നിപ്മറിൽ സർട്ടിഫിക്കറ്റ് വിതരണം

നിപ്മറിൽ ഒക്യുപേഷണൽ തെറാപ്പി ബിരുദകോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട :നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻ്റ് റീഹാബിലിറ്റേഷനിൽ ബാച്ചിലർ ഓഫ് ഒക്യുപേഷണൽ തെറാപ്പി ബിരുദ കോഴ്‌സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. നടവരമ്പ് മാസ് കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങ് ഫിഷറീസ്, ഹാർബർ എൻജിനീയറിംഗ് , സാമൂഹ്യ നീതി വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.

അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പ്രൊഫസർ ഡോ. സെബസ്റ്റിന അനിറ്റ ഡിസൂസ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ എം പി ജാക്സൻ,

നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അരുൺ എസ്. നായർ,

അക്കാദമിക് സ്പെഷ്യൽ ഓഫീസർ ഡോ. കെ. എസ്. വിജയലക്ഷ്മിഅമ്മ, പ്രിൻസിപ്പൽ അന്ന ഡാനിയേൽ എന്നിവർ സംസാരിച്ചു.

Please follow and like us: