ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ എംഎൽഎ എക്സലൻസി പുരസ്‌കാര സമർപ്പണം തുടങ്ങി ഇരിങ്ങാലക്കുട : എസ് എസ് എൽ സി, ഹയർ സെക്കണ്ടറി, വി എച്ച് എസ് സി, സി ബി എസ് ഇ, ഐ സി എസ് ഇ, ഐ എസ് ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികളെയും 100 % വിജയം നേടിയ വിദ്യാലയങ്ങളെയും അഡ്വ.തോമസ് ഉണ്ണിയാടൻ എം എൽ എ എക്സലൻസി പുരസ്‌കാരം നൽകി ആദരിക്കുന്നതിന്റെContinue Reading

വെള്ളക്കെട്ട് ഭീഷണി; കോന്തിപുലത്തുള്ള താത്കാലിക തടയണ ഭാഗികമായി പൊളിച്ച് നീക്കി ഇരിങ്ങാലക്കുട : വെള്ളക്കെട്ട് ഭീഷണിയെ തുടർന്ന് മാപ്രാണം നന്തിക്കര റൂട്ടിലുള്ള കോന്തിപുലം തടയണ ഭാഗികമായി പൊളിച്ച് നീക്കി. ഇരിങ്ങാലക്കുട നഗരസഭയിലെയും വേളൂക്കര , മുരിയാട്, ആളൂർ, പറപ്പൂക്കര പഞ്ചായത്തുകളിലെയും 5000 ത്തോളം എക്കർ കോൾപ്പാടങ്ങളിലെ കൃഷി ആവശ്യങ്ങൾക്ക് വെള്ളം സംഭരിക്കുന്നതിനാണ് ഡിസംബർ മാസം തുടക്കത്തിൽ കോന്തിപുലം പാലത്തിൻ്റെ കിഴക്കായി തടയണ നിർമ്മിക്കുന്നത്. മേജർ ഇറിഗേഷൻ വകുപ്പിൻ്റെ കീഴിൽ കനകമലContinue Reading

ഠാണാ – ചന്തക്കുന്ന് വികസനം; ഠാണാ ജംഗ്ഷനിലെ റൗണ്ട് എബൗട്ട് സംവിധാനത്തിൻ്റെ ട്രയൽ അടുത്ത ആഴ്ച ആരംഭിക്കും; ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ നിർമ്മാണ പ്രവ്യത്തികൾ എൺപത്തിയഞ്ച് ശതമാനം പൂർത്തിയായതായും കെഎസ്ടിപി അധികൃതർ ഇരിങ്ങാലക്കുട: ഠാണാ, ചന്തക്കുന്ന് വികസന പദ്ധതിയുടെ ഭാഗമായി ഠാണാ ജംഗ്ഷനിൽ സിഗ്നൽ സംവിധാനത്തിന് പകരം റൗണ്ട് എബൗട്ട് സംവിധാനം സ്ഥാപിക്കാൻ തീരുമാനം. മണ്ഡലത്തിൽ നടന്നു വരുന്ന റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ വിലയിരുത്താൻ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ വിളിച്ച്Continue Reading

ഇരിങ്ങാലക്കുട നഗരസഭയിൽ അജൈവമാലിന്യ ശേഖരണത്തിനായി പുതിയ വാഹനം ഇരിങ്ങാലക്കുട : കേരള ഖര മാലിന്യ പരിപാലന പദ്ധതി പ്രകാരം അജൈവ മാലിന്യ ശേഖരണത്തിനായി ഇരിങ്ങാലക്കുട നഗരസഭയിലേക്ക് വാങ്ങിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ്‌ നഗരസഭാ ചെയർപേഴ്സൺ എം പി ജാക്സൺ നിർവഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ചിന്താ ധർമരാജൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഡ്വ. വി സി വർഗീസ്, പ്രവീൻസ് ഞാറ്റുവെട്ടി, നഗരസഭാ ക്ലീൻ സിറ്റി മാനേജർ ബേബി എസ്, നഗരസഭയിലെContinue Reading

വൈവിധ്യമാർന്ന പരിപാടികളോടെ ഇരിങ്ങാലക്കുട മേഖലയിൽ പരിസ്ഥിതി ദിനാചരണം; ” ദേവാരണ്യം ” പദ്ധതിയുമായി കൂടൽമാണിക്യം ദേവസ്വം; ക്രൈസ്റ്റ് ക്യാംപസിലെ ജൈവവൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന ” ഹെർബ്സ് ” പ്രകാശനം ചെയ്തു   ഇരിങ്ങാലക്കുട : വൈവിധ്യമാർന്ന പരിപാടികളോടെ മേഖലയിൽ പരിസ്ഥിതി ദിനാചരണം . സംസ്ഥാനത്തെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ പരിസരങ്ങൾ ഹരിതാഭമാക്കാൻ ആരംഭിക്കുന്ന ” ദേവാരണ്യം ” പദ്ധതിയുടെ ഉദ്ഘാടനം കൂടൽ മാണിക്യം ദേവസ്വം വക കീഴേടമായ അയ്യങ്കാവ് ശ്രീ ഭഗവതിContinue Reading

വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിപണനം; മുകുന്ദപുരം പബ്ലിക് സ്‌കൂളിലെ ബസ് ഡ്രൈവർ അറസ്റ്റിൽ   ഇരിങ്ങാലക്കുട: സ്കൂൾ-കോളേജ് വിദ്യാർത്ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി സ്കൂൾ ബസ് ഡ്രൈവറെ തൃശ്ശൂർ റൂറൽ പോലീസ് പിടികൂടി. കോണത്തുകുന്ന് പുഞ്ചപറമ്പ് സ്വദേശി പറമ്പിക്കാട്ടിൽ വീട്ടിൽ സുധീഷ് (34) ആണ് അറസ്റ്റിലായത്. ഇയാൾ മുകുന്ദപുരം പബ്ലിക് സ്കൂളിലെ ബസ് ഡ്രൈവറാണ്. ജൂൺ 5-ാം തിയ്യതി കോണത്തുകുന്ന് പുഞ്ചപറമ്പിൽ നടത്തിയ രഹസ്യ പരിശോധനയിലാണ് പ്രതിContinue Reading

ടാറിൻ്റെ വിലക്കയറ്റവും കാലാവസ്ഥയും; ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളുടെ മോചനം നീളും. ഇരിങ്ങാലക്കുട : റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിഘാതമായി പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ടാറിൻ്റെ വിലയിൽ ഉണ്ടായ ഭീമമായ വർധനയും. നിലവിലെ ടെണ്ടർ തുകയിൽ പണി പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ കരാറുകാർ റോഡ് പണികൾ നിറുത്തി വച്ചതോടെ ഇരിങ്ങാലക്കുട നഗരസഭയിൽ അടക്കം തകർന്ന് കിടക്കുന്ന റോഡുകളുടെ മോചനം നീളുമെന്ന് ഉറപ്പായി. യുദ്ധത്തെ തുടർന്ന് ഒരു വീപ്പ ടാറിന് ഉണ്ടായിരുന്ന 9000Continue Reading

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനയിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകരുടെ പോസ്റ്റ് ഓഫീസ് മാർച്ച് ഇരിങ്ങാലക്കുട : പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനയിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകരുടെ മാർച്ച്. സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഠാണാവിൽ നിന്നും ആരംഭിച്ച മാർച്ച് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. സിപിഎം ജില്ലക്കമ്മിറ്റി അംഗം ടി ശശിധരൻ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അധ്യക്ഷനായി. മുൻ എം എൽContinue Reading

172-ാം മത് ശ്രീനാരായണ ജയന്തി ആഘോഷം; ഇരിങ്ങാലക്കുടയിൽ ഒരുക്കങ്ങൾ തുടങ്ങി ഇരിങ്ങാലക്കുട : 172-മത് ശ്രീ നാരായണ ജയന്തി ആഘോഷം എസ് എൻ .ഡി .പി യോഗം മുകുന്ദപുരം യൂണിയൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ വിപുലമായി ആഘോഷിക്കുന്നതിന് ശാഖായോഗം പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ്, സെക്രട്ടറിമാരുടെ നേതൃത്വയോഗത്തിൽ തീരുമാനം. യൂണിയനിലെ കീഴിലെ 82 ശാഖകളുടെ നേതൃത്വത്തിൽ ജയന്തി ദിനമായ ആഗസ്റ്റ് 28 ന് നഗരത്തിൽ സംഘടിപ്പിക്കുന്ന ഘോഷയാത്രയിൽ 5000 ത്തോളം പേരെ പങ്കെടുപ്പിക്കും.Continue Reading

പുതിയ അധ്യയനവർഷത്തിന് തുടക്കം; ഇരിങ്ങാലക്കുട ഉപജില്ലയിൽ ഒന്ന് മുതൽ എഴ് വരെയുള്ള ക്ലാസ്സുകളിലായി ആദ്യദിനത്തിൽ എത്തിയത് 8500 ഓളം കുട്ടികൾ   ഇരിങ്ങാലക്കുട : പുതിയ അധ്യയനവർഷത്തിന് നിറമാർന്ന തുടക്കം . പ്രവേശനോൽസവത്തോടെയാണ് വേനലവധിക്ക് ശേഷം എത്തിയ കുട്ടികളെ വരവേറ്റത്. ഇരിങ്ങാലക്കുട ഉപജില്ലയിൽ മാത്രം 59 സ്കൂളുകളിലായി ഒന്ന് മുതൽ എഴ് വരെയുള്ള ക്ലാസ്സുകളിലായി 8500 ഓളം കുട്ടികളാണ് ആദ്യദിനത്തിൽ എത്തിയിട്ടുളളത്. ലിറ്റിൽ ഫ്ലവർ സ്‌കൂളിൽ നടന്ന നിയോജക മണ്ഡലംContinue Reading