കാട്ടൂപ്പാടത്ത് ട്രാൻസ്ഫോമർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സമരം

കൃഷിപ്പണി തുടങ്ങിയിട്ടും കാട്ടൂപ്പാടത്ത് ട്രാൻസ്ഫോർമർ സ്ഥാപിച്ചില്ല; പ്രതിഷേധസമരവുമായി ബിജെപി

ഇരിങ്ങാലക്കുട : കാട്ടൂപ്പാടത്ത് ഉടൻ ട്രാൻസ്ഫോർമർ സ്ഥാപിക്കുക, കർഷകരെ രക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി കാട്ടൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വാടച്ചിറ ജംഗ്ഷനിൽ പ്രതിഷേധ സമരം.ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കാട്ടൂർ, കാറളം, പടിയൂർ പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന 400 ഏക്കർ വരുന്ന പ്രദേശത്ത് വിവിധയിടങ്ങളിൽ കൃഷിപ്പണി തുടങ്ങിയിട്ടും ട്രാൻസ്ഫോർമർ സ്ഥാപിച്ചിട്ടില്ല.മഴ വന്നാൽ പണിയുന്ന ഞാറും മറ്റും വെള്ളത്തിനടിയിലാവും. ഈ ആവശ്യവുമായി കർഷകർ മുൻ എം എൽ എ, മുഖ്യമന്ത്രി, ഇപ്പോഴത്തെ എം എൽ എ, മുഖ്യമന്ത്രി, ജില്ലാ പഞ്ചായത്ത് മെംബർ തുടങ്ങിയവരെ നിരവധി തവണ സമീപിച്ചീട്ടും പരിഹാമായിട്ടില്ലെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി.മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, മണ്ഡലം വൈസ് പ്രസിഡണ്ടും ബ്ലോക്ക് മെംബറുമായ അജയൻ തറയിൽ, മണ്ഡലം വൈസ് പ്രസിഡണ്ട് സുചി നീരോലി,കർഷക സംഘം പ്രസിഡണ്ട് കുട്ടൻ, കർഷകമോർച്ച മണ്ഡലം പ്രസിഡണ്ട് രാജൻ കുഴുപ്പുള്ളി,

കാറളം പഞ്ചായത്ത് പ്രസിഡണ്ട് സുഭാഷ് പുല്ലത്തറ,ജില്ലാ കമ്മറ്റിയംഗം വിൻസെന്റ് ചിറ്റിലപ്പിള്ളി, യുവമോർച്ച ജില്ലാ സെക്രട്ടറി ആശിഷ ടി ടി രാജ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി ജയൻ പണിക്കശ്ശേരി, ജയൻ കുറ്റിക്കാട്ട്, ഷൈൻ എന്നിവർ സംസാരിച്ചു.

Please follow and like us: