മഴയിൽ മുകന്ദപുരം താലൂക്കിൽ രണ്ട് വീടുകൾക്ക് ഭാഗിക നഷ്ടങ്ങൾ
മഴയിൽ മുകുന്ദപുരം താലൂക്കിൽ രണ്ട് വീടുകൾക്ക് ഭാഗിക നഷ്ടം; മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന നാല് വില്ലേജുകളിലെ കുടുംബങ്ങൾക്ക് മാറി താമസിക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് ഇരിങ്ങാലക്കുട : കനത്ത മഴയിൽ മുകുന്ദപുരം താലൂക്കിൽ നഷ്ടങ്ങൾ . മാപ്രാണത്ത് പാണാട്ട് വീട്ടിൽ മോഹനൻ്റെ വീടിൻ്റെ ഒരു ഭാഗം കഴിഞ്ഞ ദിവസം ഇടിഞ്ഞ് വീണത്. മാടായിക്കോണത്ത് കാറ്റിൽ മരം വീണ് പാറപ്പറമ്പിൽ മീനയുടെ വീട് ഭാഗികമായി തകർന്നിട്ടുണ്ട്. തൊട്ടിപ്പാൾ വില്ലേജിൽ പുള്ളം പുഴയോര ബണ്ട്Continue Reading
ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ തെരുവു നായ ശല്യം; പ്രതിഷേധവുമായി എൽഡിഎഫ്
ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു; ഡോഗ് ഷെൽട്ടർ ഗ്യാരണ്ടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ധർണ്ണ ; നഗരസഭ ഓഫീസ് പരിസരത്തെ റോഡുകൾ പോലും നവീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പരിഹാസം. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ വീണ്ടും വർധിച്ച് വരുന്ന തെരുവുനായ ശല്യം പ്രതിരോധിക്കുന്നതിൽ നഗരസഭ അധികൃതർ പരാജയമായിയെന്ന വിമർശനം ഉയർത്തി പ്രതിപക്ഷം. കഴിഞ്ഞ ദിവസം നഗരസഭ ജീവനക്കാരനും കൗൺസിലറുടെ മകൾക്കും മാടായിക്കോണം പ്രദേശത്തും തെരുവുനായകളുടെ അക്രമ ഭീഷണിContinue Reading
കാറളം സ്വദേശിനിയായ യുവതിയുടെ ചികിൽസയ്ക്കായി ഒരു ദിവസത്തെ വരുമാനം നൽകി ബസ്സുടമ മാതൃകയായി
കാറളം സ്വദേശിനിയായ യുവതിയുടെ ചികിത്സക്കായി കാരുണ്യ യാത്രയുമായി ദേവമാതാ ബസ് ; ഒരു ദിവസത്തെ കളക്ഷൻ നൽകി സ്വകാര്യ ബസ്സുടമ മാതൃകയായി. ഇരിങ്ങാലക്കുട : കാറളം -ഇരിങ്ങാലക്കുട റൂട്ടിലോടുന്ന ദേവമാതാ ബസിന്റെ ഉടമ കുരുതുകുളങ്ങര ആൻ്റോയാണ് ഒരു ദിവസത്തെ കളക്ഷൻ തുക മുഴുവൻ ഇരു വൃക്കകളും തകരാറിലായ കാറളം സ്വദേശിനി വി ഐ ഷെറീനക്ക് നൽകിയത്. ഷെറീനയുടെ അമ്മ ഐഷാബിയാണ് വൃക്ക നൽകുന്നത്. നിർധന കുടുംബത്തിലെ അംഗമാണ് ഷെറീന. കാരുണ്യContinue Reading
ഹരിത വസന്തം പദ്ധതിയുമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്
‘ഹരിത വസന്തം’ പദ്ധതിയുമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഇരിങ്ങാലക്കുട : ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ രണ്ട് ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന “ഹരിതവസന്തം2026-27″പദ്ധതി കാറളം പഞ്ചായത്തിൽ ചമയം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ കൃഷിസ്ഥലത്ത് ചെണ്ടുമല്ലി തൈ നട്ടു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി ജി ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസീന സജയൻContinue Reading
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ എംഎൽഎ എക്സലൻസി അവാർഡ് സമർപ്പണ ചടങ്ങുകൾ തുടങ്ങി
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ എംഎൽഎ എക്സലൻസി പുരസ്‌കാര സമർപ്പണം തുടങ്ങി ഇരിങ്ങാലക്കുട : എസ് എസ് എൽ സി, ഹയർ സെക്കണ്ടറി, വി എച്ച് എസ് സി, സി ബി എസ് ഇ, ഐ സി എസ് ഇ, ഐ എസ് ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികളെയും 100 % വിജയം നേടിയ വിദ്യാലയങ്ങളെയും അഡ്വ.തോമസ് ഉണ്ണിയാടൻ എം എൽ എ എക്സലൻസി പുരസ്‌കാരം നൽകി ആദരിക്കുന്നതിന്റെContinue Reading
ഇരിങ്ങാലക്കുട എം ജി പാർക്ക് നവീകരണ പ്രവർത്തനങ്ങൾ നിലച്ചു
എം ജി പാർക്ക് നവീകരണ പ്രവർത്തനങ്ങൾ നിലച്ചിട്ട് മാസങ്ങൾ; കായിക ടൂർണമെൻ്റുകളുടെ ചരിത്രമുള്ള പാർക്ക് വീണ്ടും പുല്ലും കാടും നിറഞ്ഞ പഴയ അവസ്ഥയിലേക്ക് ഇരിങ്ങാലക്കുട : കരാറുകാരന് പണം ലഭിക്കാഞ്ഞതിനെ തുടർന്ന് ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ കൂടൽമാണിക്യ ക്ഷേത്രത്തിന് അടുത്തുള്ള എംജി പാർക്കിൻ്റെ നവീകരണ പ്രവർത്തനങ്ങൾ നിലച്ചു. കാടും മണ്ണുമായി കിടന്നിരുന്ന പട്ടണത്തിലെ പ്രധാന കളിയിടങ്ങളിൽ ഒന്നായ എംജി പാർക്കിൻ്റെ അവസ്ഥയെ ചൊല്ലി പ്രതിഷേധങ്ങൾ ഉയർന്ന ഘട്ടത്തിലാണ് കേന്ദ്ര സർക്കാരിൻ്റെContinue Reading
പെട്രോൾ വില വർധനവിന് എതിരെ സിപിഐയുടെ പ്രതിഷേധ സമരം
പെട്രോൾ,ഡീസൽ,പാചക വാതക വിലവർധനവിനെതിരെ സിപിഐയുടെ പ്രതിഷേധ സമരം ഇരിങ്ങാലക്കുട : :പെട്രോൾ,ഡീസൽ,പാചക വാതക വിലവർധനവിനെതിരെ സിപിഐ സംസ്ഥാന കൗൺസിൽ ആഹ്വാനപ്രകാരം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം . ബസ് സ്റ്റാൻ്റ് പരിസരത്ത് നടത്തിയ പ്രതിഷേധ സമരം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി മണി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എൻ.കെ.ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു.കെഎസ്.പ്രസാദ്,അൽഫോൻസാ തോമസ് , വി.ആർ.രമേശ്,കെ.എസ്.ബൈജു,അനിത രാധാകൃഷ്ണൻ,ബെന്നി വിൻസെന്റ് എന്നിവർ പ്രസംഗിച്ചുContinue Reading
കോന്തിപുലം തടയണ ഭാഗികമായി പൊളിച്ച് നീക്കി
വെള്ളക്കെട്ട് ഭീഷണി; കോന്തിപുലത്തുള്ള താത്കാലിക തടയണ ഭാഗികമായി പൊളിച്ച് നീക്കി ഇരിങ്ങാലക്കുട : വെള്ളക്കെട്ട് ഭീഷണിയെ തുടർന്ന് മാപ്രാണം നന്തിക്കര റൂട്ടിലുള്ള കോന്തിപുലം തടയണ ഭാഗികമായി പൊളിച്ച് നീക്കി. ഇരിങ്ങാലക്കുട നഗരസഭയിലെയും വേളൂക്കര , മുരിയാട്, ആളൂർ, പറപ്പൂക്കര പഞ്ചായത്തുകളിലെയും 5000 ത്തോളം എക്കർ കോൾപ്പാടങ്ങളിലെ കൃഷി ആവശ്യങ്ങൾക്ക് വെള്ളം സംഭരിക്കുന്നതിനാണ് ഡിസംബർ മാസം തുടക്കത്തിൽ കോന്തിപുലം പാലത്തിൻ്റെ കിഴക്കായി തടയണ നിർമ്മിക്കുന്നത്. മേജർ ഇറിഗേഷൻ വകുപ്പിൻ്റെ കീഴിൽ കനകമലContinue Reading
ഇരിങ്ങാലക്കുട ഠാണാവിൽ സബ് ജയിൽ പ്രവർത്തിച്ചിരുന്ന സ്ഥലം രേഖകളിൽ ജയിൽ വകുപ്പിൻ്റെ പേരിലെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ റവന്യൂ അധികൃതർ
ഇരിങ്ങാലക്കുട ഠാണാവിൽ സബ് ജയിൽ നില നിന്നിരുന്ന സ്ഥലം ജയിൽ വകുപ്പിൻ്റെ പേരിലെന്ന് റവന്യൂ അധികൃതർ; മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണാവിൽ സബ് ജയിൽ നില നിന്നിരുന്ന സ്ഥലം ജയിൽ വകുപ്പിൻ്റെ പേരിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും വിഷയം ജില്ലാ ഭരണകൂടത്തിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും റവന്യൂ അധികൃതർ. സബ് ജയിൽ നില നിന്നിരുന്ന സ്ഥലം കൂടൽമാണിക്യം ദേവസ്വത്തിന് വിട്ടുContinue Reading
ഠാണാ ചന്തക്കുന്ന് വികസനം; ഠാണാ ജംഗ്ഷനിലെ റൗണ്ട് എബൗട്ട് സംവിധാനത്തിൻ്റെ ട്രയൽ അടുത്ത ആഴ്ച ആരംഭിക്കും
ഠാണാ – ചന്തക്കുന്ന് വികസനം; ഠാണാ ജംഗ്ഷനിലെ റൗണ്ട് എബൗട്ട് സംവിധാനത്തിൻ്റെ ട്രയൽ അടുത്ത ആഴ്ച ആരംഭിക്കും; ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ നിർമ്മാണ പ്രവ്യത്തികൾ എൺപത്തിയഞ്ച് ശതമാനം പൂർത്തിയായതായും കെഎസ്ടിപി അധികൃതർ ഇരിങ്ങാലക്കുട: ഠാണാ, ചന്തക്കുന്ന് വികസന പദ്ധതിയുടെ ഭാഗമായി ഠാണാ ജംഗ്ഷനിൽ സിഗ്നൽ സംവിധാനത്തിന് പകരം റൗണ്ട് എബൗട്ട് സംവിധാനം സ്ഥാപിക്കാൻ തീരുമാനം. മണ്ഡലത്തിൽ നടന്നു വരുന്ന റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ വിലയിരുത്താൻ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ വിളിച്ച്Continue Reading
























