വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എടതിരിഞ്ഞി സ്വദേശി മരിച്ചു ഇരിങ്ങാലക്കുട : വാഹനപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എടതിരിഞ്ഞി സ്വദേശി മരിച്ചു . എടതിരിഞ്ഞി മങ്കാട്ടിൽ നീലംകുറ്റി വീട്ടിൽ പരേതനായ സത്യൻ്റെ മകൻ സനിൽ (42) ആണ് മരിച്ചത്. ആഗസ്റ്റ് 11 ന് രാത്രി 9.30 ന് പോട്ട – മൂന്നുപീടിക സംസ്ഥാനപാതയിൽ കെഎസ്ഇ കമ്പനിയുടെ കിഴക്ക് വശത്ത് വച്ച് സ്‌കൂട്ടറുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. കല്ലേറ്റുംകരയിൽ ഉള്ള ഭാര്യയുടെ വസതിയിലേക്ക് സ്‌കൂട്ടറിൽContinue Reading

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; സഹകരണ വകുപ്പ് മന്ത്രിയെ കണ്ട് നിക്ഷേപകർ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിനെയും നിക്ഷേപകരെയും പ്രതിസന്ധിയിൽ നിന്നും കരകയറ്റാൻ സഹകരണ വകുപ്പ് മന്ത്രിയുടെയും പ്രതിപക്ഷ നേതാവിൻ്റെയും സഹായം തേടി ഐടിയു ബാങ്ക് നിക്ഷേപക സംരക്ഷണ സമിതി. എഴായിരത്തോളം വരുന്ന നിക്ഷേപകർക്കായി 460 കോടി രൂപ ലഭിക്കാനുണ്ടെന്നും നിരവധി കുടുംബങ്ങൾ പ്രതിസന്ധിയിലാണെന്നും ബാങ്ക് 123 കോടി രൂപ സഞ്ചിത നഷ്ടത്തിലാണെന്നും ആർബിഐ യുടെContinue Reading

താരപ്രഭയിൽ ഇത്തവണ ഇരിങ്ങാലക്കുടയിലെ ഓണാഘോഷം.   ഇരിങ്ങാലക്കുട : സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുന്ന പരിപാടികളുമായി വീണ്ടും ” ഐ സി എൽ ഒന്നിച്ചോണം പൊന്നോണം ” .അയ്യങ്കാവ് മൈതാനിയിൽ ചലച്ചിത്രതാരങ്ങൾ അണിനിരക്കുന്ന അവാർഡ് ഷോ, മെഗാ മ്യൂസിക് ഷോ എന്നിവ ഈ വർഷത്തെ ആകർഷണമാകും. ടൗൺ ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗത്തിൽ നഗരസഭ ചെയർമാൻ എംപി ജാക്സൺ അധ്യക്ഷത വഹിച്ചു. അഡ്വ.തോമസ് ഉണ്ണിയാടൻ എം.എൽ എ ഉദ്ഘാടനം ചെയ്തുContinue Reading

പിതൃസ്മരണയിൽ കർക്കടകവാവ് ബലി ; എസ്എൻബിഎസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിൽ ബലിദർപ്പണ ചടങ്ങുകൾക്കായി എത്തിയത് മൂവായിരത്തോളം പേർ   ഇരിങ്ങാലക്കുട : പിതൃസ്മരണയിൽ  കർക്കടകവാവ് ബലി . പിതൃ മോക്ഷം തേടി ബലിതർപ്പണ കേന്ദ്രങ്ങളിൽ ആയിരങ്ങൾ . ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിൽ കർക്കടകമാസ ബലിദർപ്പണചടങ്ങുകൾക്കായി എത്തിയത് മൂവായിരത്തോളം പേർ. പുലർച്ചെ നാല് മണിയോടെ ആരംഭിച്ച ചടങ്ങുകൾ പത്ത് മണിക്കാണ് സമാപിച്ചത്. ചടങ്ങുകൾക്ക് മേൽശാന്തി മണിContinue Reading

റെയിൽവേ മന്ത്രിക്ക് ഭീമഹർജിയുമായി ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസന സമിതി ; ഹർജി അമൃത് പദ്ധതിയും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും നേടിയെടുക്കാൻ ലക്ഷ്യമിട്ടെന്ന് വികസനസമിതി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ അമൃത് പദ്ധതി നടപ്പിലാക്കുക, കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്രറയിൽവേമന്ത്രിക്ക് ഭീമഹർജി സമർപ്പിക്കുന്നു. ഒരുലക്ഷം പേരുടെ ഭീമഹർജി ഒപ്പിടൽ തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി. കെContinue Reading

സെൻ്റ് ജോസഫ്സിൽ ഗണിതശാസ്ത്ര ക്വിസ് ;ഭാരതീയ വിദ്യാഭവൻ പൂച്ചട്ടി ജേതാക്കൾ ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജിൽ ഗണിതശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇന്റർ-സ്കൂൾ ഗണിത ക്വിസ് മത്സരത്തിൽ ഭാരതീയ വിദ്യാഭവൻ പൂച്ചട്ടി ഒന്നാം സ്ഥാനവും, തൃശ്ശൂർ നിർമല മാതാ സെൻട്രൽ സ്കൂൾ രണ്ടാം സ്ഥാനവും, ഭാരതീയ വിദ്യാഭവൻ സ്കൂൾ ഇരിങ്ങാലക്കുട മൂന്നാം സ്ഥാനവും കരസ്ഥമാക്കി.വിജയികൾക്കുള്ള ക്യാഷ് പ്രൈസും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസിയും ക്വിസ് മാസ്റ്റർContinue Reading

ഇരിങ്ങാലക്കുടയിൽ പി.കെ.ചാത്തൻ മാസ്റ്ററുടെ പ്രതിമ സ്ഥാപിക്കണമെന്ന് കെപിഎംഎസ് ജില്ല പഠന ക്യാമ്പ് ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ പി കെ ചാത്തൻ മാസ്റ്റരുടെ പ്രതിമ സ്ഥാപിക്കണമെന്ന് കെപിഎം എസ് തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏക ദിന പഠന ക്യാമ്പ് ആവശ്യപ്പെട്ടു. മാപ്രാണം ചാത്തൻ മാസ്റ്റർ ഹാളിൽ നടന്ന ക്യാമ്പ് അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് കെ.എസ്. വിമൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിContinue Reading

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ നടന്ന നിയമവിരുദ്ധ ഇടപാടുകളുടെ വിവരങ്ങളുമായി ബാങ്ക് നിക്ഷേപ സംരക്ഷണസമരസമിതി; ക്രമക്കേടുകൾക്ക് പിന്നിൽ മോഹൻലാൽ ത്രില്ലർ ചിത്രത്തെ വെല്ലുന്ന തിരക്കഥയെന്നും സമരസമിതി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ നടന്ന ക്രമവിരുദ്ധ ഇടപാടുകളുടെ കൂടുതൽ വിവരങ്ങളുമായി ഐടിയു ബാങ്ക് നിക്ഷേപക സംരക്ഷണസമരസമിതി. അഞ്ച് കുടുംബങ്ങൾക്കായി വിലയുടെ പത്തിരട്ടി കാണിച്ച് ലോൺ നൽകിയത് 25 കോടിയോളം രൂപ. 23 ലോൺ അപേക്ഷകർക്കായി നൽകിയത് 124.5 കോടിയോളം.Continue Reading

ശുചീകരണ പ്രവർത്തനങ്ങളുമായി തൃശ്ശൂർ റൂറൽ പോലീസും ക്രൈസ്റ്റ് കോളേജിലെ തവനീഷ് സംഘടനയും ഇരിങ്ങാലക്കുട : ശുചീകരണ പ്രവർത്തനങ്ങളുമായി തൃശൂർ റൂറൽ പോലീസും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ സർവീസ് സംഘടനയായ ‘തവനിഷ്’ അംഗങ്ങളും. തൃശൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്തും ഇരിങ്ങാലക്കുട, മാള, പുതുക്കാട്, മതിലകം എന്നീ പോലീസ് സ്റ്റേഷൻ പരിസരങ്ങളിലുമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്, നാർക്കോട്ടിക് സെൽContinue Reading

പ്രവാസി കൂട്ടായ്മയായ ” തിരനോട്ടം” ത്തിൻ്റെ നേതൃത്വത്തിൽ ‘അരങ്ങ് 2026’ ന് തുടക്കമായി   ഇരിങ്ങാലക്കുട: പ്രവാസി മലയാളികളുടെ കൂട്ടായ്മയായ തിരനോട്ടം ഒരുക്കുന്ന “അരങ്ങ് 2026″ന് ഭാരതീയവിദ്യാഭവൻ ഓഡിറ്റോറിയത്തിൽ തുടക്കമായി. ഡോക്ടർ അപർണ്ണ നങ്ങ്യാരും സംഘവും അവതരിപ്പിച്ച ‘സന്താനഗോപാലം ദശമംകൂത്ത്’ , ‘നാലുനോക്ക് പുറപ്പാട് ‘ഇരട്ടമേളപ്പദം ‘ ”കാലകേയവധം’ കഥകളി തുടങ്ങിയ പരിപാടികൾ ശ്രദ്ധ നേടി. ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ ചെയർമാൻ ടി. എ. നായർ, എക്സിക്യൂട്ടീവ് വൈസ് ചെയർമാൻContinue Reading