ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ നടന്ന സി.ഐ.എസ്.സി.ഇ ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ തമിഴ്നാട്, പുതുച്ചേരി & ആൻഡമാൻ നിക്കോബാർ ഐലന്റ് റീജിയൺ ജേതാക്കൾ
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ നടന്ന ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ 31 പോയിൻ്റ് നേടി തമിഴ്നാട്, പുതുച്ചേരി ആൻ്റ് ആൻഡമാൻ നിക്കോബാർ ഐലൻ്റ് റീജിയൺ ജേതാക്കളായി. രാജ്യത്തെ 16 റീജിയണുകളിൽ നിന്നായി 250-ഓളം കായികതാരങ്ങൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിന്റെ സമാപനച്ചടങ്ങിൽ ആർ ഡി ഒ ഷിബു പോൾ മുഖ്യാതിഥിയായി.
അണ്ടർ 14 വിഭാഗത്തിൽ മഹാരാഷ്ട്രയും അണ്ടർ 17 വിഭാഗത്തിൽ ഉത്തർപ്രദേശും അണ്ടർ 19 വിഭാഗത്തിൽ വെസ്റ്റ് ബംഗാളും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
അണ്ടർ 14,അണ്ടർ 17,അണ്ടർ 19 വിഭാഗങ്ങളിൽ തമിഴ്നാട്, പുതുച്ചേരി & ആൻഡമാൻ നിക്കോബാർ ഐലന്റ് രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ അണ്ടർ 14, അണ്ടർ 17 വിഭാഗങ്ങളിൽ കർണാടക & ഗോവയും അണ്ടർ 19 വിഭാഗത്തിൽ ആന്ധ്രപ്രദേശും യഥാക്രമം മൂന്നാം സ്ഥാനം കരസ്ഥമാക്കി. അണ്ടർ 14 വ്യക്തിഗത വിഭാഗത്തിൽ മഹാരാഷ്ട്രയുടെ ധന്യശ്രീ ദത്താത്രേ താർഡേയും അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിൽ തമിഴ്നാട്, പുതുച്ചേരി & ആൻഡമാൻ നിക്കോബാർ ഐലന്റ് റീജിയന്റെ ഇനിയയും , ഡോണിയയും വ്യക്തിഗത ചാമ്പ്യന്മാരായി. റെക്ടർ ഫാ ഇമ്മാനുവേൽ വട്ടക്കുന്നേൽ, ഫാ. ഷിനോ കളപ്പുരയ്ക്കൽ , ഫാ. ജിതിൻ മൈക്കിൾ ,ഫാ. ഷിബു ഡേവിസ്, ഫാ. സെബാസ്റ്റ്യൻ ഒറ്റപ്ലാക്കൽ, ശാരിക ശിവപ്രസാദ് , തോമസ് എം.ടി, ബിന്ദു ബാബു, സോമു ബാനർജി ,ജിതിൻ രാജ് എന്നിവർ പങ്കെടുത്തു.















