ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഓണാഘോഷം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ഓണാഘോഷം “ചില്ലോണം മിന്നിച്ചോണം 2026” ശാന്തിനികേതൻ ഹാളിൽ വെച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ജി ശങ്കരനാരായണന്റെ അദ്ധ്യക്ഷതയിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു. കലാകാരൻ വിവേക് നെല്ലായി, ഗായകനും സംഗീത സംവിധായകനും ഗാനരചയിതാവുമായ ജോസഫ് അക്കരക്കാരൻ എന്നിവർ മുഖ്യാതിഥികളായിരുന്നമുഖ്യാതിഥികളായിരുന്നു കാട്ടൂർ. കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മനു, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് ജെ ചിറ്റിലപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ ബി പവിത്രൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ഡി നെൽസൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വൃന്ദ അജിത്കുമാർ, മെമ്പർമാരായ അംബുജ രാജൻ, പ്രസീന സജയൻ, സുരേഷ് ബാബു, കെ രാജേഷ്, കെ യു വിജയൻ, അജയൻ തറയിൽ, രജനി നന്ദകുമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നിഖിൽ കെ കെ, നിർവ്വഹണ ഉദ്യോഗസ്ഥർ, എം പി കെ ബി വൈ ഏജന്റുമാർ എന്നിവർ പങ്കെടുത്തു.















