സി.ഐ.എസ്.സി.ഇ ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി
ഇരിങ്ങാലക്കുട: സി.ഐ.എസ്.സി.ഇ സംഘടിപ്പിക്കുന്ന ദേശീയതല ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ തുടക്കമായി. കേരള കായിക, യുവജന വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ 16 റീജിയനുകളിൽ നിന്നായി 250-ഓളം കായികതാരങ്ങളാണ് ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത് ഫാ. ഷിനോ കളപ്പുരയ്ക്കൽ,ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. ജിതിൻ മൈക്കിൾ , ഫാ. സെബാസ്റ്റ്യൻ ഒറ്റപ്ലാക്കൽ, ശോഭ ജെയിംസ് , ജോസഫ് ചാക്കോ , ശാരിക ശിവപ്രസാദ്, അലക്സ് സുരേഷ് , ബിന്ദു ബാബു , സോമു ബാനർജി ജിതിൻ രാജ് തുടങ്ങിയവർ സംസാരിച്ചു. സമാപനച്ചടങ്ങിൽ അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ മുഖ്യാതിഥിയാകും.















