ഇരിങ്ങാലക്കുട സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഓണച്ചന്ത ആരംഭിച്ചു

ഇരിങ്ങാലക്കുട സർവ്വീസ് സഹകരണ ബാങ്കിൻ്റെ സഹകരണ ഓണച്ചന്ത ആരംഭിച്ചു

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സർവ്വീസ് സഹകരണ ബാങ്കിന്റെ സഹകരണ ഓണച്ചന്ത സെൻ്റ് തോമസ് കത്തീഡ്രൽ കോംപ്ലക്സിൽ ( സ്മിതാസിന് പുറക് വശത്തായി ) ആരംഭിച്ചു . ബാങ്ക് പ്രസിഡണ്ട് വിജയൻ ഇളയേടത്ത് ഉദ്ഘടനം ചെയ്തു . സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ബിജു ഡി കുറ്റിക്കാട് ആദ്യ വില്പന മോഹനൻ മടത്തിക്കരയ്ക്ക് കൈമാറി ആദ്യ വില്പന നിർവഹിച്ചു. ബാങ്ക് സെക്രട്ടറി ഇൻ ചാർജ് ജിഷ രാജേഷ് , ബാങ്ക് ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു . റേഷൻ കാർഡുമായി വന്നു 13 ഇനം സാധനങ്ങൾ സർക്കാർ സബ്സിഡി നിരക്കിൽ വാങ്ങാവുന്നതാണെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

Please follow and like us: