മീഡിയ ഡിപ്ലോമാ കോഴ്‌സുകളുമായി ഐഎംഐടി

മീഡിയ ഡിപ്ലോമ കോഴ്‌സുകളുമായി ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന ഐഎംഐടി മീഡിയ അക്കാദമി

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണാവിൽ പ്രവർത്തിക്കുന്ന ഐഎംഐടി മീഡിയ അക്കാദമിയും കൊച്ചി യോ മീഡിയ ഷൂട്ട് സ്‌കൂളും ചേർന്ന് തൊഴിൽ അധിഷ്ഠിത മീഡിയ ഡിപ്ലോമ കോഴ്സുകൾ 2026 ജൂൺ മാസത്തിൽ ആരംഭിക്കുന്നു. ഫോട്ടോഗ്രഫി, ഫിലിം മേക്കിംഗ് , മൂവി എഡിറ്റിംഗ് ആൻ്റ് വി എഫ്എക്സ് , ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ മേഖല കളിലാണ് കോഴ്സുകൾ നടത്തുന്നതെന്ന് മീഡിയ അക്കാദമി ചെയർമാൻ അഡ്വ എം എസ് അനിൽ കുമാർ, ഡയറക്ടർ ലിജീഷ് മുല്ലേഴത്ത്, യോ മീഡിയ സിഇഒ അബ്ദുൽ നൗഷാദ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു . വിദ്യാർഥികൾക്ക് ബാങ്ക് ലോൺ സൗകര്യവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികൾക്ക് ഫീസിളവും ലഭിക്കുമെന്നും കൂടുതൽ വിവരങ്ങൾക്ക് 89 43 62 76 27 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഇവർ അറിയിച്ചു.

Please follow and like us: