കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിഐടിയു പ്രവർത്തകരുടെ പ്രതിഷേധം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വയ്ക്കുക, നാഷണൽ ടെസ്റ്റിംഗ് എജൻസി പിരിച്ച് വിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിഐടിയു പ്രതിഷേധം

 

ഇരിങ്ങാലക്കുട :പരീക്ഷാ അട്ടിമറികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കുക, അഴിമതിയുടെ കേന്ദ്രമായി മാറിയ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പിരിച്ചുവിടുക, വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കുക, തടവിലാക്കപ്പെട്ട പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഉടൻ മോചിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും ഡൽഹിയിൽ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഈ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ അനുകൂല നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചും സി ഐ ടി യു ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം . പുല്ലൂർ സെൻ്ററിൽ നടന്ന പ്രതിഷേധസമരം സിപിഎം ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു .സി ഐ ടി യു ഏരിയ സെക്രട്ടറി കെ എ ഗോപി അദ്ധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡണ്ട് സി ഡി സിജിത്ത് , ജില്ല കമ്മിറ്റി അംഗം അജിത രാജൻ ,ഏരിയ ട്രഷറർ ഇ ആർ വിനോദ് എന്നിവർ സംസാരിച്ചു

Please follow and like us: