തവനീഷിൻ്റെ ” തണൽ ” പദ്ധതി; സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

തവനിഷിൻ്റെ ” തണൽ ” പദ്ധതി; സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിൻ്റെ നേതൃത്വത്തിൽ ” തണൽ ” പദ്ധതിയുടെ ഭാഗമായി ജി ടി എസ് രണ്ടു കൈ സ്‌കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ ചെയ്തു.

ചടങ്ങിൽ ജി ടി എസ് രണ്ടുകൈ സ്കൂൾ സീനിയർ അധ്യാപിക ജോഫിയ ടീച്ചർ സ്വാഗതവും സുമി ടീച്ചർ നന്ദിയും പറഞ്ഞു.സീനിയർ അധ്യാപിക ജോഫിയ, പി ടി എ പ്രസിഡന്റ്‌ ഹണി റിൻസൺ എന്നിവർ തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർ ഡോക്ടർ മുവിഷ് മുരളിയിൽ നിന്ന് പഠനോപകരങ്ങൾ ഏറ്റുവാങ്ങി. അധ്യാപിക ജിഷ ടീച്ചർ , പി ടി എ പ്രതിനിധി സ്വപ്ന രമേഷ് ,തവനിഷ് പ്രസിഡന്റ്‌ നിമിഷ കെ കെ, സെക്രട്ടറി അഭിഷേക് ടി എം, ജോയിന്റ് സെക്രട്ടറിമാരായ ജിസ്മരിയ ജോമി, അശ്വന്ത് ബാബു,തവനിഷ് ട്രഷറർ ഐശ്വര്യ പ്രവീൺ ജോയിന്റ് ട്രഷറർ ശ്വേത ഐ എ എന്നിവരും മറ്റു തവനിഷ് പ്രവർത്തകരും പങ്കെടുത്തു

Please follow and like us: