ചിന്ത ധർമരാജൻ 2000- 2005 കാലയളവിൽ പൊറത്തിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. മുകുന്ദപുരം എസ്എൻഡിപി യൂണിയൻ വനിതാ സംഘം സെക്രട്ടറി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ്Continue Reading

ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; കോൺഗ്രസ്സ് – കേരള കോൺഗ്രസ്സ് തർക്കങ്ങൾ യുഡിഎഫ് കൺവെൻഷനിലും; ഔദ്യോഗിക സ്ഥാനാർഥികൾക്ക് എതിരെ മൽസരിക്കുന്നവർക്ക് എതിരെ നടപടിയുമായി ജിലാ കോൺഗ്രസ്സ് നേതൃത്വം   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയിലേക്ക് കേരള കോൺഗ്രസ്സിന് അനുവദിച്ച സീറ്റുകളിൽ മൽസരിക്കുമെന്ന നിലപാടിൽ ഉറച്ച് കോൺഗ്രസ്സ് പ്രവർത്തകർ . ഘടകകക്ഷിയായ കേരള കോൺഗ്രസ്സിന് അനുവദിച്ച വാർഡ് 15 ൽ നിലവിലെ ഭരണകക്ഷി അംഗവും കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡൻ്റ് കൂടിയായContinue Reading