ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; സഹകരണ വകുപ്പ് മന്ത്രിയെ കണ്ട് നിക്ഷേപകർ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിനെയും നിക്ഷേപകരെയും പ്രതിസന്ധിയിൽ നിന്നും കരകയറ്റാൻ സഹകരണ വകുപ്പ് മന്ത്രിയുടെയും പ്രതിപക്ഷ നേതാവിൻ്റെയും സഹായം തേടി ഐടിയു ബാങ്ക് നിക്ഷേപക സംരക്ഷണ സമിതി. എഴായിരത്തോളം വരുന്ന നിക്ഷേപകർക്കായി 460 കോടി രൂപ ലഭിക്കാനുണ്ടെന്നും നിരവധി കുടുംബങ്ങൾ പ്രതിസന്ധിയിലാണെന്നും ബാങ്ക് 123 കോടി രൂപ സഞ്ചിത നഷ്ടത്തിലാണെന്നും ആർബിഐ യുടെ നിയന്ത്രണം അനിശ്ചിതമായി തുടരുമെന്ന സൂചനയാണ് ലഭിക്കുന്നതെന്നും പണം തിരികെ ലഭിക്കാനും ബാങ്കിൽ നടന്ന ക്രമക്കേടുകൾക്ക് ഉത്തരവാദികൾ ആയവരെ ക്രിമിനൽ നിയമനടപടികൾക്ക് വിധേയരാക്കണമെന്നും ആവശ്യപ്പെടുന്ന നിവേദനം വകുപ്പ് മന്ത്രി എം ലിജുവിനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും സമിതി പ്രസിഡണ്ട് പ്രിൻസ് മാത്യു ചക്കാലക്കൽ , സെക്രട്ടറി ലിയോ പി ആൻ്റോ, ജോയിൻ്റ് സെക്രട്ടറി ടോയ് വാറുണ്ണി എന്നിവർ ചേർന്ന് കൈമാറി. ബാങ്കിനെ ” ആശ്വാസ് ” പദ്ധതിയിൽ ഉൾപ്പെടുത്താമെന്നും നിക്ഷേപകരെ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കാമെന്നും മന്ത്രി അറിയിച്ചതായി സമിതി ഭാരവാഹികൾ അറിയിച്ചു.















