കൂടൽമാണിക്യം ദേവസ്വം ഭരണസമിതി തങ്ങളെ അപമാനിക്കുകയാണെന്ന് തന്ത്രി പ്രതിനിധികൾ; കഴക ജീവനക്കാരൻ്റെ ജാതിയല്ല എതിർപ്പിന് കാരണം ; കഴിഞ്ഞ ഒരു വർഷമായി ക്ഷേത്ര ചടങ്ങുകളിൽ നിന്നും മാറി നിന്നിട്ടില്ല; ഉൽസവ ചടങ്ങുകളുമായി സഹകരിക്കുമെന്നും വിശദീകരണം ഇരിങ്ങാലക്കുട : സത്യവിരുദ്ധമായ പ്രസ്താവനകളിലൂടെ കൂടൽമാണിക്യം ദേവസ്വം ഭരണ സമിതി തങ്ങളെ അപമാനിക്കുകയാണെന്ന് തന്ത്രി കുടുംബാംഗങ്ങൾ.പൗരാണികത എറെയുള്ള കൂടൽമാണിക്യം ക്ഷേത്രത്തിലെ ആചാരങ്ങൾ സംരക്ഷിക്കാൻ മാത്രമാണ് തങ്ങൾ ശ്രമിച്ചിട്ടുള്ളത്. കഴക നിയമനത്തിൽ തന്ത്രിമാരുടെ അധികാരം ലംഘിക്കരുതെന്ന്Continue Reading

എഫ്സിആർഎ. നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്ന ആവശ്യവുമായി ഇടവക സമൂഹം; ക്രൈസ്തവ സ്ഥാപനങ്ങൾ പിടിച്ചെടുക്കുക എന്ന രാഷട്രീയ അജണ്ടയെന്നും വിമർശനം ഇരിങ്ങാലക്കുട : വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ പിൻവലിക്കണമെന്ന ആവശ്യവുമായി ഒടുവിൽ ഇടവക സമൂഹം. സെന്റ് തോമസ് കത്തിഡ്രൽ എ.കെ.സി.സി.യുടെ നേതൃത്വത്തിൽ ഇടവകയുടെ സഹകരണത്തോടെ എഫ്.സി.ആർ.എ. നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രതിഷേധ റാലി കത്തീഡ്രൽ വികാരി ഫാ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.Continue Reading

കൂടൽമാണിക്യം കഴകനിയമനവുമായി ബന്ധപ്പെട്ട് തന്ത്രിമാർ ക്ഷേത്രത്തിലെ ചുമതലകൾ നിർവ്വഹിക്കാത്തത് ജാതിവിവേചനമെന്ന് യുവകലാസാഹിതി ; ചുമതല നിർവഹിക്കാത്തവരെ അവകാശത്തിൽ നിന്നും നീക്കം ചെയ്യാൻ ദേവസ്വം നടപടി സ്വീകരിക്കണമെന്നും യുവകലാസാഹിതി   ഇരിങ്ങാലക്കുട :ജാതിവിവേചനത്തിൻ്റെ പേരിൽ വഴിനടക്കാനുള്ള അവകാശം നിഷേധിച്ച തീണ്ടൽപ്പലക തകർത്ത കുട്ടകുളം സമരചരിത്രത്തിൻ്റെ പാരമ്പര്യമുള്ള ഇരിങ്ങാലക്കുടയിൽ കൂടൽമാണിക്യം ക്ഷേത്രത്തിലെ തന്ത്രികുടുംബങ്ങളുടെ ജാതിവിവേചനസമീപനം ലജ്ജാവഹമെന്ന് യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി യോഗം. പാരമ്പര്യകഴകക്കാർ ചുമതലയുപേക്ഷിച്ചുപോയതിനെ തുടർന്ന് രണ്ടുപതിറ്റാണ്ടിലേറെക്കാലം ദേവസ്വം നിയോഗിച്ച പാരമ്പര്യേതരContinue Reading

ഇരിങ്ങാലക്കുട നഗരസഭയിലെ ജീവനക്കാരൻ്റെ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എതിരെയും നടപടികൾ ആവശ്യപ്പെട്ട് പ്രതിപക്ഷം; നടപടികൾ വിശദീകരിച്ച് ഭരണനേതൃത്വം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ ക്യാഷ്യർ ആയി പ്രവർത്തിച്ചിരുന്ന ജീവനക്കാരൻ ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ വിഷയത്തിൽ പ്രതിപക്ഷത്തിൻ്റെ നിശിത വിമർശനം. തട്ടിപ്പ് സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ടും സ്വീകരിച്ച നടപടികളും യോഗത്തിൻ്റെ തുടക്കത്തിൽ തന്നെയുള്ള അജണ്ടയുമായി ബന്ധപ്പെട്ട് ചെയർമാൻ വിശദീകരിച്ചപ്പോഴാണ് പട്ടണത്തിന് നാണക്കേട് സമ്മാനിക്കുകയും ജനങ്ങളുടെ നികുതിപ്പണംContinue Reading

ശ്രീകൂടൽമാണിക്യം ക്ഷേത്രോൽസവം; ” നിസ്സഹകരണത്തിലൂടെ തന്ത്രിമാർ ഭക്തജനങ്ങളെ അവഹേളിക്കുകയാണെന്നും കോടതിയലക്ഷ്യമാണെന്നും ദേവസ്വം; വ്യാജ പോസ്‌റ്ററുകൾ സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ദേവസ്വം ഭരണസമിതി ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ ആചാരപരമായ ചടങ്ങുകളിൽ നിന്നും വിട്ടു നില്ക്കുന്നതിലൂടെ ചില തന്ത്രിമാർ ഭക്തജനങ്ങളെ അവഹേളിക്കുകയാണെന്ന് കൂടൽമാണിക്യം ദേവസ്വം. തന്ത്രി എന്നത് പദവിയും ഉത്തരവാദിത്വവും മാണ്. ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങളിൽ മുടക്കം വരുത്തുന്നത് നിലവിലെ വ്യവസ്ഥകളുടെ ലംഘനമാണ്. ഭരണപരമായ കാര്യങ്ങളിൽ പൂർണ്ണ അധികാരം ഭരണ സമിതിക്കാണ്.Continue Reading

നിയമസഭ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട മണ്ഡലത്തിൽ പോളിംഗിൽ നേരിയ വർധന; പ്രതീക്ഷകളും ആശങ്കകളുമായി മുന്നണികൾ . ഇരിങ്ങാലക്കുട : പോളിംഗ് കണക്കുകളും വ്യക്തമായതോടെ പ്രതീക്ഷയും ആശങ്കളുമായി പ്രധാന മുന്നണികൾ . 2021 ലെ 76. 83 ശതമാനത്തിൽ നിന്നും 76. 86 ശതമാനമായിട്ടാണ് ഇരിങ്ങാലക്കുട മണ്ഡലത്തിലെ പോളിംഗ് വർധന. നാമമാത്രമായ വർധനവാണ് പോളിംഗ് ശതമാനത്തിൽ ഉണ്ടായിട്ടുളളത് . 2006 ൽ യുഡിഎഫിൽ നിന്നും 7995 വോട്ടിന് അഡ്വ തോമസ് ഉണ്ണിയാടനും 2011Continue Reading

തന്ത്രി, കാരായ്മ ജീവനക്കാർക്കെതിരെയുള്ള കൂടൽമാണിക്യം ദേവസ്വം നടപടികളിൽ പ്രതിഷേധവുമായി വാരിയർ സമാജം ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്ര ഭരണസമിതിയുടെ തന്ത്രി , കാരായ്മ ജീവനക്കാർക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ വാരിയർ സമാജം പ്രതിഷേധവുമായി വാരിയർ സമാജം യൂണിറ്റ് സമ്മേളനം . സമാജം ജില്ല പ്രസിഡണ്ട് കെ. ഉണ്ണികൃഷ്‌ണവാരിയർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.വി. രുദ്രൻ വാരിയർ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച ടി.വി. ഇന്ദിര വാരസ്യാർ , പി.വി. രാമചന്ദ്രContinue Reading

നിയമസഭ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട മണ്ഡലത്തിലെ എടതിരിഞ്ഞിയിൽ ഒരുക്കിയത് എഴ് മോഡൽ ബൂത്തുകൾ ഇരിങ്ങാലക്കുട : ശ്രദ്ധ നേടി എടതിരിഞ്ഞി എച്ച്ഡിപി ഹയർ സെക്കൻഡറി സ്‌കൂളിനോടനുബന്ധിച്ചുള്ള ബൂത്തുകൾ . നിയമസഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി സ്‌കൂളിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളിലുമായി എഴ് ബൂത്തുകൾ ആണുളളത് . ഇരിങ്ങാലക്കുട മണ്ഡലത്തിൽ കൂടുതൽ ബൂത്തുകൾ ഉള്ള വോട്ടിംഗ് കേന്ദ്രം കൂടിയാണിത് . അത്യാധുനിക സൗകര്യങ്ങളോടൊപ്പം കുടിവെള്ളം , വിശ്രമമുറി, വീൽചെയർ , ടോയ്ലറ്റുകൾ , ആകർഷകമായContinue Reading

വേളൂക്കര പഞ്ചായത്തിലെ ഐക്കരക്കുന്നിൽ വ്യക്തി വൈരാഗ്യത്താൽ മധ്യവയസ്കനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച കാപ്പ പ്രതി പിടിയിൽ ഇരിങ്ങാലക്കുട: ഐക്കരക്കുന്ന് റേഷൻ കടയ്ക്ക് സമീപം വെച്ച് മധ്യവയസ്കനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച കാപ്പ പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് പിടികൂടി. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ സ്റ്റേഷൻ റൌഡിയായ നടവരമ്പ് ഡോക്ടർപ്പടി സ്വദേശി ചെമ്പറമ്പത്ത് വീട്ടിൽ സലോഷ് (31) ആണ് പിടിയിലായത്. കോലോത്തുംപടി കളത്തേരി വീട്ടിൽ സുരേഷ് (60 വയസ്സ്) എന്നയാൾക്കാണ്Continue Reading

വേളൂക്കര പഞ്ചായത്തിലെ ഐക്കരക്കുന്നിൽ സംഘർഷം; ബിജെപി ബൂത്ത് പ്രസിഡണ്ടിന് കുത്തേറ്റു; ഒരാൾ പോലീസ് കസ്റ്റഡിയിൽ   ഇരിങ്ങാലക്കുട : വേളൂക്കര പഞ്ചായത്തിലെ ഐക്കരക്കുന്നിൽ സംഘർഷം. ബിജെപി ബൂത്ത് പ്രസിഡണ്ട് നടവരമ്പ് കളത്തേരി വീട്ടിൽ സുരേഷിന് ( 62 ) വയറ്റിൽ കുത്തേറ്റു . പരിക്കേറ്റ സുരേഷിനെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം. പാർട്ടി പ്രവർത്തകർക്ക് ഭക്ഷണം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ബൂത്ത് കമ്മിറ്റി ഓഫീസിൽ എത്തിയContinue Reading