കാട്ടൂരിൽ വിശുദ്ധ എവുപ്രാസ്യയുടെ ജന്മദിന തിരുനാൾ ആഘോഷങ്ങൾ ഒക്ടോബർ എട്ട് മുതൽ

കാട്ടൂരിൽ വിശുദ്ധ എവുപ്രാസ്യയുടെ ജന്മജന തിരുനാൾ ആഘോഷങ്ങൾ ഒക്ടോബർ 8 ന് ആരംഭിക്കും

ഇരിങ്ങാലക്കുട : വിശുദ്ധ എവുപ്രാസ്യയുടെ 149 -ാം ജന്മദിന തിരുനാൾ ഒക്ടോബർ 8 മുതൽ 17 വരെ കാട്ടൂർ എവുപ്രാസ്യ ജന്മഗൃഹത്തിൽ ആഘോഷിക്കും. 8 ന് വൈകീട്ട് 5.30 ന് രൂപത വികാരി ജനറാൾ ഫാ ആൻ്റു ആലപ്പാടൻ തിരുനാളിന് കൊടിയേറ്റുമെന്ന് എടത്തിരുത്തി കർമലനാഥ ഫൊറോന ചർച്ച് അസി വികാരി ഫാ ജേക്കബ് കുറ്റിക്കാടൻ, ജനറൽ കൺവീനർ രാജു താടിക്കാരൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. തിരുനാൾ ദിനമായ ഒക്ടോബർ 17 ന് 4 ന് നടക്കുന്ന വിശുദ്ധ കുർബാന, പ്രദക്ഷിണം എന്നീ ചടങ്ങുകൾക്ക് ബിഷപ്പ് മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ കാർമ്മികത്വം വഹിക്കും. മീഡിയ കൗൺസിലർ സിസ്റ്റർ മരിയറ്റ് സി എം സി , ഡയറക്ടർ സിസ്റ്റർ ഷീബ സി എം സി , സിസ്റ്റർ കൊച്ചുറാണി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു

Please follow and like us: