ഇരിങ്ങാലക്കുട ബാർ അസോസിയേഷന് പുതിയ നേതൃത്വം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബാർ അസോസിയേഷന് പുതിയ നേതൃത്വം . പുതിയ കെട്ടിട സമുച്ചയം പ്രവർത്തനം ആരംഭിച്ചതിൻ്റെ അടുത്ത ദിവസം നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ പി ജെ തോമസ് (പ്രസിഡണ്ട്) , അജിത് ഒ എൽ , സുമ കെ എം (വൈസ് പ്രസിഡണ്ടുമാർ) , ലിസൻ വി പി ( ജനറൽ സെക്രട്ടറി) , സാബുരാജ് സി വി , മോനിഷ കെ എം. ( ജോയിൻ്റ് സെക്രട്ടറിമാർ) , സുബീഷ് പി എസ് (ട്രഷറർ ) , ഭരണസമിതി അംഗങ്ങളായി അരുൺരാജ് വി എസ് , അഭിജിത്ത് പ്രസാദ്, ദിലീപ്കുമാർ കെ ജി , പ്രജീഷ് വി പി , സുമ ഉണ്ണികൃഷ്ണൻ, സോണി പോൾ , കെ പി അർച്ചന, പ്രശാന്ത് ആർ എന്നിവർ ബോർഡ് ഓഫ് മാനേജ്മെൻ്റ് അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു . തിരഞ്ഞെടുക്കപ്പെട്ടവരിൽ അഞ്ച് പേർ കോൺഗ്രസ്സ് , നാല് പേർ സിപിഎം , അഞ്ച് പേർ ബിജെപി , ഒരാൾ സിപിഐ അനുഭാവം പുലർത്തുന്നവരാണെന്നാണ് സൂചന















