ജെസിഐയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 1 ന് ഇരിങ്ങാലക്കുടയിൽ ഓൾ കേരള ഇൻ്റർ കൊളീജിയറ്റ് ഡാൻസ് മൽസരം
ഇരിങ്ങാലക്കുട : ജെസിഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ആഗസ്റ്റ് ഒന്നിന് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ അഖില കേരള ഇൻ്റർ കൊളീജിയറ്റ് ഡാൻസ് മൽസരം സംഘടിപ്പിക്കുന്നു. രാവിലെ 9 ന് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസി മൽസരം ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രമുഖ കോളേജുകളിൽ നിന്നായി ഇരുപത് ടീമുകൾ സിനിമാറ്റിക് ഡാൻസ് മൽസരത്തിൽ പങ്കെടുക്കുമെന്ന് ജെസിഐ ഇരിങ്ങാലക്കുട പ്രസിഡൻ്റ് ഷൈജോ ജോസ്, സെക്രട്ടറി കിരൺ ശ്രീനിവാസ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. പങ്കെടുക്കുന്ന ടീമുകൾക്ക് ഒന്നരലക്ഷത്തോളം രൂപയുടെ പ്രൈസുകൾ നൽകും . വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ സമ്മാനദാനം നിർവഹിക്കും. പ്രോഗ്രാം ഡയറക്ടർ ഹാരിഷ് പോൾ , ട്രഷറർ ലിൻ്റോ തോമസ്, പബ്ലിസിറ്റി കൺവീനർ ടെൽസൻ കോട്ടോളി , ജിസൻ പി ജെ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു















