വൈവിധ്യമാർന്ന പരിപാടികളോടെ ഇരിങ്ങാലക്കുട മേഖലയിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷം
ഇരിങ്ങാലക്കുട : വൈവിധ്യമാർന്ന പരിപാടികളോടെ മേഖലയിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷം. രാവിലെ പത്തിന് ശ്രീ വിശ്വനാഥപുരം ക്ഷേത്രാങ്കണത്തിൽ ഗുരുദേവ മന്ദിരത്തിന് മുന്നിൽ എസ്എൻബിഎസ് സമാജം പ്രസിഡൻ്റ് കിഷോർ കുമാർ നടുവളപ്പിൽ പതാക ഉയർത്തി . തുടർന്ന് സർവ്വൈശ്വര്യപൂജയും പ്രഭാഷണവും നടന്നു. 12 ന് ശേഷം നടന്ന പ്രസാദ ഊട്ടിൽ ഒട്ടേറെ പേർ പങ്കെടുത്തു. വൈകീട്ട് മൂന്നിന് എസ്എൻബിഎസ് സമാജം, എസ്എൻവൈഎസ്, എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയൻ, യൂണിയനിലെ ടൗൺ മേഖലയിലെ ശാഖായോഗങ്ങൾ , ഇതരശ്രീ നാരായണ പ്രസ്ഥാനങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൂടൽമാണിക്യം ക്ഷേത്രപരിസരത്ത് നിന്ന് താളമേളവാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്ര അഞ്ച് മണിയോടെ ശ്രീവിശ്വനാഥപുരം ക്ഷേത്രാങ്കണത്തിൽ സമാപിച്ചു. സമാജം പ്രസിഡൻ്റ് കിഷോർ കുമാർ നടുവളപ്പിൽ, സെക്രട്ടറി വിശ്വംഭരൻ മുക്കുളം, ട്രഷറർ വേണു തോട്ടുങ്ങൽ, എസ്എൻഡിപി യൂണിയൻ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം, സെക്രട്ടറി കെ കെ ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് ശ്രീനാരായണ ഹാളിൽ നടന്ന പൊതു സമ്മേളനം അഡ്വ തോമസ് ഉണ്ണിയാടൻ എംഎഎൽഎ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡണ്ട് സന്തോഷ്കുമാർ ചെറാക്കുളം അധ്യക്ഷത വഹിച്ചു. ജയന്തിയോടനുബന്ധിച്ച് നടത്തിയ സാഹിത്യമൽസരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി കെ കെ ചന്ദ്രൻ ജയന്തി സന്ദേശം നൽകി. നഗരസഭ ചെയർമാൻ എം പി ജാക്സൻ, സമാജം പ്രസിഡണ്ട് കുമാർ നടുവളപ്പിൽ, സെക്രട്ടറി വിശ്വംഭരൻ മുക്കുളം, ട്രഷറർ വേണു തോട്ടുങ്ങൽ, എസ്എൻഡിപി യോഗം ഡയറക്ടർമാരായ കെ കെ ബിനു , സജീവ് കുമാർ കല്ലട, നഗരസഭ പ്രതിപക്ഷ നേതാവ് പി വി ശിവകുമാർ, കൗൺസിലർ എം എസ് ദാസൻ, എസ്എൻവൈഎസ് പ്രസിഡണ്ട് പ്രസൂൺ ചെറാക്കുളം, സജിത അനിൽ കുമാർ , അഡ്വ ജിനേഷ് ചന്ദ്രൻ , ശിവദാസ് ശാന്തി, മനോജ് മൂക്കുപറമ്പിൽ, വി കെ അനിൽകുമാർ, റോളി ചന്ദ്രൻ , രമ പ്രദീപ്, കെ യു അനീഷ് , സി വി രഘു, വി ആർ രാജീവ്, ഷൈജ രാഘവൻ, സുബ്രമണ്യൻ മുതുപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. സമ്മേളാനന്തരം വിവിധ കലാപരിപാടികളും അരങ്ങേറി















