പ്രതിഷേധക്കടലായി ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്ക് ; ബാങ്കും ആർബിഐയും നിക്ഷേപകരെ വഞ്ചിക്കുകയാണെന്നും ബാങ്കിനെ പ്രതിസന്ധിയിൽ ആക്കിയവരെ അഴിയെണ്ണിക്കുമെന്നും വിഷയം പരിഹരിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും ആക്ഷൻ കമ്മിറ്റി ; നാളെ മുഖ്യമന്ത്രിയെ കാണാൻ ഒരുങ്ങി നിക്ഷേപകർ. ഇരിങ്ങാലക്കുട : പ്രതിഷേധക്കടലായി ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്ക് അങ്കണം . നിക്ഷേപങ്ങൾ തിരിച്ച് കിട്ടാനും ബാങ്കിനെ പ്രതിസന്ധിയിൽ ആക്കിയ ഭരണസമിതി അംഗങ്ങളെ നിയമത്തിന് മുന്നിൽ കൊണ്ട് വരാനും കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ട്Continue Reading

ഇന്ത്യൻ നിർമ്മിത വിദേശമദ്യ ശേഖരവുമായി ആളൂർ സ്വദേശിനി അറസ്റ്റിൽ ഇരിങ്ങാലക്കുട :വീടിനുള്ളിൽ അനധികൃതമായി വിദേശമദ്യം സൂക്ഷിച്ച കേസിൽ വീട്ടമ്മയെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. കല്ലേറ്റുംകര പഞ്ഞപ്പിള്ളി കാര്യങ്ങാട്ടിൽ വീട്ടിൽ ധന്യ (44) ആണ് പിടിയിലായത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 6.4 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പോലീസ് പിടിച്ചെടുത്തു. സംഭവസ്ഥലത്തുനിന്ന് 13 മദ്യക്കുപ്പികളും, മദ്യവിൽപ്പനയിലൂടെ ലഭിച്ച 4,510 രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ആളൂർ പോലീസ്Continue Reading

ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ജില്ലാ പഞ്ചായത്ത് കാട്ടൂർ, മുരിയാട് ഡിവിഷനുകളുടെ നേതൃത്വത്തിൽ ആദരം   ഇരിങ്ങാലക്കുട : കാട്ടൂർ, മുരിയാട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കും നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങൾക്കും ആദരം. ടൗൺ ഹാളിൽ നടത്തിയ വിജയോത്സവം 2026 ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ സുധീഷ്Continue Reading

ആളൂരിലെ കല്ലട ഹോളിഡേ ഇൻ ബാറിൽ ബാറിൽ നിന്ന് 85,400 രൂപ മോഷ്ടിച്ച കേസിൽ മുൻ അക്കൗണ്ടൻ്റ് പിടിയിൽ   ഇരിങ്ങാലക്കുട : ആളൂരിലെ കല്ലട ഹോളിഡേ ഇൻ ബാറിൽ നിന്ന് 85,400 രൂപ മോഷ്ടിച്ച കേസിൽ ബാറിലെ മുൻ അക്കൗണ്ടൻ്റ് പാലക്കാട് മുതപ്പല്ലൂർ ചെല്ലപ്പടി സ്വദേശി കൃപാദാസിനെ (29) ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു മാസത്തോളം ബാറിൽ ജോലി ചെയ്തിരുന്ന ഇയാൾ, മോഷണത്തിന് ശേഷം ഒളിവിൽ പോവുകയായിരുന്നു.Continue Reading

“നാലമ്പല ദർശനം “; പ്രത്യേക തപാൽ കവർ പുറത്തിറക്കി കേരള പോസ്റ്റൽ സർക്കിൾ   ഇരിങ്ങാലക്കുട : “നാലമ്പല ദർശനം” എന്ന പ്രമേയത്തെ ആസ്പദമാക്കി കേരള സർക്കിൾ സെൻട്രൽ റീജിയൺ കൊച്ചി പ്രത്യേക തപാൽ കവർ പുറത്തിറക്കി.ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ എം പി ജാക്സൻ ഉദ്ഘാടനം ചെയ്തു. സെൻട്രൽ റീജിയൺ പോസ്റ്റ്മാസ്റ്റർ ജനറൽ ടി. നിർമലാദേവി പ്രത്യേക കവറും ഫിലാറ്റലിക് പാസ്‌പോർട്ടും പ്രകാശനം ചെയ്തു.ഇരിങ്ങാലക്കുടContinue Reading

നാലമ്പലദർശനത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മഴയെ അവഗണിച്ച് തീർഥാടകർ ; ആദ്യ ദിനത്തിൽ പത്ത് സർവീസുകളുമായി കെഎസ്ആർടിസിയും   ഇരിങ്ങാലക്കുട :കർക്കിടകമാസത്തിലെ നാലമ്പലദർശനത്തിന് ഭക്തിസാന്ദ്രമായ തുടക്കം. മഴ അവഗണിച്ച് ആയിരങ്ങളാണ് ആദ്യദിനത്തിൽ തന്നെ ക്ഷേത്രങ്ങളിൽ എത്തിയത്. മഴ നനയാതെ ദർശനം നടത്താനുള്ള പന്തൽ, ക്യൂവിൽ തന്നെ ഇരിപ്പിട സൗകര്യം, വഴിപാടുകൾക്കായി കൂടുതൽ കൗണ്ടറുകൾ, ആരോഗ്യ, സുരക്ഷാ സംവിധാനങ്ങൾ, അന്നദാനം , പാർക്കിംഗ് സംവിധാനങ്ങൾ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും കൂടൽമാണിക്യം ക്ഷേത്രത്തിലുംContinue Reading

നാലമ്പല ദർശനം; സ്പെഷ്യൽ സർവീസുകളുമായി ഇത്തവണയും കെഎസ്ആർടിസി …   ഇരിങ്ങാലക്കുട : കുറഞ്ഞ നിരക്കിലും വരി നില്ക്കാതെയും നാലമ്പല ദർശനം സാധ്യമാക്കാൻ പ്രത്യേക സർവീസുകളുമായി ഇത്തവണയും കെഎസ്ആർടിസി. കൂടൽമാണിക്യം ദേവസ്വത്തിൻ്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കെഎസ്ആർടിസി യുടെ സ്പെഷ്യൽ സർവീസുകളുടെ ഉദ്ഘാടനം കൊട്ടിലാക്കൽ പരിസരത്ത് നടന്ന ചടങ്ങിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ നിർവഹിച്ചു. ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി അധ്യക്ഷനായിരുന്നു. നഗരസഭ പ്രതിപക്ഷ നേതാവ് പിContinue Reading

വിഷൻ ഇരിങ്ങാലക്കുടയുടെ ഞാറ്റുവേല മഹോത്സവത്തിന് തുടക്കമായി   ഇരിങ്ങാലക്കുട: വിഷൻ ഇരിങ്ങാലക്കുടയുടെ പത്താമത് ഞാറ്റുവേല മഹോത്സവത്തിന് കാത്തലിക് സെൻ്ററിൽ തുടക്കമായി. ജനപ്രതിനിധികൾ ഒത്തുചേർന്ന് തൈ നട്ടുകൊണ്ടാണ് മഹോത്സവം ഉദ്ഘാടനം ചെയ്തത്. ഐസിഎൽ ഫിൻകോർപ് സി എം ഡി അഡ്വക്കേറ്റ് കെ ജി അനിൽകുമാർ വ്യാപാര വ്യവസായ ഏകോപന സമിതി പ്രസിഡണ്ട് ഷാജു പാറേക്കാടന് തൈ കൈമാറികൊണ്ട് ആദ്യവില്പന ഉദ്ഘാടനം ചെയ്തു.ജനപ്രതിനിധികളെ സിനിമാതാരം ജയരാജ് വാര്യർ ആദരിച്ചു.അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎContinue Reading

കർക്കടക പുണ്യം തേടിയുള്ള നാലമ്പല തീർഥാടനം; കൂടൽമാണിക്യം , പായമ്മൽ ക്ഷേത്രങ്ങളിലെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ; ഗതാഗതയോഗ്യമായി പുളിലക്കലച്ചിറ പാലവും ഇരിങ്ങാലക്കുട :കർക്കടക പുണ്യം തേടിയുള്ള നാലമ്പല തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിലും പായമ്മൽ ക്ഷേത്രത്തിലും അന്തിമ ഘട്ടത്തിൽ. ദർശനത്തിന് എത്തുന്ന ലക്ഷങ്ങൾക്കായി ഇത്തവണയും വിപുലമായ ഒരുക്കങ്ങളാണ് എർപ്പെടുത്തിയിരിക്കുന്നത്. കൂടൽമാണിക്യ ക്ഷേത്രത്തിൽ കിഴക്കേ നടയിലും അകത്തും പ്രത്യേക ജർമ്മൻ പന്തലുകൾ നിർമ്മിച്ച് കഴിഞ്ഞു. വരിയിൽ ഉള്ളവർക്ക് ഇരിപ്പിടങ്ങളും ചെളി ഒഴിവാക്കാനുള്ള പ്ലാറ്റ്ഫോമുകളുംContinue Reading

വിഷൻ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം ;തൈവണ്ടി യാത്രക്ക് ആവേശകരമായ സ്വീകരണം ഇരിങ്ങാലക്കുട : വിഷൻ ഇരിങ്ങാലക്കുടയുടെ പത്താമത് ഞാറ്റുവേല മഹോത്സവത്തോടുനുബന്ധിച്ച് നടന്ന തൈവണ്ടി യാത്രക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം. മാപ്രാണം സെന്ററിൽ വെച്ച് ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ടി. ജി ശങ്കരനാരായണൻ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജന് തൈകൾ കൈമാറിക്കൊണ്ട് തൈവണ്ടി യാത്ര ഉദ്ഘാടനം ചെയ്തു.വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷനായി. നഗരസഭ കൗൺസിലർമാരായContinue Reading