ആളൂരിൽ പോലീസ് വാഹനം ഇടിച്ചുണ്ടായ അപകടം; ജൂവിൻ രാജുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൈമാറി; അനന്തുകൃഷ്ണന് ചികിത്സക്കും നടപടി. ഇരിങ്ങാലക്കുട:ആളൂരിൽ പോലീസ് വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച പീണിക്കപ്പറമ്പിൽ ജൂവിൻ രാജുവിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിച്ച അഞ്ച് ലക്ഷം രൂപ അഡ്വ. തോമസ് ഉണ്ണിയാടൻ എം എൽ എ കൈമാറി. അപകടത്തിൽ പരിക്കേറ്റ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന തയ്യിൽ അനന്തകൃഷ്ണന് ചികിത്സ സഹായം നൽകാനുള്ളContinue Reading

വല്ലക്കുന്ന് വിശുദ്ധ അൽഫോൺസാ ദൈവാലയത്തിൽ ഊട്ടുതിരുനാൾ ജൂലൈ 28 ന് ഇരിങ്ങാലക്കുട : വല്ലക്കുന്ന് വിശുദ്ധ അൽഫോൺസാ ദൈവാലയത്തിലെ ഊട്ടു തിരുനാൾ ജൂലൈ 28 ന് ആഘോഷിക്കും. 28 ന് രാവിലെ 6.15, 8 , 10.30 , വൈകീട്ട് 5 എന്നീ സമയങ്ങളിൽ കുർബാന ഉണ്ടായിരിക്കും. 10.30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ ലിൻസറ്റൻ ഒലക്കേങ്കിൽ കാർമ്മികത്വം വഹിക്കും. 7.30 മുതൽ വൈകീട്ട് 5 വരെContinue Reading

ജെസിഐയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 1 ന് ഇരിങ്ങാലക്കുടയിൽ ഓൾ കേരള ഇൻ്റർ കൊളീജിയറ്റ് ഡാൻസ് മൽസരം ഇരിങ്ങാലക്കുട : ജെസിഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ആഗസ്റ്റ് ഒന്നിന് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ അഖില കേരള ഇൻ്റർ കൊളീജിയറ്റ് ഡാൻസ് മൽസരം സംഘടിപ്പിക്കുന്നു. രാവിലെ 9 ന് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസി മൽസരം ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രമുഖ കോളേജുകളിൽ നിന്നായി ഇരുപത് ടീമുകൾ സിനിമാറ്റിക് ഡാൻസ് മൽസരത്തിൽ പങ്കെടുക്കുമെന്ന്Continue Reading

തുമ്പൂരിൽ ഞാറ്റുവേല ഉത്സവമേളത്തിന് തുടക്കമായി ഇരിങ്ങാലക്കുട : വേളൂക്കര ഗ്രാമപഞ്ചായത്തും തുമ്പൂർ സർവീസ് സഹകരണബാങ്കും സംയുക്തമായി നടത്തുന്ന ഞാറ്റുവേല ഉത്സവമേളത്തിന് തുടക്കമായി. അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സഹകരണ ജോയിന്റ് രജിസ്റ്റാർ പി. രാമചന്ദ്രൻ വൃക്ഷതൈ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോർഡിനേറ്റർ ടി എസ് സജീവൻ മാസ്റ്റർ,വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വത്സല ബാബു, കൊറ്റനെല്ലൂർ ഫാത്തിമContinue Reading

തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ; പ്രതിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് പോലീസ്   ഇരിങ്ങാലക്കുട : മദ്യലഹരിയിൽ അശ്രദ്ധമായി ബസ് ഓടിച്ച ഡ്രൈവറെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ തൃശ്ശൂർ റൂട്ടിലോടുന്ന തോംസൺ ബസിന്റെ ഡ്രൈവറായ കണിമംഗലം പനമുക്ക് റൈസ് മിൽ സമീപം കുരുതുകുളങ്ങര വീട്ടിൽ സിജിത്ത് (37) എന്നയാളാണ് അറസ്റ്റിലായത്. രാവിലെ 09.05 മണിയോടെയാണ് സംഭവം. കൊടുങ്ങല്ലൂരിൽ നിന്നും തൃശൂർContinue Reading

മൂന്നാമത് ” ഋതു ” അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് ഇന്ന്  കൊടിയേറ്റും ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ നടക്കുന്ന മൂന്നാമത് ‘ഋതു’ അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയേറ്റും. മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎ കൊടിയേറ്റ കർമ്മം നിർവഹിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ ഫാ സിസ്റ്റർ ബ്ലെസ്സി, ജനറൽ കൺവീനർ ക്യാപ്റ്റൻ ലിറ്റി ചാക്കോ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. പരിസ്ഥിതിContinue Reading

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വയ്ക്കുക, നാഷണൽ ടെസ്റ്റിംഗ് എജൻസി പിരിച്ച് വിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിഐടിയു പ്രതിഷേധം   ഇരിങ്ങാലക്കുട :പരീക്ഷാ അട്ടിമറികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കുക, അഴിമതിയുടെ കേന്ദ്രമായി മാറിയ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പിരിച്ചുവിടുക, വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കുക, തടവിലാക്കപ്പെട്ട പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഉടൻ മോചിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും ഡൽഹിയിൽ നടക്കുന്നContinue Reading

ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്കിലെ പ്രതിസന്ധി; മുഖ്യമന്ത്രിയുടെ ഇടപെടൽ തേടി നിക്ഷേപകർ   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാനും നിക്ഷേപങ്ങൾ തിരിച്ച് ലഭിക്കാനും മുഖ്യമന്ത്രിയുടെ സഹായം തേടി ബാങ്ക് ആക്ഷൻ കമ്മിറ്റി . വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകർ കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി, രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ എന്നിവരെ സമീച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായിട്ടാണ് കഴിഞ്ഞ ദിവസം സ്ത്രീകൾ ഉൾപ്പെടെയുള്ളContinue Reading

വിഷൻ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം; കർഷക സംഗമത്തിൽ പാടശേഖര സമിതികൾക്കും കൃഷി ഓഫീസർമാർക്കും ആദരം.   ഇരിങ്ങാലക്കുട: പാടശേഖര സമിതികളെയും കൃഷി വകുപ്പ് ഓഫീസർമാരെയും ആദരിച്ച് വിഷൻ ഇരിങ്ങാലക്കുടയുടെ പത്താമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി നടന്ന കർഷക സംഗമം കാർഷിക സംസ്കാരത്തിന്റെ പ്രതീകമായ ഞാറ് ഉയർത്തിക്കൊണ്ടായിരുന്നു കർഷക സംഗമത്തിന്റെ ഉദ്ഘാടനം. ചലച്ചിത്രതാരം സിജി പ്രദീപ്‌ മുഖ്യപ്രഭാഷണം നിർവഹിച്ചു.വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ പരിസ്ഥിതിContinue Reading

പൊറത്തിശ്ശേരിയിൽ തെരുവു നായ ആക്രമണം; മൂന്ന് പേർക്ക് കടിയേറ്റു ഇരിങ്ങാലക്കുട : പൊറത്തിശ്ശേരിയിൽ തെരുവുനായയുടെ അക്രമണം. മൂന്ന് പേർക്ക് കടിയേറ്റു. കടിയേറ്റ പൊറത്തിശ്ശേരി സ്വദേശികളായ വിരിപ്പേരി വീട്ടിൽ പ്രജിത്ത് (42) , ചെറു കാലിൽ വീട്ടിൽ സുമോദ് (52 ) എന്നിവരെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും തച്ചപ്പിള്ളി വീട്ടിൽ സുരേഷിനെ (59 ) തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉച്ചയക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. ഭാര്യ നീതുവിനെ കുടുംബശ്രീContinue Reading