സ്വാതന്ത്ര്യദിനത്തിൽ ഇരിങ്ങാലക്കുട നഗരസഭ കാര്യാലയത്തിന് മുമ്പിൽ അരങ്ങേറിയ സംഭവങ്ങൾക്ക് പിന്നിൽ ഒരു വിഭാഗം കോൺഗ്രസ്സ് ഗുണ്ടകളെന്ന് എൽഡിഎഫ്

സ്വാതന്ത്ര്യദിനത്തിൽ ഇരിങ്ങാലക്കുട നഗരസഭ കാര്യാലയത്തിന് മുമ്പിൽ അരങ്ങേറിയ സംഭവങ്ങൾ നിർഭാഗ്യകരമെന്നും ഇതിന് പിന്നിൽ ഒരു വിഭാഗം കോൺഗ്രസ്സ് ഗുണ്ടകളെന്നും വിഷയം അടുത്ത കൗൺസിലിൽ ഉന്നയിക്കുമെന്നും എൽഡിഎഫ്

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യദിനത്തിൽ ഇരിങ്ങാലക്കുട നഗരസഭ കാര്യാലയത്തിന് മുമ്പിൽ അരങ്ങേറിയ സംഭവങ്ങൾ നിർഭാഗ്യകരമെന്നും ഇതിന് പിന്നിൽ ഒരു വിഭാഗം കോൺഗ്രസ്സ് ഗുണ്ടകളെന്നും എൽഡിഎഫ് . നിക്ഷേപകരെ കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ നഗരസഭ ചെയർമാൻ എം പി ജാക്സൻ വിളിച്ച് വരുത്തിയ ഗുണ്ടകളാണ് സാഹചര്യം വഷളാക്കിയത്. നഗരസഭ അധികൃതർക്ക് നിവേദനം നൽകി മടങ്ങുമ്പോൾ ഇവരെ അധിക്ഷേപിക്കുകയും അസഭ്യം പറയുകയുമാണ് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ്റെ സാന്നിധ്യത്തിൽ പടിയൂരിൽ നിന്നും ചാലക്കുടിയിൽ നിന്നുമൊക്കെ എത്തിയ ഗുണ്ടകൾ ചെയ്തത്. ഇത് ചിത്രീകരിക്കാൻ ശ്രമിക്കുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്ത മാധ്യമപ്രവർത്തകർക്ക് നേരെയും ഇക്കൂട്ടർ തിരിഞ്ഞു . ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് അടക്കമുള്ളവർ ഇവിടെ ഉണ്ടായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും വിഷയം അടുത്ത നഗരസഭ യോഗത്തിൽ ശക്തമായി ഉന്നയിക്കുമെന്നും എൽഡിഎഫ് പാർലമെൻ്ററി പാർട്ടി നേതാക്കളായ പി വി ശിവകുമാർ, കെ എസ് പ്രസാദ് എന്നിവർ ഇത് സംബന്ധിച്ച് മാധ്യമ പ്രവർത്തകർ നൽകിയ നിവേദനം എറ്റുവാങ്ങികൊണ്ട് അറിയിച്ചു. പ്രസ്സ് ക്ലബ് പ്രസിഡൻ്റ് വി ആർ സുകുമാരൻ, സെക്രട്ടറി ടി ജി സിബിൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്

Please follow and like us: