നഗരസഭ വാർഡ് ഒന്നിൽ തെരുവുനായ ഷെൽട്ടർ തുടങ്ങാനുള്ള നീക്കത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു; നിയമ നടപടികൾ സ്വീകരിക്കാനും പ്രക്ഷോഭം ശക്തമാക്കാനും മൂർക്കനാട് ചേർന്ന യോഗത്തിൽ തീരുമാനം   ഇരിങ്ങാലക്കുട : വർഷക്കാലത്ത് വെള്ളം കയറുന്ന ജനവാസമേഖലയിൽ തെരുവുനായ ഷെൽട്ടർ സ്ഥാപിക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കാനും ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും മൂർക്കനാട് ആലുംപറമ്പിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധയോഗത്തിൽ തീരുമാനം. വാർഡിൽ ഒന്നിൽ വള്ളിക്കാഞ്ഞിരത്ത് ഡോഗ് ഷെൽട്ടർ സ്ഥാപിക്കാൻContinue Reading

” നേതാക്കൾ കൂടുതൽ ജനകീയമാകണം, മുഖ്യമന്ത്രിയുടെ എകാധിപത്യ ശൈലി തിരിച്ചടിയായി; ഭരണമുണ്ടായിട്ടും കരുവന്നൂർ ബാങ്ക് വിഷയം പരിഹരിക്കാനും കഴിഞ്ഞില്ല ; പ്രാദേശിക തലത്തിലുള്ള സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാൻ കഴിയാഞ്ഞതും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു ” ; സിപിഎം ഇരിങ്ങാലക്കുട എരിയ കമ്മിറ്റി യോഗത്തിലെ വിലയിരുത്തലുകൾ ഇങ്ങനെ… ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലിയും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രകോപന ശൈലിയിലുള്ള പ്രസംഗങ്ങളും നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക്Continue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ വാർഡ് ഒന്നിൽ വള്ളിക്കാഞ്ഞിരത്ത് ഡോഗ് ഷെൽട്ടർ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് മൂർക്കനാട് ജനകീയ കൂട്ടായ്മ; വെള്ളം കയറാത്ത പ്രദേശമെന്ന് നഗരസഭ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും വിമർശനം ഇരിങ്ങാലക്കുട : നഗരസഭ വാർഡ് ഒന്നിൽ വള്ളിക്കാഞ്ഞിരത്ത് ഡോഗ് ഷെൽട്ടർ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് മൂർക്കനാട് ജനകീയ കൂട്ടായ്മ. നഗരസഭയിലെ തന്നെ താഴ്ന്ന പ്രദേശമായ കരുവന്നൂർ പുഴയുടെ തീരത്ത് എല്ലാ വർഷങ്ങളിലും രണ്ടോ മൂന്നോ തവണ വെള്ളപ്പൊക്കം ഉണ്ടാകുന്ന തൊട്ടപ്പുളളി ബേബിയുടെContinue Reading

പരിസ്ഥിതി നിരീക്ഷണ ഉപകരണത്തിന് അന്താരാഷ്ട്ര പേറ്റന്റ് നേടി ക്രൈസ്റ്റ് കോളേജ് ഗവേഷകർ   ഇരിങ്ങാലക്കുട: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കാലാവസ്ഥാ വ്യതിയാനങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും പരിസ്ഥിതി മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കാനും കഴിയുന്ന ഇലക്ട്രോണിക് എൻവയോൺമെന്റൽ മോണിറ്ററിംഗ് ഉപകരണത്തിൻ്റെ മാതൃക വികസിപ്പിച്ചതിന് ക്രൈസ്റ്റ് ഓട്ടോണോമസ് കോളേജിലെ ഗവേഷകർക്ക് അന്താരാഷ്ട്ര പേറ്റന്റ് ലഭിച്ചു. പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ, അന്തരീക്ഷത്തിലെ മലിനീകരണ നില, താപനില വ്യതിയാനങ്ങൾ, ഈർപ്പം തുടങ്ങിയ പരിസ്ഥിതി ഘടകങ്ങൾ കൃത്യമായിContinue Reading

സ്കൂൾ പ്രവേശനം; സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്താനും ഒരേ പ്രദേശത്ത് പ്രവർത്തിക്കുന്ന സ്‌കൂളുകളിലെ സമയക്രമത്തിൽ നേരിയ വ്യത്യാസം വരുത്തി ജംഗ്ഷനുകളിലെ തിരക്ക് കുറയ്ക്കാനും ഇരിങ്ങാലക്കുടയിൽ നടന്ന ഉന്നതതലയോഗത്തിൽ തീരുമാനം ഇരിങ്ങാലക്കുട : 2026-27 അധ്യയന വർഷത്തിൽ സ്കൂൾ പ്രവേശന നടപടികൾ സുഗമമായും സുരക്ഷിതമായും പൂർത്തിയാക്കാൻ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ തീരുമാനം . വിദ്യാലയങ്ങളിൽ ക്രമസമാധാന പ്രശ്നങ്ങളോ മറ്റ് അനിഷ്ടContinue Reading

ഇന്നസെൻ്റ് സ്മാരക അഖിലകേരള നാടക മത്സരം; ‘രാവുണ്ണി തമ്പാൻ’ മികച്ച നാടകം ഇരിങ്ങാലക്കുട: പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെ അഭിമുഖ്യത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച ഇന്നസെൻറ് സ്‌മാരക അഖിലകേരള നാടക മത്സരത്തിൽ തിയ്യറ്റർ മൂവ്മെന്റ് കണ്ണൂർ, പിലാത്തറ അവതരിപ്പിച്ച രാവുണ്ണി തമ്പാൻ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. തേടൽ തിയ്യറ്റർ ഗ്രൂപ്പ്, തൃപ്പൂണിത്തുറ അവതരിപ്പിച്ച കൂവാഗം രണ്ടാം സ്ഥാനത്തിനും നന്മ പെരുമണ്ണ, കോഴിക്കോട് അവതരിപ്പിച്ച തങ്കനാട്ടം മൂന്നാം സ്ഥാനത്തിനും അർഹരായി. മികച്ചContinue Reading

പൊതുമരാമത്ത് കെട്ടിട വിഭാഗം ഇരിങ്ങാലക്കുട സബ് ഡിവിഷൻ ഓഫീസിൽ വിജിലൻസ് റെയ്ഡ്; ജീവനക്കാരനിൽ നിന്ന് രജിസ്റ്ററിൽ രേഖപ്പെടുത്താത്ത പണം പിടിച്ചെടുത്തു   ഇരിങ്ങാലക്കുട : പൊതുമരാമത്ത് കെട്ടിട വിഭാഗം ഇരിങ്ങാലക്കുട സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ വിജിലൻസ് റെയ്ഡ് . ഓഫീസിലെ ഹെഡ് ക്ലർക്കും കരുവന്നൂർ തേലപ്പിള്ളി സ്വദേശിയും എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ടുമായ സന്തോഷ് തോമസിൻ്റെ കയ്യിൽ നിന്നും രജിസ്‌റ്ററിൽ രേഖപ്പെടുത്താത്ത 16500 രൂപ അന്വേഷണContinue Reading

കരുവന്നൂർ സെൻ്റ് ജോസഫ്സ് സ്കൂളിൽ പെയിൻ്റിംഗ് പണിക്കിടയിൽ കോണിയിൽ നിന്നും വീണ് മണ്ണംപേട്ട സ്വദേശി മരിച്ചു ഇരിങ്ങാലക്കുട : പെയിൻ്റിംഗ് പണിക്കിടയിൽ കോണിയിൽ നിന്നും വീണ് ആമ്പല്ലൂർ സ്വദേശി മരിച്ചു . ആമ്പല്ലൂർ മണ്ണംപേട്ട കരുവാപ്പടി ഓമ്പുള്ളി സുബ്രമണ്യൻ മകൻ സുഭാഷ് ( 51 ) ആണ് മരിച്ചത്. കരുവന്നൂർ സെൻ്റ് ജോസഫ്സ് സ്കൂളിൽ രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം. സന്ധ്യയാണ് ഭാര്യ . അമൽ , അനിൽ എന്നിവർContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ ഡോഗ് ഷെൽട്ടർ പദ്ധതി മൂർക്കനാട് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ നഗരസഭ അധികൃതർക്ക് നിവേദനവുമായി പ്രദേശവാസികൾ; എതിർപ്പിന് പിന്നിൽ രാഷ്‌ട്രീയമെന്നും അസത്യപ്രചരണങ്ങളാണ് നടത്തുന്നതെന്നും നഗരസഭ വൈസ് – ചെയർപേഴ്സൺ ഇരിങ്ങാലക്കുട : നഗരസഭയുടെ ഒന്നാം വാർഡിൽ വള്ളിക്കാഞ്ഞിരം ആൽപ്രദേശത്തെ വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലത്ത് ഡോഗ് ഷെൽട്ടർ സ്ഥാപിക്കാനുള്ള നഗരസഭ അധികൃതരുടെ നീക്കത്തിനെതിരെ പ്രദേശവാസികൾ നഗരസഭ ചെയർമാനും സെക്രട്ടറിക്കും വാർഡ് കൗൺസിലർ കൂടിയായ വൈസ് ചെയർപേഴ്സനും നിവേദനം നൽകി. മഴക്കാലത്ത് സ്ഥിരമായിContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ ഡോഗ് ഷെൽട്ടർ പദ്ധതി മൂർക്കനാട് ആരംഭിക്കാൻ അനുവദിക്കില്ലെന്ന് തദ്ദേശവാസികൾ; അടുത്ത ദിവസം തന്നെ നഗരസഭ അധികൃതർക്ക് നിവേദനം കൈമാറുമെന്ന് ജനകീയ സമിതി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ഡോഗ് ഷെൽട്ടർ പദ്ധതി വാർഡ് ഒന്നിൽ മൂർക്കനാട് വള്ളിക്കാഞ്ഞിരം പ്രദേശത്ത് ആരംഭിക്കാനുളള നീക്കത്തിനെതിരെ തദ്ദേശവാസികളുടെ പ്രതിഷേധം. വെള്ളക്കെട്ടിൻ്റെ പ്രധാന ഇടമായ സ്ഥലത്ത് ഡോഗ് ഷെൽട്ടർ ആരംഭിക്കാൻ അനുവദിക്കില്ലെന്ന് ജനകീയസമിതിയുടെ നേതൃത്വത്തിൽ നീരോലി ജനകൻ എന്ന വ്യക്തിയുടെ വസതിയിൽ ചേർന്നContinue Reading