ഓപ്പറേഷൻ തൂഫാൻ; ഒൻപത് പ്രതികൾ കൂടി അറസ്റ്റിൽ
“ഓപ്പറേഷൻ തൂഫാൻ, ദ നാർക്കോ ഹണ്ട് ” ; കർശന നടപടികളുമായി തൃശ്ശൂർ റൂറൽ പോലീസ്; ഒൻപത് പ്രതികൾ കൂടി അറസ്റ്റിൽ ഇരിങ്ങാലക്കുട : ഓപ്പറേഷൻ തൂഫാൻ; ദി നാർക്കോ ഹണ്ടിൻ്റെ ഭാഗമായുള്ള അറസ്റ്റുകൾ തുടരുന്നു . താഴേക്കാട് പൊണോളി വീട്ടിൽ ആയുഷ് ജയൻ (22), ആളൂർ പൊരുന്നംകുന്ന് പുള്ളൂർ കരിവാൻ വീട്ടിൽ വിഷ്ണുദേവ് (22) , വരന്തരപ്പിള്ളി വേലൂപ്പാടം കുട്ടഞ്ചിറ മണകുളങ്ങരപ്പറമ്പിൽ വീട്ടിൽ മുനീർ (30), കാടുകുറ്റി മേപ്പറമ്പിൽContinue Reading
ഇരിങ്ങാലക്കുട മേഖലയിൽ പരിസ്ഥിതി ദിനം ആചരിച്ചു
വൈവിധ്യമാർന്ന പരിപാടികളോടെ ഇരിങ്ങാലക്കുട മേഖലയിൽ പരിസ്ഥിതി ദിനാചരണം; ” ദേവാരണ്യം ” പദ്ധതിയുമായി കൂടൽമാണിക്യം ദേവസ്വം; ക്രൈസ്റ്റ് ക്യാംപസിലെ ജൈവവൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന ” ഹെർബ്സ് ” പ്രകാശനം ചെയ്തു ഇരിങ്ങാലക്കുട : വൈവിധ്യമാർന്ന പരിപാടികളോടെ മേഖലയിൽ പരിസ്ഥിതി ദിനാചരണം . സംസ്ഥാനത്തെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ പരിസരങ്ങൾ ഹരിതാഭമാക്കാൻ ആരംഭിക്കുന്ന ” ദേവാരണ്യം ” പദ്ധതിയുടെ ഉദ്ഘാടനം കൂടൽ മാണിക്യം ദേവസ്വം വക കീഴേടമായ അയ്യങ്കാവ് ശ്രീ ഭഗവതിContinue Reading
ലഹരിക്കേസിൽ സ്കൂൾ ഡ്രൈവർ അറസ്റ്റിൽ
വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിപണനം; മുകുന്ദപുരം പബ്ലിക് സ്കൂളിലെ ബസ് ഡ്രൈവർ അറസ്റ്റിൽ ഇരിങ്ങാലക്കുട: സ്കൂൾ-കോളേജ് വിദ്യാർത്ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി സ്കൂൾ ബസ് ഡ്രൈവറെ തൃശ്ശൂർ റൂറൽ പോലീസ് പിടികൂടി. കോണത്തുകുന്ന് പുഞ്ചപറമ്പ് സ്വദേശി പറമ്പിക്കാട്ടിൽ വീട്ടിൽ സുധീഷ് (34) ആണ് അറസ്റ്റിലായത്. ഇയാൾ മുകുന്ദപുരം പബ്ലിക് സ്കൂളിലെ ബസ് ഡ്രൈവറാണ്. ജൂൺ 5-ാം തിയ്യതി കോണത്തുകുന്ന് പുഞ്ചപറമ്പിൽ നടത്തിയ രഹസ്യ പരിശോധനയിലാണ് പ്രതിContinue Reading
ടാറിൻ്റെ വിലയും കാലാവസ്ഥയും; ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളുടെ മോചനം നീളും
ടാറിൻ്റെ വിലക്കയറ്റവും കാലാവസ്ഥയും; ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളുടെ മോചനം നീളും. ഇരിങ്ങാലക്കുട : റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിഘാതമായി പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ടാറിൻ്റെ വിലയിൽ ഉണ്ടായ ഭീമമായ വർധനയും. നിലവിലെ ടെണ്ടർ തുകയിൽ പണി പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ കരാറുകാർ റോഡ് പണികൾ നിറുത്തി വച്ചതോടെ ഇരിങ്ങാലക്കുട നഗരസഭയിൽ അടക്കം തകർന്ന് കിടക്കുന്ന റോഡുകളുടെ മോചനം നീളുമെന്ന് ഉറപ്പായി. യുദ്ധത്തെ തുടർന്ന് ഒരു വീപ്പ ടാറിന് ഉണ്ടായിരുന്ന 9000Continue Reading
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനയിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകരുടെ മാർച്ച്
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനയിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകരുടെ പോസ്റ്റ് ഓഫീസ് മാർച്ച് ഇരിങ്ങാലക്കുട : പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനയിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകരുടെ മാർച്ച്. സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഠാണാവിൽ നിന്നും ആരംഭിച്ച മാർച്ച് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. സിപിഎം ജില്ലക്കമ്മിറ്റി അംഗം ടി ശശിധരൻ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അധ്യക്ഷനായി. മുൻ എം എൽContinue Reading
ഓപ്പറേഷൻ തൂഫാൻ ; ദി നാർക്കോ ഹണ്ട്; അഞ്ച് പ്രതികൾ കൂടി ജയിലിൽ
” ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട് ” ; തൃശ്ശൂർ റൂറലിൽ ലഹരി വേട്ട തുടരുന്നു, അഞ്ച് പ്രതികൾ കൂടി ജയിലിൽ ഇരിങ്ങാലക്കുട : ലഹരിമാഫിയക്കെതിരെ നടത്തുന്ന “ഓപ്പറേഷൻ തൂഫാൻ, ദ നാർക്കോ ഹണ്ട്” സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് പരിധിയിൽ നടത്തുന്ന പരിശോധനകളെ തുടർന്ന് അഞ്ച് പ്രതികൾ കൂടി അറസ്റ്റിലായി. വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാഞ്ഞിരപറമ്പിൽ വീട്ടിൽ ഹരികൃഷ്ണ (29)Continue Reading
ചാലക്കുടിയിൽ വയോധികയെ അക്രമിച്ച് വളകൾ കവർന്ന പ്രതി പിടിയിൽ
ആർഭാട ജീവിതത്തിന് കൊള്ള; ചാലക്കുടിയിൽ വയോധികയെ ആക്രമിച്ച് വള കവർന്ന ധനകാര്യ സ്ഥാപനത്തിലെ ലോൺ അപ്രൂവൽ ഓഫീസർ പിടിയിൽ ചാലക്കുടി : പുലർച്ചെ പള്ളിയിലേക്ക് നടന്നുപോയ വയോധികയെ വഴിയിൽ ഒളിഞ്ഞുനിന്ന് ആക്രമിച്ച് ബോധം കെടുത്തിയ ശേഷം മൂന്ന് പവൻ സ്വർണ്ണവളകൾ കവർന്ന കേസിൽ പ്രതിയെ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി. കണ്ണൂർ തലശ്ശേരി തിരുവങ്കാട്Continue Reading
റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ച് എടതിരിഞ്ഞി സ്വദേശിയായ യുവാവ് മരിച്ചു
റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ച് എടതിരിഞ്ഞി സ്വദേശിയായ യുവാവ് മരിച്ചു. ഇരിങ്ങാലക്കുട : റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ച് യുവാവ് മരിച്ചു . എടതിരിഞ്ഞി ചെട്ടിയാൽ തെക്കേത്തയ്ക്കൽ പരേതനായ ചന്ദ്രൻ മകൻ രനേഷ് ( 37 ) ആണ് മരിച്ചത്. ഇന്നലെ രാത്രി പോട്ട – മൂന്നുപീടിക റോഡിൽ പൂച്ചക്കുളത്ത് വച്ചായിരുന്നു അപകടം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടതിരിഞ്ഞിയിൽ ചുമട്ട് തൊഴിലാളി ആയി പ്രവർത്തിച്ച്Continue Reading
ഓപ്പറേഷൻ തൂഫാൻ; ദി നാർക്കോ ഹണ്ട്; രണ്ടാം ദിനത്തിൽ ഒൻപത് പ്രതികൾ ജയിലിൽ
” ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട് ” ; രണ്ടാം ദിനത്തിൽ ഒൻപത് പ്രതികൾ ജയിലിൽ ഇരിങ്ങാലക്കുട : ലഹരിമാഫിയക്കെതിരെ നടത്തുന്ന പ്രതിരോധ നടപടിയായ ” ഓപ്പറേഷൻ തൂഫാൻ, ദ നാർക്കോ ഹണ്ട്” സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പെരിഞ്ഞനം സ്വദേശി അടിപറമ്പിൽ വീട്ടിൽ ആകാശ് (34) ,വാടാനപ്പള്ളി പാടിയത്ത് വീട്ടിൽ സഞ്ജയ് (22 ) ,ഉത്തർ പ്രദേശ് സ്വദേശിയായ സന്തോഷ് (43), വരന്തരപ്പിള്ളി പുളിഞ്ചോട്Continue Reading
172 – മത് ഗുരുദേവ ജയന്തി ആഘോഷം ; ഇരിങ്ങാലക്കുടയിൽ ഒരുക്കങ്ങൾ തുടങ്ങി
172-ാം മത് ശ്രീനാരായണ ജയന്തി ആഘോഷം; ഇരിങ്ങാലക്കുടയിൽ ഒരുക്കങ്ങൾ തുടങ്ങി ഇരിങ്ങാലക്കുട : 172-മത് ശ്രീ നാരായണ ജയന്തി ആഘോഷം എസ് എൻ .ഡി .പി യോഗം മുകുന്ദപുരം യൂണിയൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ വിപുലമായി ആഘോഷിക്കുന്നതിന് ശാഖായോഗം പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ്, സെക്രട്ടറിമാരുടെ നേതൃത്വയോഗത്തിൽ തീരുമാനം. യൂണിയനിലെ കീഴിലെ 82 ശാഖകളുടെ നേതൃത്വത്തിൽ ജയന്തി ദിനമായ ആഗസ്റ്റ് 28 ന് നഗരത്തിൽ സംഘടിപ്പിക്കുന്ന ഘോഷയാത്രയിൽ 5000 ത്തോളം പേരെ പങ്കെടുപ്പിക്കും.Continue Reading
















































