പള്ളിപ്പുറം ഗോപാലനായരാശാൻ പുരസ്കാരം കലാനിലയം ബാബുവിന് സമ്മാനിച്ചു
ഇരിങ്ങാലക്കുട : കഥകളി ആചാര്യൻ പള്ളിപ്പുറം ഗോപാലൻ നായരാശാൻ സ്മാരക പുരസ്കാരം കലാനിലയം ബാബുവിന് സമർപ്പിച്ചു. അമ്മന്നൂർ ഗുരുകുലത്തിൽ നടന്ന അനുസ്മരണ സമ്മേളനം അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി പ്രസിഡണ്ട് പ്രൊ വി കെ ലക്ഷ്മണൻ നായർ അധ്യക്ഷത വഹിച്ചു. കലാനിലയം ബാബുവിന് വേണ്ടി മകൾ ആവണങ്ങാട്ട് കളരി രക്ഷാധികാരി അഡ്വ എ യു രഘുരാമപ്പണിക്കരിൽ നിന്നും പുരസ്കാരം എറ്റുവാങ്ങി. സമിതി സെക്രട്ടറി കലാനിലയം ഗോപി, പ്രൊഫ സാവിത്രി ലക്ഷ്മണൻ, കലാനിലയം കരുണാകരക്കുറുപ്പ്, മുരളി ഹരിതം, രമേശൻ നമ്പീശൻ , കലാമണ്ഡലം നാരായണൻ എമ്പ്രാന്തിരി തുടങ്ങിയവർ സംസാരിച്ചു.















