തിരനോട്ടത്തിൻ്റെ നേതൃത്വത്തിൽ അരങ്ങ് 2026 ന് തുടക്കമായി

പ്രവാസി കൂട്ടായ്മയായ ” തിരനോട്ടം” ത്തിൻ്റെ നേതൃത്വത്തിൽ ‘അരങ്ങ് 2026’ ന് തുടക്കമായി

 

ഇരിങ്ങാലക്കുട: പ്രവാസി മലയാളികളുടെ കൂട്ടായ്മയായ തിരനോട്ടം ഒരുക്കുന്ന “അരങ്ങ് 2026″ന് ഭാരതീയവിദ്യാഭവൻ ഓഡിറ്റോറിയത്തിൽ തുടക്കമായി. ഡോക്ടർ അപർണ്ണ നങ്ങ്യാരും സംഘവും അവതരിപ്പിച്ച ‘സന്താനഗോപാലം ദശമംകൂത്ത്’ ,

‘നാലുനോക്ക് പുറപ്പാട് ‘ഇരട്ടമേളപ്പദം ‘ ”കാലകേയവധം’ കഥകളി തുടങ്ങിയ പരിപാടികൾ ശ്രദ്ധ നേടി. ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ ചെയർമാൻ ടി. എ. നായർ, എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ, ക്രൈസ്റ്റ് കോളേജ് ഐ.കെ.എസ് സെൽ കോ-ഓർഡിനേറ്റർ ഡോക്ടർ വിനീത ജയകൃഷ്ണൻ, അമ്മന്നൂർ ഗുരുകുലം പ്രസിഡന്റ് കലാമണ്ഡലം രാജീവ് കഥകളി ക്ലബ്ബ് ജോയിൻ്റ് സെക്രട്ടറി പ്രദീപ്, സെക്രട്ടറി അഡ്വക്കേറ്റ് രാജേഷ് തമ്പാൻ , തിരനോട്ടം ട്രഷറർ ശശികുമാർ തോട്ടുപുറം തുടങ്ങിയവർ സംസാരിച്ചു.

ഡോക്ടർ കെ. എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സംഘാടനത്തിൽ, ക്രൈസ്റ്റ് കോളേജ് ഐ.കെ.എസ് സെല്ലിൻ്റേയും ഭാരതീയ വിദ്യാഭവൻ്റേയും സഹകരണത്തോടെയാണ് ‘അരങ്ങ് 2026’ പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഞായറാഴ്ച കലാമണ്ഡലം സംഗീതയുടെ മോഹിനിയാട്ടക്കച്ചേരിയോടെ രണ്ടാം ദിന പരിപാടികൾ ആരംഭിക്കും. തുടർന്ന് കലാമണ്ഡലം ഒരുക്കുന്ന ‘ഭഗവദജ്ജുകം’ കൂടിയാട്ടവും, വൈകീട്ട് നാലിന് ‘നിഴൽകുത്ത്’ കഥകളിയും അരങ്ങേറും.

Please follow and like us: