എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില പ്രശ്നത്തിന് അന്തിമ പരിഹാരമായി; ന്യായവില പുനർനിർണ്ണയിച്ച് കൊണ്ടുള്ള അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിച്ചു ; പരിഹാരമാകുന്നത് വില്ലേജിലെ പതിനായിരത്തോളം വരുന്ന ഭൂവുടമകളുടെ പരാതികൾക്ക് ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഭൂവുടമകളുടെ നാളുകളായുള്ള പ്രശ്നത്തിന് പരിഹാരമായി. ഉയർന്ന ന്യായവില പുനർനിർണയിച്ച് കൊണ്ടുള്ള അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2010 ൽ എടതിരിഞ്ഞി വില്ലേജിൽ നിശ്ചയിച്ച ന്യായവില ഭൂമിയുടെ യഥാർഥ ന്യായവിലയെക്കാൾ ഉയർന്നതാണെന്ന വിമർശനം ഉയർന്നിരുന്നു. രണ്ടര സെൻ്റിന് 1950000Continue Reading

ഇരിങ്ങാലക്കുട നഗരസഭ കൗൺസിലറുടെ വീട്ടിൽ മോഷണം; താലിമാല അടക്കം ഒൻപത് പവൻ സ്വർണ്ണം മോഷ്ടാക്കൾ കവർന്നു.   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ കൗൺസിലറുടെ വീട്ടിൽ മോഷണം. താലിമാല അടക്കം ഒൻപത് പവൻ സ്വർണ്ണം നഷ്ടപ്പെട്ടു. തളിയക്കോണം ചകിരിക്കമ്പനിക്ക് അടുത്ത് താമസിക്കുന്ന പാണപ്പറമ്പിൽ ബിജേഷിൻ്റെ ഭാര്യയും നാല്പത്തിയൊന്നാം വാർഡ് കൗൺസിലറുമായ വിമി ബിജേഷിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച എസ് എൻ ക്ലബ് ഹാളിൽ നടന്ന സഹോദരിയുടെ മകളുടെ വിവാഹContinue Reading

മുൻ മുഖ്യമന്ത്രിയുടെ വീട്ടിൽ ഇ ഡി റെയ്ഡ്; പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ ഇരിങ്ങാലക്കുട : മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുൻ മന്ത്രി മുഹമ്മദ് റിയാസിൻ്റെയും വീടുകളിൽ ഇ ഡി നടത്തിയ റെയ്ഡിൽ സിപിഎം പ്രവർത്തകരുടെ കനത്ത പ്രതിഷേധം. സിപിഐ എം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഠാണാവിൽ നിന്ന് ആരംഭിച്ച പ്രകടനം ബസ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു. തുടർന്ന് ചേർന്ന പൊതുയോഗം എഴുത്തുകാരൻ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു.Continue Reading

പ്ലസ് ടു പരീക്ഷാഫലം; ഇരിങ്ങാലക്കുട മേഖലയിലെ സ്കൂളുകൾക്ക് മികച്ച ജയം. ഇരിങ്ങാലക്കുട : പ്ലസ് ടു പരീക്ഷയിൽ മേഖലയിലെ സ്കൂളുകൾക്ക് മികച്ച വിജയം. 282 കുട്ടികൾ പരീക്ഷ എഴുതിയ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ 93 % വിജയവും 45 ഫുൾ എ പ്ലസും നേടി. 238 കുട്ടികൾ പരീക്ഷ എഴുതിയ സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ നൂറ് ശതമാനം വിജയവും 50 ഫുൾ എ പ്ലസും നേടി.Continue Reading

തോമസ് ഉണ്ണിയാടൻ എം എൽ എ യുടെ നന്ദി പ്രകടന പര്യടനം സമാപിച്ചു ഇരിങ്ങാലക്കുട : തോമസ് ഉണ്ണിയാടൻ എം എൽ എ യുടെ നന്ദി പ്രകടന പര്യടനം സമാപിച്ചു. രാവിലെ കരുവന്നൂർ ബംഗ്ലാവ് പരിസരത്തു നിന്നുമാരംഭിച്ച പര്യടനം പൊറത്തിശേരി, മുരിയാട്, ടൗൺ മണ്ഡലങ്ങളിലെ സ്വീകരണം ഏറ്റു വാങ്ങി ഠാണാവിൽ സമാപിച്ചു. നഗരസഭാ അധ്യക്ഷൻ എം. പി. ജാക്സൺ, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, സതീഷ് വിമലൻ, ബ്ളോക്ക് പ്രസിഡന്റ്Continue Reading

ഓപ്പറേഷൻ കാപ്പ ; കുപ്രസിദ്ധ ഗുണ്ടയും വേളൂക്കര സ്വദേശിയുമായ സലോഷ് ജയിലിൽ   ഇരിങ്ങാലക്കുട : നിരവധി ക്രിമിനൽക്കേസുകളിലെ പ്രതിയും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ റൗഡിയുമായ വേളൂക്കര ഡോക്ടര്‍പടി ചെമ്പരത്ത് വീട്ടില്‍, സലോഷ് (29 വയസ്സ്) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു . നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ ജയിലിലെത്തിച്ച് ഉത്തരവ് നടപ്പിലാക്കി. തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാർ ഐContinue Reading

തവനിഷിൻ്റെ ” തണൽ ” പദ്ധതി; സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിൻ്റെ നേതൃത്വത്തിൽ ” തണൽ ” പദ്ധതിയുടെ ഭാഗമായി ജി ടി എസ് രണ്ടു കൈ സ്‌കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ ചെയ്തു. ചടങ്ങിൽ ജി ടി എസ് രണ്ടുകൈ സ്കൂൾ സീനിയർ അധ്യാപിക ജോഫിയ ടീച്ചർ സ്വാഗതവും സുമി ടീച്ചർ നന്ദിയും പറഞ്ഞു.സീനിയർ അധ്യാപിക ജോഫിയ,Continue Reading

വേളൂക്കരയിലും ആളൂരും നന്ദി പറഞ്ഞ് ഉണ്ണിയാടൻ എംഎൽഎ ഇരിങ്ങാലക്കുട : വേളൂക്കര, ആളൂർ പഞ്ചായത്തുകളിലെ വോട്ടർമാരോട് നന്ദി പറഞ്ഞ് തോമസ് ഉണ്ണിയാടൻ എം എൽ എ. രാവിലെ കോമ്പാറയിൽ നിന്നാരംഭിച്ച നന്ദി പര്യടനം ആളൂർ സെന്ററിൽ സമാപിച്ചു. നഗരസഭ അധ്യക്ഷൻ എം.പി. ജാക്സൺ ഉദ്‌ഘാടനം ചെയ്തു. എൻ. കെ. ജോസഫ്, ഡിസിസി സെക്രട്ടറി സതീഷ് വിമലൻ, ബ്ളോക്ക് പ്രസിഡണ്ടുമാരായ സോമൻ ചിറ്റേത്ത്, ഷാറ്റോ കുര്യൻ, മണ്ഡലം പ്രസിഡണ്ടുമാരായ ശശികുമാർ ഇടപുഴ,Continue Reading

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മാലിന്യ സംസ്കരണ പദ്ധതികളുടെ ഭാഗമായി ട്രീറ്റ്മെൻ്റ് പ്ലാൻ്റുകൾ സ്ഥാപിക്കാനുള്ള ഫണ്ടിനായി ശുചിത്വമിഷനെ സമീപിക്കാൻ ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മാലിന്യ സംസ്കരണ പദ്ധതികളുടെ ഭാഗമായി സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റും എഫ്ലുവൻ്റ് ട്രീറ്റ്മെൻ്റ് പ്ലാൻ്റും സ്‌ഥാപിക്കാനുള്ള ഫണ്ടിനായി ശുചിത്വ മിഷനെ സമീപിക്കാൻ ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനം. ഇതുമായി ബന്ധപ്പെട്ട പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറായിട്ടുണ്ട്. രണ്ട് കോടിയോളംContinue Reading

പെട്രോൾ , ഡീസൽ വില വർധനവിൽ ജോയിൻ്റ് കൗൺസിൽ പ്രവർത്തകരുടെ പ്രതിഷേധം ഇരിങ്ങാലക്കുട : പെട്രോൾ,ഡീസൽ വില വർധനവിൽ ജോയിന്റ് കൗൺസിൽ പ്രവർത്തകരുടെ പ്രതിഷേധം.ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധ പരിപാടി സംസ്ഥാന കമ്മിറ്റി അംഗം എം എ നൗഷാദ് ഉദ്ഘാടനം ചെയ്തു. രണ്ടാഴ്ചക്കിടെ എട്ടു രൂപയുടെ വർധനവനാണ് വരുത്തിയിരിക്കുന്നതെന്നും ഡീസൽ വില ചരിത്രത്തിൽ ആദ്യമായി നൂറ് കടന്നതായും പ്രതിഷേധത്തിൽ ചൂണ്ടിക്കാട്ടി.മേഖലാ വൈസ് പ്രസിഡണ്ട് പി സി സംഗീത അധ്യക്ഷതContinue Reading