ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ പരിശോധന; ഠാണാവിലെ ജമുനാ ബേക്കറി താത്കാലികമായി അടച്ചിടാൻ നോട്ടീസ്; ന്യൂനതകൾ പരിഹരിക്കാൻ ആവശ്യപ്പെട്ട് അഞ്ച് സ്‌ഥാപനങ്ങൾക്കും നോട്ടീസ്   ഇരിങ്ങാലക്കുട : ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങൾ വില്പന നടത്തി വന്നിരുന്ന ഇരിങ്ങാലക്കുട ഠാണാവിലെ ജമുനാ ബേക്കറി താത്കാലികമായി അടച്ചിടാൻ നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ ഉത്തരവ്. ഷിഗെല്ല, ഡെങ്കിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എ നിസ്സാറിൻ്റെ നേതൃത്യത്തിൽ ഹോട്ടൽ, കൂൾബാർ , കാൻ്റീൻContinue Reading

കടുത്ത സുരക്ഷയിൽ നീറ്റ് പരീക്ഷ ; ഇരിങ്ങാലക്കുട മേഖലയിലെ മൂന്ന് സ്‌കൂളുകൾ പരീക്ഷാ കേന്ദ്രങ്ങളായി ലഭിച്ച 1104 കുട്ടികളിൽ പരീക്ഷ എഴുതിയത് 803 പേർ. ഇരിങ്ങാലക്കുട : കടുത്ത സുരക്ഷയിൽ നീറ്റ് – യു ജി പരീക്ഷ . ചോദ്യക്കടലാസ് ചോർച്ചയെ തുടർന്ന് റദ്ദാക്കിയ പരീക്ഷയാണ് വിപുലമായ ക്രമീകരണങ്ങളോടെ ഞായറാഴ്ച നടന്നത് . തൃശ്ശൂർ റൂറൽ പോലീസിൻ്റെ കീഴിൽ ഇരിങ്ങാലക്കുട ബോയ്‌സ്, നടവരമ്പ് ഗവ ഹയർ സെക്കൻഡറി സ്കൂൾ ,Continue Reading

സേവാഭാരതിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ നടന്ന മെഗാ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തത് ആയിരത്തോളം പേർ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തിൽ കൊമ്പൊഴിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബിൻ്റെയും അമൃത ആശുപത്രിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിൽ ചികിൽസകൾ തേടി എത്തിയത് ആയിരത്തോളം പേർ. ടൗൺ ഹാളിൽ നടന്ന ക്യാമ്പ് അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു . സേവാഭാരതി പ്രസിഡണ്ട് നളിൻ ബാബു അധ്യക്ഷത വഹിച്ചു. സ്വാമി അമോഘാമൃതContinue Reading

വൈവിധ്യമാർന്ന പരിപാടികളോടെ മേഖലയിൽ അന്താരാഷ്ട്ര യോഗദിനാചരണം ഇരിങ്ങാലക്കുട : വൈവിധ്യമാർന്ന പരിപാടികളോടെ മേഖലയിൽ പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണം. ശ്രീ കൂടൽമാണിക്യം ക്ഷേത്ര നടയിൽ സ്വസ്തി പവർ യോഗ സെൻ്ററിലെ യോഗ അദ്ധ്യാപിക ശരണ്യയുടെ നേതൃത്വത്തിൽ യോഗ സെൻ്ററിലെ വിദ്യാർത്ഥികളും അധ്യാപികയും ചേർന്ന് നടത്തിയ ” യോഗതരംഗ് ” അഡ്വ തോമസ് ഉണ്ണിയാടൻ എം എൽ എ ഉദ്ഘാടനം ചെയ്തു .ദേവസ്വം ഭരണ സമിതി അംഗം അഡ്വക്കേറ്റ് കെ ജിContinue Reading

മൂർക്കനാട് ഡോഗ് ഷെൽട്ടർ സ്ഥാപിക്കാനുള്ള ഇരിങ്ങാലക്കുട നഗരസഭ അധികൃതരുടെ നീക്കം അനുവദിക്കില്ലെന്ന് ആവർത്തിച്ച് ജനകീയ കൂട്ടായ്മ; തിങ്കളാഴ്ച നഗരസഭ മന്ദിരത്തിന് മുന്നിൽ പ്രതിഷേധ ധർണ്ണ ; സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എൽഡിഎഫ് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ വാർഡ് ഒന്നിൽ മൂർക്കനാട് വള്ളിക്കാഞ്ഞിരത്ത് ഡോഗ് ഷെൽട്ടർ സ്ഥാപിക്കാനുള്ള നഗരസഭ അധികൃതരുടെ നീക്കം അനുവദിക്കില്ലെന്ന് ആവർത്തിച്ച് ജനകീയ കൂട്ടായ്മ. ഷെൽട്ടർ സ്ഥാപിക്കാനുളള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന ചെയർമാൻ്റെ പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച്Continue Reading

സംസ്ഥാന ബജറ്റ് ; ഇരിങ്ങാലക്കുട മണ്ഡലത്തിന് 300 കോടിയിലധികം രൂപ; നഗരസഭ ബസ് സ്റ്റാൻ്റ് ആധുനികരീതിയിൽ നിർമ്മിക്കാൻ 10 കോടി രൂപ   തൃശ്ശൂർ: നഗരസഭാ ബസ് സ്റ്റാൻഡ് ആധുനിക രീതിയിൽ നിർമ്മിക്കാൻ 10 കോടി, ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ആധുനിക ഉപകരണങ്ങൾ വാങ്ങാൻ 50 കോടി, ആളൂരിൽ സർക്കാർ കോളേജ്, സർക്കാർ സ്കൂളുകൾക്ക് പുതിയ കെട്ടിടം തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾക്ക് സംസ്ഥാന ബജറ്റിൽ തുക അനുവദിച്ചതായി തോമസ്Continue Reading

ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെയും നഴ്സിനെയും അസഭ്യം പറയുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത പ്രതികൾ അറസ്റ്റിൽ   ഇരിങ്ങാലക്കുട : ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും നഴ്സിനെയും അസഭ്യം പറയുകയും, ആശുപത്രി ഉപകരണങ്ങൾ തകർക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളും ആളൂർ സ്വദേശികളുമായ അരിക്കാട്ട് വീട്ടിൽ ഡെൽവിൻ (32), വയമേലി വീട്ടിൽ സുജിത്ത് (22) എന്നിവരെ അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയ്ക്ക്Continue Reading

ഒരു വായനാ ദിനം കൂടി; ആർബിഐയുടെ നിയന്ത്രണത്തിലായതോടെ ഐടിയു ബാങ്കിലെ ലൈബ്രറിയ്ക്കും പൂട്ട് വീണു; പ്രവർത്തനരഹിതമായി തുടരുന്നത് ആറായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി ഇരിങ്ങാലക്കുട : കുടിശ്ശികകളിലെ വീഴ്ചകളെ തുടർന്ന് ഐടിയു ബാങ്ക് ആർബിഐ യുടെ നിയന്ത്രണത്തിലായപ്പോൾ നഷ്ടം നേരിട്ടത് നിക്ഷേപകർക്ക് മാത്രമല്ല, ബാങ്കിൻ്റെ ഹെഡ് ഓഫീസിൽ മികച്ച നിലയിൽ പ്രവർത്തിച്ച് കൊണ്ടിരുന്ന ലൈബ്രറിക്ക് കൂടിയാണ്. ഒരു വായനാ ദിനം കൂടി വന്നെത്തുമ്പോൾ പ്രവർത്തനരഹിതമായി തുടരുന്ന ഐടിയു ലൈബ്രറി മികച്ച വായനയ്ക്കുംContinue Reading

കാപ്പ നിയമ പ്രകാരമുള്ള ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച നിരവധി ക്രിമിനൽക്കേസുകളിലെ പ്രതി കല്ലേറ്റുംകര സ്വദേശി കണ്ടാരൻ രാജു അറസ്റ്റിൽ ഇരിങ്ങാലക്കുട : തൃശ്ശൂർ റവന്യൂ ജില്ലയിൽനിന്ന് നാടുകടത്തിക്കൊണ്ടുള്ള സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമം അടക്കം ഒമ്പത് ക്രിമിനൽക്കേസുകളിൽ പ്രതിയായ കല്ലേറ്റുംകര വടക്കുമുറി സ്വദേശി വടക്കേടത്ത് വീട്ടിൽ ‘കണ്ടാരൻ രാജു’ എന്നറിയപ്പെടുന്ന രാജു (46) ആണ് അറസ്റ്റിലായത്.Continue Reading

വിസ്മയങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങി ഇരിങ്ങാലക്കുട നഗരസഭ; ” ട്രിച്ചി മോഡൽ ” ബസ് സ്റ്റാൻ്റ് നിർമ്മിക്കാനുള്ള പദ്ധതി വരുന്നു; മൂർക്കനാട് പ്രദേശത്ത് ഡോഗ് ഷെൽട്ടർ സ്ഥാപിക്കാനുള്ള തീരുമാനത്തിലുറച്ച് നഗരസഭ അധികൃതർ ഇരിങ്ങാലക്കുട : വിസ്മയങ്ങൾ സൃഷ്‌ടിക്കാൻ ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട നഗരസഭ. പഴയ ബസ് സ്റ്റാൻഡ് മന്ദിരം പൊളിച്ച് മാറ്റി ” ട്രിച്ചി മോഡൽ ” ബസ് സ്റ്റാൻ്റ് നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികളിലേക്ക് പ്രവേശിക്കുകയാണ് നഗരസഭ ഭരണസമിതി. കിഴക്ക് വശത്തുള്ള പഴയContinue Reading