ഇരിങ്ങാലക്കുട സപ്ലൈകോയിൽ ഓണച്ചന്ത ആരംഭിച്ചു

ഇരിങ്ങാലക്കുട സപ്ലൈകോയിൽ ഓണച്ചന്ത ആരംഭിച്ചു

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ നടത്തുന്ന ഈ വർഷത്തെ ഓണച്ചന്ത ഇരിങ്ങാലക്കുട ഠാണാവിൽ സപ്ലൈകോ സൂപ്പർമാർക്കറ്റിൽ ആരംഭിച്ചു. ഓണച്ചന്തയുടെ ഉദ്ഘാടനം അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ നിർവഹിച്ചു.നഗരസഭ ചെയർമാൻ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു.

നഗരസഭ പ്രതിപക്ഷ നേതാവ് പി.വി. ശിവകുമാർ, മുസ്ലിം ലീഗ് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻ്റ് കെ.എ. റിയാസുദ്ദീൻ, കേരള കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡൻ്റ് റോക്കി ആളൂക്കാരൻ, സിഎംപി ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി പി.ബി. മനോജ്കുമാർ, ആർജെഡി ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡൻ്റ് എ.ടി. വർഗ്ഗീസ് എന്നിവർ സംസാരിച്ചു. ഓണച്ചന്ത ഓഗസ്റ്റ് 25 വരെ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

Please follow and like us: