ഇരിങ്ങാലക്കുട ടൗൺ ബാങ്കിലെ പ്രതിസന്ധി; മുഖ്യമന്ത്രിയുടെ സഹായം തേടി നിക്ഷേപകർ

ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്കിലെ പ്രതിസന്ധി; മുഖ്യമന്ത്രിയുടെ ഇടപെടൽ തേടി നിക്ഷേപകർ

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാനും നിക്ഷേപങ്ങൾ തിരിച്ച് ലഭിക്കാനും മുഖ്യമന്ത്രിയുടെ സഹായം തേടി ബാങ്ക് ആക്ഷൻ കമ്മിറ്റി . വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകർ കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി, രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ എന്നിവരെ സമീച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായിട്ടാണ് കഴിഞ്ഞ ദിവസം സ്ത്രീകൾ ഉൾപ്പെടെയുള്ള നിക്ഷേപക സംഘം ബാങ്ക് ആക്ഷൻ കമ്മിറ്റിയുടെ പേരിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. എഴായിരത്തോളം വരുന്ന നിക്ഷേപകർക്കായി 600 കോടി രൂപ ലഭിക്കാനുണ്ടെന്നും ക്യാൻസർ രോഗികൾ മുതൽ പാലിയേറ്റീവ് സംരക്ഷണയിൽ കഴിയുന്നവർ വരെ നിക്ഷേപകരുടെ കൂട്ടത്തിൽ ഉണ്ടെന്നും ചികിൽസയ്ക്കായി പണം ലഭിക്കാതെ പന്ത്രണ്ട് പേർ ഇതിനകം മരണമടഞ്ഞതായും യോഗ്യതയില്ലാത്തവരെ ജീവനക്കാരായി നിയമിച്ചതും ക്രമവിരുദ്ധമായി ബ്രാഞ്ചുകൾ ആരംഭിച്ചതും ലോണുകൾ നൽകിയതും ഉൾപ്പെടെയുള്ള ബാങ്ക് ചെയർമാൻ്റെയും ഭരണ സമിതി അംഗങ്ങളുടെയും കെടുകാര്യസ്ഥതയാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് നിവേദനത്തിൽ വ്യക്തമാക്കുന്നുണ്ട്. ബാങ്ക് ഇപ്പോൾ 185 കോടി രൂപയുടെ നഷ്ടത്തിലാണെന്നും ആർബിഐ യുടെ നിയന്ത്രണം നീളുമെന്നാണ് സൂചനയെന്നും പണം തിരിച്ച് ലഭിക്കാനും കുറ്റവാളികൾക്കെതിരെ ക്രിമിനൽ നിയമ നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തെക്കുറിച്ച് ധാരണ ഉണ്ടെന്നും ഇരിങ്ങാലക്കുട രൂപത ബിഷപ്പ് ഉൾപ്പെടെയുള്ളവർ ബന്ധപ്പെട്ടിരുന്നുവെന്നും എന്താണ് ചെയ്യാൻ കഴിയുക എന്ന് നോക്കാമെന്നും മുഖ്യമന്ത്രി മറുപടി നൽകി. കഴിഞ്ഞ ദിവസം ആലുവ ദേശത്ത് ഉള്ള വസതിയിൽ വച്ചാണ് നിക്ഷേപക സംഘം മുഖ്യമന്ത്രിയെ കണ്ടത്

Please follow and like us: