ശാസ്താംപാട്ട് കലാകാരസംഘത്തിൻ്റെ നേതൃത്വത്തിൽ ഓണപ്പൊലിമ പരിപാടി ഇരിങ്ങാലക്കുടയിൽ ആഗസ്റ്റ് 22 ന്
ഇരിങ്ങാലക്കുട : അഖില കേരള ശാസ്താംപാട്ട് കലാകാര സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണപ്പൊലിമ 2026 ആഘോഷത്തിൻ്റെ ഭാഗമായി ശാസ്താംപാട്ട് കലാകാരൻമാരെ ആദരിക്കുന്നു. ആഗസ്റ്റ് 22 ന് രാവിലെ 9.30 ന് ഇരിങ്ങാലക്കുട ഭാരതീയകലാക്ഷേത്രം ഹാളിൽ നടക്കുന്ന പരിപാടി നടൻ ദേവൻ ഉദ്ഘാടനം ചെയ്യുമെന്ന് കമ്മിറ്റി പ്രസിഡൻ്റ് ഇ രമേശൻ , ജനറൽ സെക്രട്ടറി സന്ദീപ് നെടുമ്പാൾ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. പത്മശ്രീ പെരുവനം കുട്ടൻമാരാർ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ സുനിൽകർത്ത എന്നിവർ ചടങ്ങിൽ പങ്കെടുക്കും . രക്ഷാധികാരി എ എസ് രാജൻ , ജോ സെക്രട്ടറി സുബ്രമണ്യൻ, ട്രഷറർ ദിനേശൻ കൈനൂർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു















