വികസന വഴിയിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രി ; സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഒരുക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ
ഇരിങ്ങാലക്കുട : വികസനപാതയിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രി. പുതിയതായി ആരംഭിച്ച ഡയാലിസിസ് യൂണിറ്റ് , മെഡിക്കൽ ഐസിയു, നേത്ര ശസ്ത്രക്രിയ വിഭാഗം , ഹൃദയരോഗ ചികിൽസ എന്നിവയുടെ പ്രവർത്തനോദ്ഘാടനം അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ നിർവഹിച്ചു. നിർമ്മാണം പൂർത്തിയാക്കിയ ഗേറ്റുകളും തുറന്ന് കൊടുത്തു. 2012 ൽ ജനറൽ ആശുപത്രി ആക്കിയ ഉയർത്തിയ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ആവശ്യമാണെന്നും ഇതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉദ്ഘാടന ചടങ്ങിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ അറിയിച്ചു. നഗരസഭ വൈസ് – ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ അധ്യക്ഷയായിരുന്നു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി എ പോൾ, വാർഡ് കൗൺസിലർ മാഗി വിൻസെൻ്റ് എന്നിവർ ആശംസകൾ നേർന്നു . ആശുപത്രി സൂപ്രണ്ട് ഡോ ശിവദാസ് എം ജി സ്വാഗതവും നഴ്‌സിംഗ് സൂപ്രണ്ട് ആർ സുധ നന്ദിയും പറഞ്ഞു















