യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പൊറത്തിശ്ശേരി സ്വദേശി അറസ്റ്റിൽ

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പൊറത്തിശ്ശേരി സ്വദേശി ഡ്യൂക്ക് പ്രവീൺ അറസ്റ്റിൽ

 

ഇരിങ്ങാലക്കുട : യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട ഡ്യൂക്ക് പ്രവീൺ എന്നറിയപ്പെടുന്ന പൊറത്തിശ്ശേരി സ്വദേശി മുതിരപ്പറമ്പില്‍ വീട്ടിൽ പ്രവീൺ (29) എന്നയാളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കൊരുമ്പിശ്ശേരി സ്വദേശി പുത്തുവീട്ടിൽ വിശാഖും കൂട്ടുകാരനും വിശാഖിന്റെ വീടിനടുത്തുള്ളവരുമായി വഴക്ക് ഉണ്ടായതിനെക്കുറിച്ച് ചോദിക്കുന്നതിനായി പ്രവീണിന്റെ വീട്ടിൽ പോയതിലുള്ള വൈരാഗ്യത്താൽ വിശാഖിനെ (26) ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിലാണ് പ്രവീണിനെ അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികളായ എടക്കുളം സ്വദേശി പൂവ്വത്തിക്കര വീട്ടിൽ വൈശാഖ് (22), പൊറത്തിശ്ശേരി സ്വദേശി വടശ്ശേരി വീട്ടിൽ ശിവപ്രഭു (21), പൊറത്തിശ്ശേരി സ്വദേശി വടശ്ശേരി വീട്ടിൽ അതുൽകൃഷ്ണ (19), നാരായണമംഗലം പോലക്കുളം അമ്പലം സ്വദേശി പുഞ്ചപറമ്പിൽ വീട്ടിൽ ഷിലിമോൻ (19), പൊറത്തിശ്ശേരി സ്വദേശി മുതിരപറമ്പിൽ വീട്ടിൽ പ്രജീഷ് (32), കല്ലൂർ പള്ളിക്കുന്ന് ഞെള്ളൂർ അമ്പലം സ്വദേശി ശ്രമാമ്പിക്കൽ വീട്ടിൽ അനീഷ് (32) എന്നീ ആറ് പ്രതികളെ മുമ്പ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു.പ്രവീൺ വിവിധ സ്‌റ്റേഷനുകളിലായി 23 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.ഇരിങ്ങാലക്കുട ഡി വൈ എസ് പി ഷാജി എം. കെ, എസ് എച്ച് ഒ പ്രദീപ് കെ ഒ, എസ് ഐ സൗമ്യ ഇ യു, ജി എസ് ഐ മുഹമ്മദ് റാഷി, സി പി ഒ മാരായ ഗിരീഷ്, സുനിൽ, സവീഷ്, മിഥുൻ, ലിബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Please follow and like us: