നിയമസഭ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുടയിൽ ശുഭപ്രതീക്ഷയിൽ മുന്നണി സ്ഥാനാർഥികൾ; തുടരുമെന്ന് ഡോ ആർ ബിന്ദു ; നഷ്ടപ്പെട്ട മണ്ഡലം തിരിച്ച് പിടിക്കുമെന്ന് തോമസ് ഉണ്ണിയാടൻ; താമര വിരിയുമെന്ന് സന്തോഷ് ചെറാക്കുളം   ഇരിങ്ങാലക്കുട : വിജയ പ്രതീക്ഷയുമായി മുന്നണി സ്ഥാനാർഥികൾ. കേരളത്തിൽ എൽഡിഎഫ് ഭരണം തുടരുമെന്നും ഇരിങ്ങാലക്കുടയിൽ നല്ല ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും എൽഡിഎഫ് സ്ഥാനാർഥിയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ ആർ ബിന്ദു പറഞ്ഞു. തൃശ്ശൂർ കേരളവർമ്മ കോളേജിൽ വോട്ട്Continue Reading

ജെസിഐ യുടെ നേതൃത്വത്തിൽ മാനവ സമന്വയം ; അഞ്ഞൂറോളം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു   ഇരിങ്ങാലക്കുട : കാരുണ്യ പ്രവർത്തികളാണ് ദൈവത്തിന് നൽകുന്ന ഏറ്റവും വലിയ പ്രാർത്ഥനയെന്ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു. ജെ.സി.ഐ. ഇരിങ്ങാലക്കുട റംസാൻ,ഈസ്റ്റർ,വിഷു എന്നീ ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ മാനവ സമന്വയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ബിഷപ്പ്. ജെ.സി.ഐ. പ്രസിഡന്റ് ഷൈജോ ജോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഠാണാ ജുമ മസ്ജിദ് ഇമാംContinue Reading

2026 ലെ മാണിക്യശ്രീ പുരസ്കാരത്തിന് കൂടിയാട്ട കലാകാരൻ വേണുജി അർഹനായി ഇരിങ്ങാലക്കുട : 2026 ലെ ശ്രീകൂടൽമാണിക്യം ദേവസ്വത്തിൻ്റെ മാണിക്യശ്രീ പുരസ്കാരത്തിന് കൂടിയാട്ടകലാകാരൻ വേണുജി അർഹനായി. സംസ്കൃത നാടകങ്ങളായ അഭിജ്ഞാനശാകുന്തളം, വിക്രമോർവശീയം, ഊരുഭംഗം, മൃച്ഛകടികം തുടങ്ങിയ കൃതികളെ കൂടിയാട്ടത്തിൽ അവതരിപ്പിച്ച് ദേശീയ അന്തർദേശീയ വേദികളിൽ എത്തിച്ചുവെന്നതാണ് നടനകൈരളി സ്ഥാപകൻ കൂടിയായ വേണുജിയുടെ ഈ രംഗത്തെ പ്രധാന നേട്ടം. കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേരത്തെContinue Reading

നാദോപാസന ഇരിങ്ങാലക്കുട സ്വാതി തിരുനാൾ നൃത്ത–സംഗീതോത്സവം ഏപ്രിൽ 9 മുതൽ 12 വരെ ഇരിങ്ങാലക്കുട: നാദോപാസനയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്വാതി തിരുനാൾ നൃത്ത–സംഗീതോത്സവം 2026 ഏപ്രിൽ 9 മുതൽ 12 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. നാല് ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിൽ കർണാടക സംഗീതം, ജുഗൽബന്ദി, സൂഫി സംഗീതം, ബൗൾ സംഗീതം, ഭരതനാട്യം തുടങ്ങിയവ അവതരിപ്പിക്കും. അമേരിക്കയിലെ ഷാർലറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വാതി തിരുനാൾ സംഗീത സഭയുടെContinue Reading

ശ്രീ കൂടൽമാണിക്യം തിരുവുൽസവത്തിന് ഏപ്രിൽ 28 ന് കൊടിയേറും; തിരുവുൽസവ പരിപാടികൾ അടങ്ങിയ ബുക്ക് പ്രകാശനം ചെയ്തു…   ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുൽസവം ഏപ്രിൽ 28 ന് കൊടിയേറി മെയ് 8 ന് കൂടപ്പുഴ ആറാട്ടുകടവിൽ ആറാട്ടോടെ സമാപിക്കും. 28 ന് രാത്രി 8.10 നും 8.40 നും മധ്യേയാണ് കൊടിയേറ്റ ചടങ്ങ് നടക്കുക. തുടർന്നുള്ള ദിവസങ്ങളിൽ ശീവേലി, വിളക്ക്, വിവിധ വേദികളിലായി സാംസ്കാരികContinue Reading

ശ്രദ്ധ നേടി ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിൽ ശ്രീരാമപട്ടാഭിഷേകം കഥകളി വഴിപാട്   ഇരിങ്ങാലക്കുട : ശ്രദ്ധ നേടി ശ്രീരാമപട്ടാഭിഷേകം കഥകളി . കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ പ്രൊഫ: ലക്ഷ്മണൻ നായർക്കുവേണ്ടി ഭാര്യ സാവിത്രിലക്ഷ്മണൻ, മക്കൾ ബാലമുരളി, അപർണ്ണ, മരുമക്കൾ ലക്ഷ്മി, രഞ്ജിത്, പേരക്കുട്ടികൾ അർജ്ജുൻ , അദ്വൈത് , അജിത്, ആർദ്രലക്ഷ്മി, എന്നിവർ ചേർന്ന് വഴിപാടായിട്ടാണ് കഥകളി സമർപ്പിച്ചത്. പേരക്കുട്ടി അജിത്തിൻ്റെ അരങ്ങേറ്റവും ഉണ്ടായി.കലാനിലയം ഗോപി (ശ്രീരാമൻ ), കലാനിലയംContinue Reading

ഡോ രജിത ടി ക്ക് “ഉജ്ജ്വല” പുരസ്കാരം തൃശ്ശൂർ: ഗവൺമെൻറ് ആയുർവേദ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന വനിതാ കമ്മിറ്റിയുടെ “ഉജ്ജ്വല” പുരസ്കാരത്തിന് പൂമംഗലം ഗവ: ആയുർവേദ ഡിസ്പെൻസറി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. രജിത ടി അർഹയായി . ജില്ലയിലെ ആയുർവേദ ഡിസ്പെൻസറികൾക്ക് ദേശീയ സംസ്ഥാന അംഗീകാരങ്ങൾ നേടിക്കൊടുക്കുന്ന പ്രവർത്തനങ്ങളിൽ വഹിച്ച പങ്ക്, വിവിധ സേവന പദ്ധതിയുടെ നിർവഹണം, പ്രചാരണം, ഡിപെൻസറികൾ രോഗി സൗഹൃദവും മനോഹരവും ആക്കി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കൽ,Continue Reading

ഡ്രൈ ഡേ ദിനത്തിൽ വൻ മദ്യവേട്ട; 35 കുപ്പി വിദേശമദ്യവുമായി കോണത്തുകുന്ന് സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട: ഡ്രൈ ഡേ ദിനത്തിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ . കോണത്തുകുന്ന് പാങ്ങോട് സുനിൽകുമാർ (57) നെയാണ് 35 കുപ്പി വിദേശമദ്യവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഡ്രൈ ഡേ ദിനത്തിൽ മദ്യം ലഭ്യമല്ലാത്ത സാഹചര്യം മുതലെടുത്ത് ഉയർന്ന വിലയ്ക്ക് വിൽപ്പന നടത്തുന്നതിനായി കരുതി വെച്ചതായിരുന്നു ഈ ശേഖരം. ഇരിങ്ങാലക്കുട എക്സൈസ്Continue Reading

ഇരിങ്ങാലക്കുട നഗരസഭയിലെ വൻ സാമ്പത്തിക തട്ടിപ്പ്; നഗരസഭ ജീവനക്കാരനെതിരെ വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു   ഇരിങ്ങാലക്കുട : സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ഇരിങ്ങാലക്കുട നഗരസഭ ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു.തട്ടിപ്പ് നടത്തിയതായി ബോധ്യപ്പെട്ടതിനെ തുടർന്ന് നഗരസഭ അധികൃതർ നൽകിയ പരാതിയിൽ നഗരസഭയിൽ ക്യാഷ്യർ ആയി പ്രവർത്തിക്കുന്ന കോണത്തുകുന്ന് പയ്യപ്പിള്ളി വീട്ടിൽ ത്രിദീപൻ (55) ന് എതിരെയാണ് വ്യാജ രേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിContinue Reading

സാമ്പത്തിക തട്ടിപ്പ്; ഇരിങ്ങാലക്കുട നഗരസഭ ജീവനക്കാരനെ സസ്പെൻ്റ് ചെയ്തു; നടത്തിയത് കോടികളുടെ തട്ടിപ്പ് എന്ന് സൂചന   ഇരിങ്ങാലക്കുട : സാമ്പത്തിക തിരിമറി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഇരിങ്ങാലക്കുട നഗരസഭ ജീവനക്കാരനെ സസ്പെൻ്റ് ചെയ്തു. ഇരിങ്ങാലക്കുട നഗരസഭയിൽ പതിനാല് വർഷങ്ങളായി ക്യാഷർ ആയി പ്രവർത്തിക്കുന്ന കോണത്തുകുന്ന് പയ്യപ്പിള്ളി വീട്ടിൽ ത്രീദീപൻ (55) വയസ്സിനെയാണ് തദ്ദേശ വകുപ്പ് വിജിലൻസ് വകുപ്പിൻ്റെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൃഷി വകുപ്പ് ജോയിൻ്റ് ഡയറക്ടർ സസ്പെൻ്റ്Continue Reading