താരപ്രഭയിൽ ഇത്തവണ ഇരിങ്ങാലക്കുടയിലെ ഓണാഘോഷം.
ഇരിങ്ങാലക്കുട : സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുന്ന പരിപാടികളുമായി വീണ്ടും
” ഐ സി എൽ ഒന്നിച്ചോണം പൊന്നോണം ” .അയ്യങ്കാവ് മൈതാനിയിൽ ചലച്ചിത്രതാരങ്ങൾ അണിനിരക്കുന്ന അവാർഡ് ഷോ, മെഗാ മ്യൂസിക് ഷോ എന്നിവ ഈ വർഷത്തെ ആകർഷണമാകും. ടൗൺ ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗത്തിൽ നഗരസഭ ചെയർമാൻ എംപി ജാക്സൺ അധ്യക്ഷത വഹിച്ചു. അഡ്വ.തോമസ് ഉണ്ണിയാടൻ എം.എൽ എ ഉദ്ഘാടനം ചെയ്തു . സനീഷ് കുമാർ ജോസഫ് എംഎൽഎ മുഖ്യാതിഥിയായിരുന്നു. ഐ.സി.എൽ സി എം ഡി അഡ്വ. കെ ജി അനിൽകുമാർ, സി.ഇ. ഒയും വൈസ് ചെയർമാനുമായ ഉമ അനിൽകുമാർ, സി. പി. എം ജില്ല സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ, കെപി.സി.സി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ, സി.പി.എം ഏരിയ സെക്രട്ടറി വി.എ മനോജ് കുമാർ, ബി.ജെ.പി ജില്ലാ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, സി. പി. ഐ സെക്രട്ടറി എൻ.കെ ഉദയ പ്രകാശ്, യു. പ്രദീപ് മേനോൻ, കെ.എ. റിയാസുദ്ദീൻ, പി.ടി. ജോർജ്, കെ. ശ്രീകുമാർ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി ജി ശങ്കരനാരായണൻ, ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി, സാവിത്രി ലക്ഷ്മണൻ, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പുലിക്കളി ,കുമ്മാട്ടി, തെയ്യം ,തിറ, തിരുവാതിര കളി , കഥകളി തുടങ്ങി കേരള തനിമയുള്ള കലാരൂപങ്ങൾ എല്ലാം അണിനിരത്തിയുള്ള ഘോഷയാത്രയാണ് ഒരുക്കുന്നത്. സ്‌കൂളുകൾ കോളേജുകൾ കേന്ദ്രീകരിച്ച് മത്സരങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 2000 ൽ അധികം പേർ ഉൾകൊള്ളുന്ന വിപുലമായ സംഘാടക സമിതിയ്ക്ക് യോഗം രൂപം നൽകി .















