പ്രിയദർശിനി പദ്ധതിയിൽ നിന്നും സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

പ്രിയദർശിനി പദ്ധതിയിൽ നിന്നും സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ

ഇരിങ്ങാലക്കുട : സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ പദ്ധതിയിൽ നിന്നും സർക്കാർ ജീവനക്കാരെയും സ്വകാര്യ സ്ഥാപനങ്ങളിലെ അനർഹരെയും ഒഴിവാക്കണമെന്ന് തൃശ്ശൂർ ജില്ല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പ്രിയ ഹാളിൽ നടന്ന യോഗം ജില്ലാ പ്രസിഡണ്ട് എം എസ് പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ ജെ ജോൺസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ കെ സേതുമാധവൻ, ജില്ലാ ട്രഷറർ രാധാകൃഷ്ണൻ, യൂണിറ്റ് സെക്രട്ടറി വി വി അനിൽകുമാർ , ട്രഷറർ കെ നന്ദകുമാർ എന്നിവർ സംസാരിച്ചു.

Please follow and like us: