ഓപ്പറേഷൻ കാപ്പ ; കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ

ഓപ്പറേഷൻ കാപ്പ ; കുപ്രസിദ്ധ ഗുണ്ടയും വേളൂക്കര സ്വദേശിയുമായ സലോഷ് ജയിലിൽ

 

ഇരിങ്ങാലക്കുട : നിരവധി ക്രിമിനൽക്കേസുകളിലെ പ്രതിയും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ റൗഡിയുമായ വേളൂക്കര ഡോക്ടര്‍പടി ചെമ്പരത്ത് വീട്ടില്‍, സലോഷ് (29 വയസ്സ്) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു . നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ ജയിലിലെത്തിച്ച് ഉത്തരവ് നടപ്പിലാക്കി.

തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാർ ഐ പി എസ് നല്കിയ ശുപാർശയിൽ തൃശ്ശൂർ ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ ഐ.എ.എസ് ആണ് കാപ്പ നിയമപ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

സലോഷ് ഇരിങ്ങാലക്കുട, കാട്ടൂർ, കോഴിക്കോട് വെളളയിൽ പോലീസ് സ്റ്റേഷനുകളിലായി ആറ് വധശ്രമ കേസിലും നാല് അടിപിടികേസിലും അടക്കം ആകെ പത്ത് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിലീഷ് ടി, സബ്ബ് ഇൻസ്പെക്ടർ അഭിലാഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ തോമാച്ചൻ, പ്രവീൺ എന്നിവർ പ്രധാന പങ്ക് വഹിച്ചു.

Please follow and like us: