പെട്രോളിന്റെയും പാചകവാതകത്തിന്റെയും വില വർധിപ്പിച്ച കേന്ദ്രനടപടിക്കെതിരെ സിഐടിയു പ്രവർത്തകരുടെ മാർച്ചും ധർണ്ണയും ഇരിങ്ങാലക്കുട: പെട്രോളിൻ്റെയും ഡീസലിൻ്റെയും പാചക വാതകത്തിൻ്റെയും വിലവർധിപ്പിച്ച കേന്ദ്രസർക്കാരിൻ്റെ നടപടിക്കെതിരെ സി ഐ ടി യു ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് സി ഡി സിജിത്ത് അധ്യക്ഷത വഹിച്ചു. ഹെഡ്Continue Reading

ഹാഷിഷ് ഓയിലും കഞ്ചാവുമായി ഇരിങ്ങാലക്കുട സ്വദേശികൾ പിടിയിൽ   ഇരിങ്ങാലക്കുട: സ്കൂൾ-കോളേജ് വിദ്യാർത്ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച മാരക ലഹരിമരുന്നുകളുമായി മൂന്ന് യുവാക്കളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശി പുതുക്കാട്ടിൽ വീട്ടിൽ പ്രണവ് (25), കൊരുമ്പിശ്ശേരി സ്വദേശി തറയിൽ വീട്ടിൽ അഖിൽ (21) എന്നിവരെയാണ് കഴിഞ്ഞ ദിവസം കണ്ഠ്വേശ്വരം ക്ഷേത്രത്തിന് സമീപത്തുനിന്ന് പോലീസ് ആദ്യം പിടികൂടിയത്. ഇവരിൽ നിന്ന് എം.ഡി.എം.എ , ഹാഷിഷ് ഓയിൽ,Continue Reading

ഇരിങ്ങാലക്കുടയിൽ ജൂൺ 21 ന് സേവാഭാരതിയുടെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ്   ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സേവാ ഭാരതിയുടെ നേതൃത്വത്തിൽ കൊച്ചി അമൃത ആശുപത്രിയുടെയും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 21 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കുന്ന ക്യാമ്പ് രാവിലെ 9 ന് അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെമായിContinue Reading

ഓപ്പറേഷൻ തൂഫാൻ; നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പടിയൂരിൽ ലോട്ടറി വിൽപ്പനക്കാരൻ പിടിയിൽ   ഇരിങ്ങാലക്കുട : സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ലോട്ടറി വിൽപ്പനക്കാരൻ പിടിയിലായി. പടിയൂർ സ്വദേശി പുല്ലാനി വീട്ടിൽ നിത്യാനന്ദൻ (62) എന്നയാളെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്.   ജൂൺ 10 ന് രാത്രി പടിയൂരിൽ വെച്ചാണ് പ്രതിയെ പോലീസ് സംഘം പിടികൂടുന്നത്. പ്രദേശത്ത് കുട്ടികൾക്കും മറ്റും വ്യാപകമായിContinue Reading

ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു; ഡോഗ് ഷെൽട്ടർ ഗ്യാരണ്ടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ധർണ്ണ ; നഗരസഭ ഓഫീസ് പരിസരത്തെ റോഡുകൾ പോലും നവീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പരിഹാസം. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ വീണ്ടും വർധിച്ച് വരുന്ന തെരുവുനായ ശല്യം പ്രതിരോധിക്കുന്നതിൽ നഗരസഭ അധികൃതർ പരാജയമായിയെന്ന വിമർശനം ഉയർത്തി പ്രതിപക്ഷം. കഴിഞ്ഞ ദിവസം നഗരസഭ ജീവനക്കാരനും കൗൺസിലറുടെ മകൾക്കും മാടായിക്കോണം പ്രദേശത്തും തെരുവുനായകളുടെ അക്രമ ഭീഷണിContinue Reading

‘ഹരിത വസന്തം’ പദ്ധതിയുമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്   ഇരിങ്ങാലക്കുട : ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ രണ്ട് ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന “ഹരിതവസന്തം2026-27″പദ്ധതി കാറളം പഞ്ചായത്തിൽ ചമയം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ കൃഷിസ്ഥലത്ത് ചെണ്ടുമല്ലി തൈ നട്ടു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി ജി ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസീന സജയൻContinue Reading

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ എംഎൽഎ എക്സലൻസി പുരസ്‌കാര സമർപ്പണം തുടങ്ങി ഇരിങ്ങാലക്കുട : എസ് എസ് എൽ സി, ഹയർ സെക്കണ്ടറി, വി എച്ച് എസ് സി, സി ബി എസ് ഇ, ഐ സി എസ് ഇ, ഐ എസ് ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികളെയും 100 % വിജയം നേടിയ വിദ്യാലയങ്ങളെയും അഡ്വ.തോമസ് ഉണ്ണിയാടൻ എം എൽ എ എക്സലൻസി പുരസ്‌കാരം നൽകി ആദരിക്കുന്നതിന്റെContinue Reading

വെള്ളക്കെട്ട് ഭീഷണി; കോന്തിപുലത്തുള്ള താത്കാലിക തടയണ ഭാഗികമായി പൊളിച്ച് നീക്കി ഇരിങ്ങാലക്കുട : വെള്ളക്കെട്ട് ഭീഷണിയെ തുടർന്ന് മാപ്രാണം നന്തിക്കര റൂട്ടിലുള്ള കോന്തിപുലം തടയണ ഭാഗികമായി പൊളിച്ച് നീക്കി. ഇരിങ്ങാലക്കുട നഗരസഭയിലെയും വേളൂക്കര , മുരിയാട്, ആളൂർ, പറപ്പൂക്കര പഞ്ചായത്തുകളിലെയും 5000 ത്തോളം എക്കർ കോൾപ്പാടങ്ങളിലെ കൃഷി ആവശ്യങ്ങൾക്ക് വെള്ളം സംഭരിക്കുന്നതിനാണ് ഡിസംബർ മാസം തുടക്കത്തിൽ കോന്തിപുലം പാലത്തിൻ്റെ കിഴക്കായി തടയണ നിർമ്മിക്കുന്നത്. മേജർ ഇറിഗേഷൻ വകുപ്പിൻ്റെ കീഴിൽ കനകമലContinue Reading

ഠാണാ – ചന്തക്കുന്ന് വികസനം; ഠാണാ ജംഗ്ഷനിലെ റൗണ്ട് എബൗട്ട് സംവിധാനത്തിൻ്റെ ട്രയൽ അടുത്ത ആഴ്ച ആരംഭിക്കും; ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ നിർമ്മാണ പ്രവ്യത്തികൾ എൺപത്തിയഞ്ച് ശതമാനം പൂർത്തിയായതായും കെഎസ്ടിപി അധികൃതർ ഇരിങ്ങാലക്കുട: ഠാണാ, ചന്തക്കുന്ന് വികസന പദ്ധതിയുടെ ഭാഗമായി ഠാണാ ജംഗ്ഷനിൽ സിഗ്നൽ സംവിധാനത്തിന് പകരം റൗണ്ട് എബൗട്ട് സംവിധാനം സ്ഥാപിക്കാൻ തീരുമാനം. മണ്ഡലത്തിൽ നടന്നു വരുന്ന റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ വിലയിരുത്താൻ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ വിളിച്ച്Continue Reading

ഇരിങ്ങാലക്കുട നഗരസഭയിൽ അജൈവമാലിന്യ ശേഖരണത്തിനായി പുതിയ വാഹനം ഇരിങ്ങാലക്കുട : കേരള ഖര മാലിന്യ പരിപാലന പദ്ധതി പ്രകാരം അജൈവ മാലിന്യ ശേഖരണത്തിനായി ഇരിങ്ങാലക്കുട നഗരസഭയിലേക്ക് വാങ്ങിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ്‌ നഗരസഭാ ചെയർപേഴ്സൺ എം പി ജാക്സൺ നിർവഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ചിന്താ ധർമരാജൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഡ്വ. വി സി വർഗീസ്, പ്രവീൻസ് ഞാറ്റുവെട്ടി, നഗരസഭാ ക്ലീൻ സിറ്റി മാനേജർ ബേബി എസ്, നഗരസഭയിലെContinue Reading