വിഷൻ ഇരിങ്ങാലക്കുടയുടെ ഞാറ്റുവേല മഹോത്സവത്തിന് തുടക്കമായി
ഇരിങ്ങാലക്കുട: വിഷൻ ഇരിങ്ങാലക്കുടയുടെ പത്താമത് ഞാറ്റുവേല മഹോത്സവത്തിന് കാത്തലിക് സെൻ്ററിൽ തുടക്കമായി. ജനപ്രതിനിധികൾ ഒത്തുചേർന്ന് തൈ നട്ടുകൊണ്ടാണ് മഹോത്സവം ഉദ്ഘാടനം ചെയ്തത്.
ഐസിഎൽ ഫിൻകോർപ് സി എം ഡി അഡ്വക്കേറ്റ് കെ ജി അനിൽകുമാർ വ്യാപാര വ്യവസായ ഏകോപന സമിതി പ്രസിഡണ്ട് ഷാജു പാറേക്കാടന് തൈ കൈമാറികൊണ്ട് ആദ്യവില്പന ഉദ്ഘാടനം ചെയ്തു.ജനപ്രതിനിധികളെ സിനിമാതാരം ജയരാജ് വാര്യർ ആദരിച്ചു.അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ
മുൻസിപ്പൽ ചെയർമാൻ എം പി ജാക്സൺ ,ജില്ലാ തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡണ്ട് ടി കെ സുധീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി ജി ശങ്കരനാരായണൻ, ക്രൈസ്റ്റ് കോളേജ് മാനേജർ ഫാദർ ജോയ് പീനക്കപ്പറമ്പിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റോസിലി ഫ്രാൻസിസ് , സരള വിക്രമൻ , ഷീജ ഉണ്ണികൃഷ്ണൻ , കെ എസ് തമ്പി, കെ പി കണ്ണൻ , പി എസ് മനു, കെ കെ ശിവൻകുട്ടി ,വിഷൻ ഇരിങ്ങാലക്കുട സെക്രട്ടറി സുഭാഷ് കെ എൻ സുഭാഷ് , ജനറൽ കൺവീനർ പി ആർ സ്റ്റാൻലി എന്നിവർ സംസാരിച്ചു.















